രഞ്ജിത്ത് മഹേശ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ പ്രമുഖനായ ഒരു ട്രിപ്പിൾ ജമ്പറാണ് രഞ്ജിത്ത് മഹേശ്വരി. കേരളത്തിൽ കോട്ടയം സ്വദേശിയായ ഇദ്ദേഹം, 2006 നടന്ന ഏഷ്യൻ ഗെയിംസിലും, 2007 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും, വേൾഡ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഗുവഹട്ടിയിൽ ജൂൺ 2007 ൽ ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചാട്ടമായ 17.04 മീ രേഖപ്പെടുത്തി. 2008 ബീജിങ്ങ് ഒളിമ്പിക്സിൽ ഇദ്ദേഹം ഭാരതത്തെ പ്രതിനിധാനം ചെയ്തിരുന്നു. പോൾ വാൾട്ടറും, ദേശീയ താരവുമായ വി.എസ് ശ്രീരേഖയാണ് രഞ്ജിത്തിന്റെ ഭാര്യ.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഖേൽ രത്ന, അർജുന അവാർഡുകൾ പ്രഖ്യാപിച്ചു". മാധ്യമം. 2013 ഓഗസ്റ്റ് 13. ശേഖരിച്ചത് 2013 ഓഗസ്റ്റ് 13.
"https://ml.wikipedia.org/w/index.php?title=രഞ്ജിത്ത്_മഹേശ്വരി&oldid=1819433" എന്ന താളിൽനിന്ന് ശേഖരിച്ചത്