രവി കണ്ണൻ ആർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രവി കണ്ണൻ ആർ
മുൻ മുൻ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അൻസാരി മെഡിസിൻ മഹാവീർ അവാർഡ് രവി കൃഷ്ണൻ ആർ-ന് നൽകുന്നു
ദേശീയതഇന്ത്യക്കാരൻ
തൊഴിൽഓങ്കോളജിസ്റ്റ്
അറിയപ്പെടുന്നത്അർബുദരോഗികൾക്ക് സൗജന്യമായി ചികിൽസ നൽകുന്നതിൽ
Medical career
Fieldഓങ്കോളജി

ഇന്ത്യയിലെ ആസാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർജിക്കൽ ഗൈനക്കോളജിസ്റ്റാണ് രവി കണ്ണൻ ആർ. അദ്ദേഹം കാൻസർ രോഗികളെ ചികിൽസിക്കുന്ന ലാഭരഹിതമായി പ്രവർത്തിക്കുന്ന കച്ചാർ കാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ (‌CCHRC) ഡിറക്ടർ ആണ്.[1] ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിന്റെ മുൻ സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ മുൻതലവനുമാണ് രവി കണ്ണൻ. ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ അവാർഡിന് അദ്ദേഹം അർഹനായി. [2]

വിദ്യാഭ്യാസം[തിരുത്തുക]

ചെന്നൈയിലെ കിൽ‌പാക് മെഡിക്കൽ കോളേജിൽ നിന്ന് എം‌ബി‌ബി‌എസ് ബിരുദം നേടിയ കണ്ണൻ ന്യൂഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയാ ഓങ്കോളജിയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടി. [3]

കരിയർ[തിരുത്തുക]

അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ തലവനായിരുന്നു കണ്ണൻ. 2006 ൽ, ഒരു സഹപ്രവർത്തകന്റെ അഭ്യർഥന മാനിച്ച് അദ്ദേഹം ആദ്യമായി കാച്ചർ കാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ സന്ദർശിച്ചു. അപ്പോഴാണ് സി‌സി‌ആർ‌സി ഡയറക്ടറെ സന്ദർശിച്ചത്. [3] കണ്ണൻ ചെന്നൈയിൽ നിന്നും തന്റെ പ്രാക്ടീസ് വിട്ടു മാറ്റി അസം ജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യ നൽകാൻ 2007 ൽ കുടുംബത്തോടൊപ്പം ആസാമിലെ ബാരാക് വാലിയിലേക്ക് താമസം മാറ്റുകയും കച്ചാർ കാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ ഡിറക്ടർ ആവുകയും ചെയ്തു.[4]

അവാർഡുകൾ[തിരുത്തുക]

  • ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡ് പത്മശ്രീ അദ്ദേഹത്തിന് 2020 ജനുവരി 26 ന് നൽകി. [5]
  • വൈദ്യശാസ്ത്രത്തിൽ മഹാവീർ അവാർഡ് 2013 ൽ അദ്ദേഹത്തിന് നൽകി. [6]

അവലംബം[തിരുത്തുക]

  1. "Dr. Ravi Kannan, Director of Cachar Cancer Hospital and Research Centre felicitated at Silchar - Sentinelassam". The Sentinel (Guwahati) (in ഇംഗ്ലീഷ്). 2020-02-06. Retrieved 2020-10-30.
  2. "Meet Dr. Ravi Kannan, Padma Shri 2020 awardee who treats cancer patients for free". Daily News and Analysis (in ഇംഗ്ലീഷ്). Retrieved 31 January 2020.
  3. 3.0 3.1 Madhavan, Anushree (24 February 2020). "This Chennai doctor who moved to Assam 13 years ago declared Padma Shri recipient for 2020". The New Indian Express (in ഇംഗ്ലീഷ്). Retrieved 24 February 2020. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. Jain, Sanya (30 January 2020). "Meet The Padma Shri Awardee Who Treats Cancer Patients Free Of Cost". NDTV. Retrieved 2020-10-30.
  5. "Padma Awards List 2020" (PDF). Padma Awards, Government of India (in ഇംഗ്ലീഷ്). Retrieved 4 September 2020.
  6. "Mahaveer award in medicine". Bhagwan Mahaveer Foundation (in ഇംഗ്ലീഷ്). Retrieved 4 September 2020.
"https://ml.wikipedia.org/w/index.php?title=രവി_കണ്ണൻ_ആർ&oldid=3557702" എന്ന താളിൽനിന്ന് ശേഖരിച്ചത്