രജിത മധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശസ്ത ഏകപാത്രനാടക കലാകാരിയാണ് 'രജിത മധു'. കരിവെള്ളൂർ മുരളി രചനയും സംവിധാനവും നിർവ്വഹിച്ച ‘അബൂബക്കറിന്റെ ഉമ്മ’ എന്ന ഏകപാത്രനാടകത്തിൽ അഭിനയിച്ചു. [1]

നാടകം[തിരുത്തുക]

കണ്ണൂർ സ്വദേശിയായ രജിത സി.എൽ. ജോസിന്റെ ‘ജ്വലനം’ നാടകത്തിലെ സുമയെന്ന കഥാപാത്രമായി അരങ്ങേറ്റം കുറിച്ചു. ഒ.കെ. കുറ്റിക്കോൽ അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പകർന്ന് ഗുരുനാഥനായി. അന്നൂർ ‘നാടകവീടി’ന്റെ ഭാഗമായതോടെ നാടകത്തെ കൂടുതൽ ഗൗരവതരമായി കാണാൻ തുടങ്ങി. പ്രിയനന്ദനൻ സംവിധാനം ചെയ്ത വൈക്കം മുഹമ്മദ്‌ബഷീറിന്റെ ‘പ്രേമലേഖന’വും എൻ. ശശിധരന്റെ ‘അടുക്കള’യും അരങ്ങത്തുവന്നതോടെ രജിതയുടെ അഭിനയകാലം തെളിഞ്ഞു. പ്രിയനന്ദനന്റെയും സുവീരന്റെയും കീഴിൽ നാടകാഭിനയം തുടർന്നു. 1989-ൽ സംഗീതനാടക അക്കാദമി പയ്യന്നൂരിൽ വെച്ച് നടത്തിയ മത്സരത്തിൽ എൻ. പ്രഭാകരൻ രചനയും കെ.പി. ഗോപാലൻ സംവിധാനവും നിർവഹിച്ച ‘മരണക്കിണർ’ എന്ന നാടകത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 2002-ൽ ആകാശവാണി നാടകോത്സവത്തിൽ എൻ. ശശിധരന്റെ ‘പെണ്ണ്’ എന്ന നാടകത്തിൽ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. കരിവെള്ളൂർ മുരളി രചനയും സംവിധാനവും നിർവഹിച്ച് അവതരിപ്പിക്കുന്ന ‘അബൂബക്കറിൻെറ ഉമ്മ പറയുന്നു’വെന്ന ഏകാങ്ക നാടകത്തിലൂടെ ഗിന്നസ് റെക്കോഡ്സിലേക്ക് കടന്നു.

സിനിമ[തിരുത്തുക]

സിനിമയിലേക്കുള്ള പ്രവേശം പ്രിയനന്ദനന്റെ നെയ്ത്തുകാരനിൽ സോനാനായർക്ക് ശബ്ദം കൊടുത്തുകൊണ്ടും അതിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടുമായിരുന്നു. തുടർന്ന് പുലിജന്മം, പേടിത്തൊണ്ടൻ എന്നീ സിനിമകളിൽ അഭിനയിച്ചു. എം.പി. സുകുമാരൻനായരുടെ രാമാനം എന്ന ചിത്രത്തിലെ ‘പൊക്കി’, മമ്മൂട്ടിയോടൊപ്പം ഡബിൾസിലെ ഉമ്മ, ആഷിക്അബുവിന്റെ റാണിപത്മിനിയിൽ റിമാകല്ലിങ്കലിന്റെ അമ്മ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രജിത_മധു&oldid=2949911" എന്ന താളിൽനിന്ന് ശേഖരിച്ചത്