രജീന്ദർ കൗർ ഭട്ടൽ
Jump to navigation
Jump to search
രജീന്ദർ കൗർ ഭട്ടൽ | |
---|---|
![]() | |
14 -മത് പഞ്ചാബ് മുഖ്യമന്ത്രി | |
ഔദ്യോഗിക കാലം ഏപ്രിൽ 1996 – ഫെബ്രുവരി 1997 | |
മുൻഗാമി | ഹർചരൺ സിംഗ് ബ്രാർ |
പിൻഗാമി | പ്രകാശ് സിംഗ് ബാദൽ |
വ്യക്തിഗത വിവരണം | |
ജനനം | 30 സെപ്തംബർ 1945 ലാഹോർ, പഞ്ചാബ് ഇന്ത്യ |
രാഷ്ട്രീയ പാർട്ടി | കോൺഗ്രസ് |
ഒരു കോൺഗ്രസ്സ് നേതാവും പഞ്ചാബിലെ മുഖ്യമന്ത്രിയും ആയിരുന്നു രജീന്ദർ കൗർ ഭട്ടൽ (Rajinder Kaur Bhattal). മറ്റൊരു വനിതയും ഇതുവരെ പഞ്ചാബിലെ മുഖ്യമന്ത്രിപദത്തിലെത്തിയിട്ടില്ല. കൂടാതെ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തെ എട്ടാമത്തെ മുഖ്യമന്ത്രിയും ആണ് ഭട്ടൽ.
ആദ്യകാല ജീവിതം[തിരുത്തുക]
1945 സെപ്തംബർ 30ന് ഹിറാ സിങ് ഭട്ടാൽ -ഹർനം കൗർ എന്നിവരുടെ മകളായി ലാഹോറിലെ പഞ്ചാബിൽ ജനിച്ചു. ലാൽ സിങ് സിദ്ധുവാണ് ഭർത്താവ്. രണ്ടു മക്കളുണ്ട്.[1]
രാഷ്ട്രീയ ജീവിതം[തിരുത്തുക]
1994ൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി..[2] പഞ്ചാബിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായിരുന്ന ഹർചരൺ സിംഗ് ബ്രാർ രാജിവെച്ചതോടെ 1996 ഏപ്രിലിൽ പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1997 ഫെബ്രുവരിയിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു.[3]
അവലംബം[തിരുത്തുക]
- ↑ "Happy Birthday to Bibi Bhathal". babushahi.com. Babu Shahi. 30 September 2011. ശേഖരിച്ചത് 13 July 2015.
- ↑ "Teachers strike after one is slapped", The Gadsden Times, May 27, 1994
- ↑ Bouton, Marshall M.; Oldenburg, Philip (1999). India briefing: a transformative fifty years. M.E. Sharpe. p. 275. ISBN 978-0-7656-0339-5.