രഘുനാഥൻ പറളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രദ്ധേയനായ[അവലംബം ആവശ്യമാണ്] ഒരു മലയാള നിരൂപകനാണ് രഘുനാഥൻ പറളി. ചില വിവർത്തനകൃതികളും രചിച്ചിട്ടുണ്ട്. ആദ്യ നിരൂപണ കൃതിയായ 'ദർശനങ്ങളുടെ മഹാവിപിനം' (2000 ഏപ്രിൽ മാസത്തിൽ ആദ്യപതിപ്പ്) മലയാള സാഹിത്യത്തിന്റെയും സാഹിത്യ നിരൂപണതിന്റെയും ഒരു പ്രമുഖ സംക്രമണ ഘട്ടത്തെ അടയാളപ്പെടുത്തി.

ജീവിതരേഖ[തിരുത്തുക]

1974 മെയ് 28 ന് പാലക്കാട് ജില്ലയിലെ പറളിയിൽ ജനിച്ചു. 1998 മുതൽ ഗവൺമെന്റ് സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു. കേരള സാംസ്കാരിക വകുപ്പിനു കീഴിലുളള ഒ വി വിജയൻ സ്മാരക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ സമസ്ത കേരള സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു. നാഷണൽ ബുക്ക് ട്രസ്റ്റ് (National Book Trust - NBT) മലയാളം ഉപദേശക സമിതി അംഗമാണ്.

കൃതികൾ[തിരുത്തുക]

  • ദർശനങ്ങളുടെ മഹാവിപിനം
  • ഭാവിയുടെ ഭാവന
  • ചരിത്രം എന്ന ബലിപീഠം
  • സി പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം
  • വിശ്വോത്തര കഥകൾ-രാഷ്ട്രീയ കൊലപാതകങ്ങൾ
  • ഡ്രീനാ നദിയിലെ പാലം
  • പെനാൾറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം
  • ജീവിതത്തിലെ ഒരു ദിവസം

പുരസ്കാര സമിതി[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാര നിർണ്ണയ സമിതിയിലും എസ് ബി ടി കഥാ പുരസ്കാര നിർണ്ണയ സമിതിയിലും അംഗമായിരുന്നിട്ടുണ്ട്

അനുബന്ധ കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രഘുനാഥൻ_പറളി&oldid=2846974" എന്ന താളിൽനിന്ന് ശേഖരിച്ചത്