രത്‌നാപ്പ കുംഭാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. രത്നാപ്പ ഭരമാപ്പ കുംഭാർ
ജനനം31 ഡിസംബർ 1912
നിംഷീർഗാവ്, ശിരോൾ, കോലാപ്പൂർ, മഹാരാഷ്ട്ര
മരണം21 ഡിസംബർ 1998(1998-12-21) (പ്രായം 85)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾദേശ്ഭക്ത് രത്നാപ്പ കുംഭാർ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരം

മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു ഡോ. രത്‌നാപ്പ ഭരമാപ്പ കുംഭാർ (ഡിസംബർ 31, 1912 - ഡിസംബർ 23, 1998). അംബേദ്‌കറുമൊത്ത് ഇന്ത്യൻ ഭരണഘടനയുടെ അന്തിമ കരടു രേഖയിൽ ഒപ്പുവച്ച വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. 1985 ൽ പത്മശ്രീ ലഭിച്ചു. പാർലമെന്റ് അംഗവും, നിയമസഭാംഗവുമായിരുന്നു. കൂടാതെ മഹാരാഷ്ട്ര സർക്കാറിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായും പ്രവർത്തിച്ചു[1][2].

ആദ്യകാലജീവിതം[തിരുത്തുക]

ഡോ. രത്നാപ്പ കുംഭാർ ഷിരോൾ താലൂക്കിലെ നിംഷീർഗാവ് എന്ന ഗ്രാമത്തിലെ ഒരു കുശവ കുടുംബത്തിൽ ജനിച്ചു[3][4]. ചെറുപ്പകാലത്ത് തന്നെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രവർത്തനങ്ങളിൽ അദ്ദേഹം തല്പരനായിരുന്നു.

രാഷ്ട്രീയത്തിൽ[തിരുത്തുക]

പ്രജാപരിഷദ്[5] എന്ന സംഘടനയുടെ കീഴിൽ നാട്ടുരാജാവിന്റെ ഭരണത്തിനെതിരെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും 1939 ജൂലൈ 8-ന് അറസ്റ്റിലാവുകയും ചെയ്തു. കുംഭാർ, മാധവറാവു ബാഗൽ, ദേശായി എന്നിവരെ കോലാപൂരിലെ ഭരണകൂടം അറസ്റ്റു ചെയ്ത് പിഴ ചുമത്തി[5]. തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും ആറു വർഷത്തോളം ഒളിവിൽ കഴിയുകയും ചെയ്തു. നാട്ടുരാജ്യങ്ങളെ ഇല്ലാതാക്കുവാനുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അദ്ദേഹം പ്രവർത്തിച്ചു. “ദേശ്ഭക്ത്” (ദേശസ്നേഹി) രത്നപ്പ കുംഭർ എന്ന് അദ്ദേഹം വിളിക്കപ്പെട്ടു. 1941 ൽ കോലാപ്പൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ചപ്പോൾ മാധവറാവു ബാഗൽ, രത്നാപ്പ കുംഭാർ, ഗോവിന്ദ്റാവു കൊർഗാവങ്കർ എന്നിവരായിരുന്നു കോലാപ്പൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണ ബോർഡ് അംഗങ്ങൾ.

സ്വാതന്ത്ര്യാനന്തരം[തിരുത്തുക]

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ ഭരണഘടന രൂപവത്കരിച്ച കമ്മറ്റിയിൽ അംഗമായിരുന്നു. 1952-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇചൽകരഞ്ചി എന്ന സ്ഥലത്ത് അദ്ദേഹം ഒരു പഞ്ചസാര മിൽ സ്ഥാപിച്ചു.

1962 മുതൽ 1982 വരെയും 1990 മുതൽ മരണംവരെയും ഷിയാൽ നിയമസഭാ മണ്ഡലത്തെ എം.എൽ.എയായി പ്രതിനിധീകരിച്ചിട്ടുണ്ട്. 1974 മുതൽ 1978 വരെ അദ്ദേഹം ആഭ്യന്തര, ആഭ്യന്തര സിവിൽ സപ്ലൈസ് സഹമന്ത്രിയായിരുന്നു. കോലാപൂരിലെ ശിരോൾ, ഹട്കാനംഗ്ലെ താാലൂക്കുകളുടെ വ്യാവസായിക - കാർഷിക സമൃദ്ധിയിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു [3].

മരണം[തിരുത്തുക]

1998 ഡിസംബർ 23 ന് തന്റെ 89-ആം വയസ്സിൽ ഡോ. രത്നാപ്പ കുംഭാർ അന്തരിച്ചു[6].

അവലംബം[തിരുത്തുക]

  1. Singh, Trilochan (1952). Personalities: A Comprehensive and Authentic Biographical Dictionary of Men who Matter in India. [Northern India and Parliament] (in ഇംഗ്ലീഷ്). Arunam & Sheel.
  2. "Archived copy". Archived from the original on 3 ഓഗസ്റ്റ് 2012. Retrieved 31 മേയ് 2010.{{cite web}}: CS1 maint: archived copy as title (link)
  3. 3.0 3.1 "Ratnappanna Kumbhar (1909-1998)".
  4. Patil, Shankaragouda Hanamantagouda (5 June 2017). "Community Dominance and Political Modernisation: The Lingayats". Mittal Publications – via Google Books.
  5. 5.0 5.1 Freedom movement in princely states of Maharashtra by Arun Bhosale, Ashok S. Chousalkar, Lakshminarayana Tarodi, Shivaji University Shivaji University, 200 pp 57-60, 104-125
  6. "Rediff On The NeT: Freedom fighter Ratnappa Kumbhar dead". specials.rediff.com.
"https://ml.wikipedia.org/w/index.php?title=രത്‌നാപ്പ_കുംഭാർ&oldid=3263818" എന്ന താളിൽനിന്ന് ശേഖരിച്ചത്