രത്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രത്വ
Regions with significant populations
India642,881[1]
              Gujarat642,348[1]
              Maharashtra488[1]
              Karnataka45[1]
Languages
Rathwi, Gujarati, Hindi
Religion
Traditional religion[2]

ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്ത് താമസിക്കുന്ന ഒരു ആദിവാസി (തദ്ദേശീയ ഗോത്രവർഗ) സമുദായമാണ് രത്വ (രഥവ, രഹവ എന്നും അറിയപ്പെടുന്നു).

ചരിത്രം[തിരുത്തുക]

'രത്‌ബിസ്റ്റാർ' എന്ന വാക്കിൽ നിന്നാണ് 'രത്വ' എന്ന പേര് ഉരുത്തിരിഞ്ഞത്. തങ്ങൾ മധ്യപ്രദേശിൽ നിന്നും ഗുജറാത്തിൽ എത്തിയെന്നാണ് അവരുടെ സാമുദായിക വിശ്വാസം. ഗുജറാത്ത് സർക്കാർ പറയുന്നതനുസരിച്ച്, ഇപ്പോൾ വഡോദര ജില്ലയിലെ ഛോട്ട ഉദയ്പൂർ, ജബൂഗം, നസ്വാദി എന്നിവിടങ്ങളിലും, പഞ്ച്മഹൽ ജില്ലയിലെ ബാരിയ, ഹാലോൽ, കലോൽ താലൂക്കുകളിലും ഇവർ കാണപ്പെടുന്നു. [3]}}

സാമൂഹിക സ്ഥിതി[തിരുത്തുക]

ഛോട്ട ഉദയ്പൂരിലെ വിദൂര മലയോര പ്രദേശങ്ങളിൽ രത്വ സംസ്കാരം ഏറ്റവും ശുദ്ധമായി കാണാനാകും. രത്വകൾ ഹിന്ദി ഉപയോഗിക്കാറുണ്ടെങ്കിലും അവർ പരസ്പരം രത്വി ഭാഷയും പുറമേയുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ ഗുജറാത്തി ഭാഷയും ആണ് സംസാരിക്കുന്നത്. [4] അവരുടെ സാക്ഷരതാ നിരക്ക് കുറവാണ്. [5] 2001 ലെ സെൻസസ് സമയത്ത് ഇത് 35 ശതമാനവും പുറം പ്രദേശങ്ങളിൽ 30 ശതമാനത്തിൽ താഴെയുമായിരുന്നു.

രത്വകളുടെ ഒരു മതിൽ പെയിന്റിംഗ്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "A-11 Individual Scheduled Tribe Primary Census Abstract Data and its Appendix". Census of India 2011. Office of the Registrar General & Census Commissioner, India. ശേഖരിച്ചത് 2017-03-24.
  2. രത്വ at Ethnologue (19th ed., 2016)
  3. Alles, Gregory D. (2017). "Hints of Ontology in Eastern Gujarat: Structures of Space in Rathva Cultural Practices". എന്നതിൽ Guzy, Lidia; Kapaló, James (eds.). Marginalised and Endangered Worldviews: Comparative Studies on Contemporary Eurasia, India and South America. LIT Verlag Münster. p. 31. ISBN 978-3-64390-644-1.
  4. Alles, Gregory D. (September 2012). "Tribal Chic: Crossing Borders in Eastern Gujarat". Journal of the American Academy of Religion. 80 (3): 623–658. JSTOR 23250719.
  5. Alles, Gregory D. (2017). "Hints of Ontology in Eastern Gujarat: Structures of Space in Rathva Cultural Practices". എന്നതിൽ Guzy, Lidia; Kapaló, James (eds.). Marginalised and Endangered Worldviews: Comparative Studies on Contemporary Eurasia, India and South America. LIT Verlag Münster. p. 32. ISBN 978-3-64390-644-1.
"https://ml.wikipedia.org/w/index.php?title=രത്വ&oldid=3220837" എന്ന താളിൽനിന്ന് ശേഖരിച്ചത്