രജനി റായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ മുൻ ലഫ്റ്റനന്റ് ഗവർണറായിരുന്നു രജനി റായ് (Rajani Rai). [1] 1998 ഏപ്രിൽ മുതൽ 2002 ജൂലൈ വരെയുള്ള കാലയളവിൽ പുതുച്ചേരിയുടെ ലഫ്. ഗവർണറായി. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിനിയാണ്.

ആദ്യകാല ജീജിതം[തിരുത്തുക]

1931 ഫെബ്രുവരി 14ന് മഹാരാഷ്ട്രയിൽ ജനിച്ചു.നാഗ്പൂർ മഹിള നഗരി സഹകാരി ബാങ്കിന്റെ സ്ഥാപകയാണ്.[2] വനിതാ എജ്യുക്കേഷൻ സൊസൈറ്റി, ചിന്മയാനന്ദ ട്രസ്്റ്റ്, സ്ത്രീശക്തി പ്രതിഷ്ടാൻ എന്നീ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥയായിരുന്നു. എൽഎഡി കോളേജ് പ്രിൻസിപ്പൾ ആയി പ്രവർത്തിച്ചു. ബിജെപിയുടെ മഹിളാ വിഭാഗത്തിന്റെ സജീവ പ്രവർത്തകയായിരുന്നു.

അന്ത്യം[തിരുത്തുക]

2013 ഓഗസ്റ്റ് 29ന് അന്തരിച്ചു.[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-19. Retrieved 2016-09-20.
  2. http://timesofindia.indiatimes.com/city/nagpur/RBI-delicenses-Mahila-Bank/articleshow/4988688.cms?
  3. http://www.nagpurtoday.in/former-lt-governor-of-puducherry-rajni-rai-passes-away/08291743
"https://ml.wikipedia.org/w/index.php?title=രജനി_റായ്&oldid=3829253" എന്ന താളിൽനിന്ന് ശേഖരിച്ചത്