രമാബായി ഭീംറാവു അംബേദ്കർ
രമാബായി ഭീംറാവു അംബേദ്കർ | |
---|---|
ജനനം | Rami 7 ഫെബ്രുവരി 1898 Vanand, Maharashtra, British India |
മരണം | 27 മേയ് 1935 Mumbai | (പ്രായം 37)
മറ്റ് പേരുകൾ | Ramai (Mother Rama) |
ജീവിതപങ്കാളി(കൾ) | ബാബസാഹിബ് അംബേദ്കർ |
രമാബായി ഭീംറാവു അംബേദ്കർ ഡോ. ബാബസാഹിബ് അംബേദ്കറുടെ ആദ്യ ഭാര്യയായിരുന്നു.[1] രമാബായിയുടെ നിശ്ചയദാർഡ്യവും, ആത്മസമർപ്പണവും, ത്യാഗമനോഭാവവും അംബേദ്കറുടെ ഉയർച്ചയ്ക്ക് വളരെയധികം സഹായിച്ചിരുന്നു.[2] നിരവധി ജീവചരിത്ര സിനിമകളിലും പുസ്തകങ്ങളിലും അവർ വിഷയമായി തീർന്നിട്ടുണ്ട്. ഭർത്താവിനുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച് ജീവിച്ച രമാബായിയെ ഇന്ത്യയിൽ ബഹുമാനിക്കപ്പെടുന്ന ഒരു വനിതയായി കണക്കാക്കുന്നു.
മുൻകാലജീവിതം
[തിരുത്തുക]ഭികു ധാത്രെ (വലങ്കർ), രുക്മിണി ദമ്പതികളുടെ മകളായി ഒരു ദരിദ്ര കുടുംബത്തിലാണ് രമാബായി ജനിച്ചത്. വാനന്ദ് ഗ്രാമത്തിനകത്തുള്ള മഹാപുര പ്രദേശത്ത് അവർ തന്റെ മൂന്ന് സഹോദരിമാരും ഒരു സഹോദരനുമായ ശങ്കറിനൊപ്പം താമസിച്ചു. അവരുടെ പിതാവ് ഉപജീവനമാർഗ്ഗം ദബോൾ തുറമുഖത്ത് നിന്ന് ചന്തയിലേക്ക് മീൻ കൊട്ടകൾ കൊണ്ടുപോയി. അവരുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു. അവരുടെ അച്ഛനും മരിച്ചതിനു ശേഷം, അവരുടെ അമ്മാവൻമാരായ വലങ്കറും ഗോവിന്ദ്പുർക്കറും കുട്ടികളെ ബൈക്കുള മാർക്കറ്റിൽ താമസിക്കാൻ ബോംബെയിലേക്ക് കൊണ്ടുപോയി. [3]
വിവാഹം
[തിരുത്തുക]1906 ൽ മുംബൈയിലെ ബൈക്കുളയിലെ പച്ചക്കറി മാർക്കറ്റിൽ വളരെ ലളിതമായ ചടങ്ങിൽ രമാബായി അംബേദ്കറെ വിവാഹം കഴിച്ചു. അക്കാലത്ത് അംബേദ്കറിന് 15 വയസ്സും രമാഭായിക്ക് ഒൻപതും വയസ്സായിരുന്നു. [3] അവർക്ക് അവന്റെ പ്രിയപ്പെട്ട പേര് "രാമു" എന്നായിരുന്നു. അവർ അവനെ "സാഹേബ്" എന്ന് വിളിച്ചു. [4] അവർക്ക് അഞ്ച് മക്കളുണ്ടായിരുന്നു - യശ്വന്ത്, ഗംഗാധർ, രമേശ്, ഇന്ദു (മകൾ), രാജരത്ന. യശ്വന്ത് (1912-1977) ഒഴികെ ബാക്കി നാലുപേരും കുട്ടിക്കാലത്ത് മരിച്ചു. [5][6]
മരണം
[തിരുത്തുക]1935 മേയ് 27 -ന് ബോംബെയിലെ ദാദറിലെ ഹിന്ദു കോളനിയിലെ രാജ്ഗൃഹയിൽ രമാബായി അന്തരിച്ചു. അവർ അംബേദ്കറെ വിവാഹം കഴിച്ചിട്ട് 29 വർഷമായിരുന്നു. [3]
സിനിമകളും നാടകങ്ങളും
[തിരുത്തുക]- Ramai, a 1992 drama directed by Ashok Gawli
- Ramabai Bhimrao Ambedkar (film), a 2011 Marathi language film
- Ramabai (film), a 2016 Kannada film
പുസ്തകങ്ങൾ
[തിരുത്തുക]- Ramabai by Yashwant Manohar
- त्यागवंती रमामाऊली (Tyagawanti Rama-mauli) by Nana Dhakulkar, Vijay Publications (Nagpur), 403 pages
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Khajane, Muralidhara (2016-04-15). "The life and times of Ramabai Ambedkar". The Hindu. ISSN 0971-751X. Retrieved 2018-01-19.
- ↑ "'Ramai' portrays poignant and tragic life of Ramabai Ambedkar - Times of India". The Times of India. Retrieved 2018-01-19.
- ↑ 3.0 3.1 3.2 Manohar, Yashwant. Ramabai. India: Pratima Publications. p. 51. ISBN 9788192647111.
- ↑ "महापुरुषाची सावली". Loksatta (in മറാത്തി). 3 December 2017. Retrieved 29 March 2018.
- ↑ Jogi, Dr. Sunil (2007). Dalit Samajache Pitamah Dr. Bhimrao Ambedkar (in മറാത്തി). Diamond Books. p. 50.
- ↑ Gaikwad, Dr. Dnyanraj Kashinath (2016). Mahamanav Dr. Bhimrao Ramji Ambedkar (in മറാത്തി). Riya Publication. p. 186.