രമേഷ് കുറുപ്പ്
ദൃശ്യരൂപം
രമേഷ് കുറുപ്പ് | |
---|---|
ജനനം | രമേഷ് കുറുപ്പ് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മുടിയേറ്റ് കലാകാരൻ |
അറിയപ്പെടുന്നത് | 2018-ലെ ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം |
2018-ലെ ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം നേടിയ മുടിയേറ്റ് കലാകാരനാണ് രമേഷ് കുറുപ്പ് .
ജീവിതരേഖ
[തിരുത്തുക]കാളിവേഷത്തിലും മുടിയേറ്റിലും കുലപതിയായി അറിയപ്പെടുന്ന കിഴക്കേ വാരാണാട്ട് നാരായണക്കുറുപ്പിന്റെ മകനാണ്. ആറ് വയസ് മുതൽ അച്ചന്റെ കൂടെ കളിയരങ്ങിൽ പോയി തുടങ്ങിയ രമേഷ് മുടിയേറ്റിലെ പ്രധാന വേഷമായ ഭദ്രകാളിയുടെ വേഷമാണ് പതിനഞ്ച് വർഷമായി കെട്ടുന്നത്. അച്ചൻ നാരായണ കുറുപ്പായിരുന്നു ഭദ്രകാളി വേഷം കെട്ടിയിരുന്നത്. പ്രായാധിക്യത്തെ തുടർന്ന് ഇപ്പോൾ അച്ചന് പകരക്കാരനായിരിക്കുകയാണ്. നാരായണക്കുറുപ്പിന്റെ കളരിക്ക് ലഭിച്ച യുനസ്‌കോ അംഗീകാരത്തിൽ രമേഷിന്റെ കാളിവേഷം പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടുണ്ട്.[1]
സഹോദരൻ വി.എൻ.സുരേഷും മുടിയേറ്റ് കലാകാരനാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2018-ലെ ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-19. Retrieved 2020-07-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-19. Retrieved 2020-07-19.