രണ്ടാം കർണ്ണാട്ടിക് യുദ്ധം
ദൃശ്യരൂപം
ഹൈദരാബാദിലെ നിസാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ നാസിർജംഗും ചെറുമകനായ മുസാഫർജംഗും തമ്മിൽ തർക്കം ആരംഭിച്ചു. മുസാഫർജംഗ് ആർക്കോട്ടിലെ നവബാകാൻ ആഗ്രഹിച്ച് ചന്ദ്രസാഹിബുമായി തർക്കത്തിലേർപ്പെട്ടു. ഇതിനുശേഷം നാസിർജംഗിനെ സഹായിക്കാൻ ബ്രിട്ടീഷുകാർ സന്നദ്ധത പ്രകടിപ്പിച്ചു. പക്ഷേ ഈ ശക്തികളെ മുസാഫർ ജംഗും ചന്ദ്രസാഹിബും ചേർന്ന് തോൽപിച്ചു. 1757- ൽ മുസാഫർജംഗിനെ വധിക്കുകയും പുതുതായി ഫ്രഞ്ച് ഗവർണർ ആയി സ്ഥാനം ഏറ്റ ബുസ്സി സലാത്ജംഗനെ അധികാരത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഗവർണറായിരുന്ന റോബർട്ട് ക്ലൈവ് ആർക്കോട്ട് പിടിച്ചടക്കി. കർണാട്ടിക് പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നു.