രതീഷ്. ടി
ദൃശ്യരൂപം
ഇന്ത്യയിലും വിദേശത്തും നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുള്ള കേരളീയനായ ചിത്രകാരനാണ് രതീഷ്. ടി(ജനനം :1980). കേരള ലളിത കലാ അക്കാദമിയുടെ ഹോണറബിൾ മെൻഷൻ 2003 ൽ ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ജനിച്ചു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ബിരുദം നേടി. റോയൽ ഓവർസീസ് സ്കോളർഷിപ്പോടെ യു.കെ റെസിഡൻസിയിൽ പങ്കെടുത്തു.
പ്രദർശനങ്ങൾ
[തിരുത്തുക]- സ്റ്റെയിൻബുക്ക്(മൂവിങ്ങ് എർത്ത്), ഗലാറിയെ മിർച്ചൽഡാനി (2007)
- ഗ്രീൻ പോണ്ട് 2011, മൈക്കിൾ ഹൗസ് ഗ്യാലറി, ബെർലിൻ
- ഇന്ത്യ ആർട്ട് ഫെയർ 2008
- ആർട്ട്ഫോറം, ബെർലിൻ
- ഓപൻ, സോയ മ്യൂസിയം,സ്ലൊവാക്യ
- വില്ലെം ബാർഡ് പ്രോജക്റ്റ്, ആംസ്റ്റർഡാം 2008
ഗ്രീൻ പോണ്ട് II പരമ്പരയിലെ എണ്ണച്ചായമുപയോഗിച്ച് കാൻവാസിൽ വരച്ച (243.8 സെ.മീ X 182.8 സെ.മീ) രണ്ട് ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരുന്നത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2005: കാശി അവാർഡ്
- 2004: റോയൽ ഓവർ - സീസ് ലീഗ്, ട്രാവൽ സ്കോളർഷിപ്പ് [1]
- 2003: കേരള ലളിത കലാ അക്കാദമിയുടെ ഹോണറബിൾ മെൻഷൻ
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- കൊച്ചി-മുസിരിസ് ബിനാലെ വെബ്സൈറ്റ് Archived 2013-01-27 at the Wayback Machine.