രഞ്ജിത് ദേശായ്
ദൃശ്യരൂപം
Ranjit Desai | |
---|---|
ജനനം | Ranjit Ramchandra Desai 8 ഏപ്രിൽ 1928 |
മരണം | 6 മാർച്ച് 1992 | (പ്രായം 63)
ദേശീയത | Indian |
തൊഴിൽ | Novelist, Writer |
പുരസ്കാരങ്ങൾ | Padmashri |
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു പ്രമുഖ എഴുത്തുകാരനാണ് രഞ്ജിത് ദേശായ് (Ranjit Desai). (മറാത്തി: रणजित देसाई) (1928–1992) . അദ്ദേഹത്തിന്റെ ചരിത്രനോവലുകളായ സ്വാമിയും ശ്രീമാൻ യോഗിയും വളരെ പ്രസിദ്ധിയാർജ്ജിച്ചു. അദ്ദേഹത്തിന് 1964ൽ സാഹിത്യ അക്കാദമി അവാർഡും 1973ൽ പത്മശ്രീയും, ലഭിച്ചു. 1928ൽ, മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ കോവാഡിലാണ് അദ്ദേഹം ജനിച്ചത്.
സ്വാമിയും, ശ്രീമാൻ യോഗിയും അദ്ദേഹത്തിന്റെ പ്രമുഖസൃഷ്ടികളായി കണക്കാക്കപ്പെടുന്നു. സ്വാമി എന്ന നോവലിനാണ് അദ്ദേഹത്തിനു 1964ൽ സാഹിത്യ അക്കാദമി അവാർഡു ലഭിച്ചത്.
നോവലുകൾ
[തിരുത്തുക]- രാധേയ
- സ്വാമി
- ശ്രീമാൻ യോഗി
- ശേഖര
- ബാരി
- കാഞ്ചൻ മൃഗ്
- രാജാ രവി വർമ്മ
ചെറുകഥാസമാഹാരങ്ങൾ
[തിരുത്തുക]- രൂപ് മഹൽ
- മധുമതി
- ജാൻ
- കാനവ്
- ഗാന്ധാലി
- ആലേഖ്
- കാമോദിനി
- മോർപംഖി സാവല്യ
- കതൽ
- ബാബുൽ മോര
- സങ്കേത്
- പ്രപത്
- മേഘ്
- വൈശാഖ്
- ആഷാഡ്
- മേഘ് മോഗരി
- സ്നേഹ് ധാര
- അഭോഗി
- മാഝാ ഗാവ്
നാടകങ്ങൾ
[തിരുത്തുക]- കാഞ്ചൻ മൃഗ്
- ധൻ അപുരെ
- പങ്ഖ് ഝാലെ വൈരി
- സ്വർ സാമ്രാട്ട് താൻസൻ
- ഗരുഡ് സെപ്
- രാം ശാസ്ത്രി
- ശ്രീമാൻ യോഗി
- സ്വാമി
- വാരസ
- പംഗുല്വ്ഡ
- ലോക് നായക്
- ഹേ ബന്ധ് രേഷ്മാചേ
- തുസി വത് വേഗാലി
- സാവലി ഉന്ന്യാച്ചി
- പ്രപട്ട്
- രാജാ രവി വർമ്മ
- ബാരി
- മസ ഗാവ്
തിരക്കഥകൾ
[തിരുത്തുക]- രാംഗല്യ രാത്രി ആഷ്യ
- സവാൽ മസാ ഐക
- നാഗിൻ
- സംഗൊള്ളി രായന
- രംഗ് രസിയാ
അവാർഡുകൾ
[തിരുത്തുക]- മഹാരാഷ്ട്ര രാജ്യ അവാർഡ് - 1963
- ഹരി നാരായൺ ആപ്തെ അവാർഡ് - 1963
- സാഹിത്യ അക്കാദമി അവാർഡ് - 1964
- പത്മശ്രീ - 1973
- മഹാരാഷ്ട്ര ഗൌരവ് പുരസ്കാരം - 1990