രണ്ട് കുറിപ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2016 ലെ അന്തർദേശീയ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വചിത്രമാണ് 'രണ്ട് കുറിപ്പുകൾ'. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന്റെ ഭാഗമായി ഒരുക്കിയ ഹ്രസ്വചിത്രമായിരുന്നു രണ്ട് കുറിപ്പുകൾ. പഠനത്തിന്റെ ഭാഗമായുള്ള സിനിമയായതിനാൽ കൊൽക്കത്തയിൽ കേരളത്തിന്റെ പശ്ചാത്തലം സൃഷ്ടിച്ചാണ് സിനിമ ചിത്രീകരിച്ചത്.

പ്രമേയം[തിരുത്തുക]

ഗിരീഷ്‌കുമാർ. കെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആറ് കഥാപാത്രങ്ങൾ മാത്രമാണുള്ളത്. കുടുംബബന്ധങ്ങളുടെ ശൈഥില്യമാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. മക്കൾക്ക് വേണ്ടാതാകുന്ന മാതാപിതാക്കളും അച്ഛനമ്മമാർ ഉപേക്ഷിക്കുന്ന ബാല്യവും വിഷയമാക്കിയ ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് സംവിധായകന്റെ കുടുംബാംഗങ്ങളാണ്. ഗിരീഷിന്റെ അച്ഛൻ വി.നാരായണൻ മാസ്റ്റർ, അമ്മ പദ്മാവതി ടീച്ചർ, ഭാര്യ ശാരിക, മകൻ സത്യജിത് എന്നിവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. നാടകനടനായ പി.ടി മനോജും അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗോൾഡൻ റോയൽ ബംഗാൾ ടൈഗർ അവാർഡ്[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-27. Retrieved 2016-11-26.
"https://ml.wikipedia.org/w/index.php?title=രണ്ട്_കുറിപ്പുകൾ&oldid=3807883" എന്ന താളിൽനിന്ന് ശേഖരിച്ചത്