രജീന്ദർ കൗർ ഭട്ടാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രജീന്ദർ കൗർ ഭട്ടാൽ

പദവിയിൽ
April 1996 – February 1997
മുൻ‌ഗാമി Harcharan Singh Brar
പിൻ‌ഗാമി Parkash Singh Badal
ജനനം30 September 1945
Lahore, Punjab
British India
രാഷ്ട്രീയപ്പാർട്ടി
Congress

ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവുമാണ്‌ രജീന്ദർ കൗർ ഭട്ടാൽ. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായിരുന്നു രജീന്ദർ കൗർ. ഇന്ത്യയിലെ എട്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഇവർ.

ആദ്യകാല ജീവിതം[തിരുത്തുക]

1945 സെപ്തംബർ 30ന് ഹിറാ സിങ് ഭട്ടാൽ -ഹർനം കൗർ എന്നിവരുടെ മകളായി ലാഹോറിലെ പഞ്ചാബിൽ ജനിച്ചു. ലാൽ സിങ് സിദ്ധുവാണ് ഭർത്താവ്. രണ്ടു മക്കളുണ്ട്.[1]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1994ൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി..[2] പഞ്ചാബിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായിരുന്ന ഹർചരൺ സിംഗ് ബ്രാർ രാജിവെച്ചതോടെ 1996 ഏപ്രിലിൽ പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1997 ഫെബ്രുവരിയിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു.[3]

അവലംബം[തിരുത്തുക]

  1. "Happy Birthday to Bibi Bhathal". babushahi.com. Babu Shahi. 30 September 2011. ശേഖരിച്ചത് 13 July 2015.
  2. "Teachers strike after one is slapped", The Gadsden Times, May 27, 1994
  3. Bouton, Marshall M.; Oldenburg, Philip (1999). India briefing: a transformative fifty years. M.E. Sharpe. p. 275. ISBN 978-0-7656-0339-5.
"https://ml.wikipedia.org/w/index.php?title=രജീന്ദർ_കൗർ_ഭട്ടാൽ&oldid=2678804" എന്ന താളിൽനിന്ന് ശേഖരിച്ചത്