രമേശൻ ബ്ലാത്തൂർ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
രമേശൻ ബ്ലാത്തൂർ | |
---|---|
ദേശീയത | ഭാരതീയൻ |
വിഷയം | നോവൽ |
കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ സ്വദേശിയാണ് രമേശൻ ബ്ലാത്തൂർ. മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ ആണ്. സ്വതന്ത്ര പത്രപ്രവർത്തകൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കണ്ണൂരിൽ നിന്നും കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന അകം മാസികയുടെ എഡിറ്റർ ആയിരുന്നു. 14 ജനുവരി 1969 ൽ ബ്ലാത്തൂരിൽ കരുവാത്ത് കുഞ്ഞിരാമൻ-പള്ള്യത്ത് ശ്രീദേവി ദമ്പതികളുടെ മകനായി ജനിച്ചു. ബ്ലാത്തൂർ ഗാന്ധിവിലാസം ഏ എൽ പി സ്കൂൾ, കല്യാട് ഏ എൽ പി സ്കൂൾ ,ഇരിക്കൂർ ഗവർമെന്റ് ഹൈസ്കൂൾ, പഴശ്ശിരാജ എൻ എസ് എസ് കോളേജ് മട്ടന്നൂർ, ഗവർമെന്റ് ടി.ടി.ഐ കുറുപ്പമ്പടി, കണ്ണൂർ ബി. എഡ്. സെന്റർ, കണ്ണൂർ എം.എഡ് സെന്റർ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി.
പ്രധാന കൃതികൾ
[തിരുത്തുക]- സീസ്മോഗ്രാഫിൽ തെളിയാത്തവ (ചെറുകഥകൾ)
- നമ്പൂതിരി (ആർട്ടിസ്റ്റ് നമ്പൂതിരിയെ കുറിച്ചുള്ള ലേഖന സമാഹാരം താഹ മാടായിയും ചേർന്ന് ഏഡിറ്റ് ചെയ്തു)
- പെരും ആൾ (നോവൽ)
- സഞ്ജയൻ സമ്പൂർണ്ണ കൃതികൾ എഡിറ്റ് ചെയ്തു പുറത്തിറക്കി .പത്ത് വോള്യങ്ങൾ
പുരസ്കാരങ്ങൾ
[തിരുത്തുക]- ഫൊക്കാനയുടേ ഭാഷക്കൊരു ഡോളർ അവാർഡ് 1993
- കോഴിക്കോട് ഹാസ്യവേദി പുരസ്കാരം-കാർട്ടൂൺ രചനയ്ക്ക്-1992
- അങ്കണം നോവൽ അവാർഡ്. 2003- പെരും ആൾ[1]
- അറ്റ്ലസ്-കൈരളി സാഹിത്യ പുരസ്കാരം(നോവൽ)- പെരും ആൾ
- കടത്തനാട് ഉദയവർമ്മരാജ പുരസ്കാരം 2008-കടത്തനാട് രാജാസ് ഹൈസ്കൂൾ ഭരണസമിതി, പുറമേരി. നവാഗത പ്രതിഭയ്ക്കുള്ള നോവൽ അവാർഡ്- പെരും ആൾഎന്നപുസ്തകത്തിനു ലഭിച്ചു[1]
- അബുദാബി ശക്തി അവാർഡ് 2011- പെരും ആൾ എന്ന നോവലിനു ലഭിച്ചു[2][3]
- 2012 ലെ സർഗ്ഗാത്മക സാഹിത്യത്തിനുള്ള പ്രോ.ജോസഫ് മുണ്ടശ്ശേരി അവാർഡ് പെരും ആൾ എന്ന നോവലിനു ലഭിച്ചു[4]
- തൃശൂർ: വടക്കേക്കാട് പ്രവർത്തിക്കുന്ന പ്രേംജി സ്മാരക സാംസ്കാരിക സമിതിയുടെ എംആർബി സ്മൃതി കലാ അവാർഡ് 2012 പെരും ആൾ എന്ന നോവൽ നേടി [1]
- ഒഞ്ചിയം പി. പി. ഗോപാലൻ പഠനകേന്ദം പുരസ്കാരം 2012 പെരും ആൾ നേടി.|url = http://digitalpaper.mathrubhumi.com/564054/Kannur/AUGUST-13-2015#page/21/2}} Archived 2015-08-15 at the Wayback Machine. |date=2015-08-15 }}</ref>
-
ഡോ:സുകുമാർ അഴീക്കോട്1993 ൽ ഫൊക്കാന അവാർഡ് സമ്മാനിക്കുന്നു, സമീപത്ത് ഒ.എൻ.വി.കുറുപ്പ്.
-
അറ്റ്ലസ് കൈരളി അറ്റ്ലസ് അവാർഡ് നേടിയതിനുള്ള അനുമോദന സമ്മേളനത്തിൽ കവി മുരുകൻ കാട്ടാക്കട ഉപഹാരം സമർപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 [2008 ഡിസംബർ 12 / മാതൃഭൂമി ദിനപത്രം] മാത്രുഭൂമി ദിനപത്രം മാതൃഭൂമി ദിനപത്രം കണ്ണൂർ എഡീഷൻ പേജ് 10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "test3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ മാതൃഭൂമി ദിനപത്രം Archived 2016-03-04 at the Wayback Machine. മാത്രുഭൂമി ദിനപത്രം ഇ പേപ്പർ പേജ് 10.
- ↑ ദേശാഭിമാനി ദിനപത്രം Archived 2016-03-05 at the Wayback Machine. ദേശാഭിമാനി ദിനപത്രം ജൂൺ 8 ,കണ്ണൂർ ഏഡിഷൻ പേജ് 5.
- ↑ ഹിന്ദു ദിനപത്രം 2012 ആഗസ്ത് 19 ഹിന്ദു ദിനപത്രം.
Ramesan Blathur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.