രമാകാന്ത് അച്‌രേക്കർ
ദൃശ്യരൂപം
രമാകാന്ത് അച്‌രേക്കർ | |
---|---|
ജനനം | 1932 |
മരണം | 2 ജനുവരി 2019 | (പ്രായം 86–87)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ക്രിക്കറ്റ് കോച്ച് |
കുട്ടികൾ | കൽപ്പന മുർക്കർ |
മുബൈയിൽ നിന്നുമുള്ള ഒരു ക്രിക്കറ്റ് പരിശീലകനാണ് രമാകാന്ത് വിഠൽ അച്‌രേക്കർ(1932 - ജനുവരി 2 2019). യുവക്രിക്കറ്റ് കളിക്കാരെ മുംബൈയിലെ ശിവാജി പാർക്കിൽ കളി പരിശീലിപ്പിച്ചതിന്റെ പേരിൽ പ്രശസ്തനാണ്. മുംബൈ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. സച്ചിൻ തെണ്ടുൽക്കറുടെ പരിശീലകൻ എന്ന നിലയിൽ വളരെ പ്രശസ്തനാണ്.
ജീവിതം
[തിരുത്തുക]1932 -ൽ ജനിച്ച അച്‌രേക്കർ ഒരു കളിക്കാരനേക്കാൾ ഉപരി നല്ലൊരു പരിശീലകനായിരുന്നു. ഒരേയൊരു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിയേ അദ്ദേഹം കളിച്ചിട്ടുള്ളൂ.
പരിശീലകജീവിതം
[തിരുത്തുക]ശിവാജി പാർക്കിൽ കമ്മത്ത് സ്മാരക ക്രിക്കറ്റ് ക്ലബ് അദ്ദേഹം രൂപം കൊടുത്തു.[2][3]
അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും
[തിരുത്തുക]- 1990 - ൽ അദ്ദേഹത്തിനു ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു.[4]
- 2010 -ൽ പദ്മശ്രീ പുരസ്കാരം[5]
- 2010 -ൽ ആജീവനാന്ത പുരസ്കാരം.[6]
അവലംബം
[തിരുത്തുക]- ↑ Williams, Richard (21 February 1993). "Cricket: A bat, a ball, and a million dreams". The Independent. London. Retrieved 17 March 2013.
- ↑ "'We have the talent, our problem is attitude!'". Retrieved 15 March 2013.
- ↑ "Play ruins play at Shivaji Park". Archived from the original on 2013-04-11. Retrieved 15 March 2013.
- ↑ "Sports Awardees for "Dronacharya Award"". Archived from the original on 2012-11-20. Retrieved 14 March 2013.
- ↑ "Ramakant Vithal Achrekar gets Padma Shri Awards 2010". The Times of India. Retrieved 13 March 2013.
- ↑ "Ramakant Achrekar: Coach of Sachin Tendulkar : The True Dronacharya". Retrieved 13 March 2013.