Jump to content

രഘുനാഥ് വിനായക് ധൂലേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തർപ്രദേശിൽനിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയാണ് പണ്ഡിറ്റ് രഘുനാഥ് വിനായക് ധൂലേക്കർ 1891 ഇന്ത്യൻ നാഷണൽ മൂവ്മെന്റിലും, ദണ്ഡി മാർച്ചിലും സജീവമായി പങ്കെടുത്തു.[1] 1952 ൽ ഇന്ത്യയുടെ പാർലമെന്റംഗവും ഭരണഘടനാ അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യകാലം

[തിരുത്തുക]

1891 ജനുവരി 6-ന് ഉത്തർപ്രദേശിലെ ഝാൻസിയിൽ ഒരു മറാത്തി കുടുംബത്തിൽ ജനിച്ചു.[2] 1912 മേയ് 10-ന് ജാനകി ഭായിയെ വിവാഹം കഴിച്ചു. 1914-ൽ കൽക്കത്ത സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ബിരുദം നേടി. 1916-ൽ ഇദ്ദേഹം അലഹബാദ് യൂണിവേർസിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്ട്സ് ആൻഡ് ബാച്ചിലർ ഓഫ് ലോസ ബിൽ ബിരുദാനന്തരബിരുദം നേടി. പിന്നീട് അദ്ദേഹം ഝാൻസി ജില്ലാ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.

ഹിന്ദി ഭാഷാ ഭരണഘടനയിൽ ഭേദഗതി

[തിരുത്തുക]

1946 ഡിസംബറിൽ പാർലമെൻറിൽ സംസാരിക്കുകയും പാർലമെന്റിന് മുന്നിൽ ഒരു ഭേദഗതി ബിൽ കൊണ്ടുവരികയും എല്ലാ പാർലമെൻററി അംഗങ്ങൾക്കുമായി ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം അത് വിവർത്തനം ചെയ്യുകയും ചെയ്തു. 1946 ഡിസംബർ 10 ന് അദ്ദേഹം ഹിന്ദുസ്ഥാനിയിൽ ആദ്യം പ്രസംഗിച്ചു. ഹിന്ദുസ്ഥാനി അറിയാത്തവർ ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ലെന്ന് പ്രഭാഷണത്തിൽ പറഞ്ഞു. ഇന്ത്യക്ക് ഒരു ഭരണഘടന തയ്യാറാക്കുകയും ഹിന്ദുസ്ഥാനി അറിയാതിരിക്കുകയും ചെയ്യുന്ന ഈ സഭയിലെ അംഗങ്ങൾ ഈ സഭയിലെ അംഗങ്ങളായിരിക്കാൻ യോഗ്യരല്ല. ഇത് പറഞ്ഞതിനു ഇദ്ദേഹം പുറത്ത് പോയി. ജവഹർലാൽ നെഹ്രുവിന്റെ അഭ്യർത്ഥനയ്ക്ക് ശേഷം അദ്ദേഹം തിരികെ സീറ്റിൽ തിരിച്ചു വന്നിരുന്നു.

ജീവിതം

[തിരുത്തുക]

1920 മുതൽ 1925 വരെ ഇദ്ദേഹം ഹിന്ദി പത്രങ്ങൾ സ്വരാജാ പ്രാപ്തി, ഫ്രീ ഇന്ത്യ എന്നിവ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യ സ്വാതന്ത്ര്യ സമരത്തിനുവേണ്ടിയുള്ള പങ്കാളിത്തത്തിന്റെ ഫലമായി ധൂലേക്കറിനെ 1925 ൽ ബ്രിട്ടീഷ് സേന അറസ്റ്റ് ചെയ്തു.

1937-ൽ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1937 മുതൽ 1944 വരെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. 1946 ൽ ഹിന്ദി ഇന്ത്യയിലെ ദേശീയ ഭാഷയായി രൂപീകരിക്കാൻ ഒരു ബിൽ അവതരിപ്പിച്ചു.1965 ൽ ഹിന്ദി ഔദ്യോഗിക ഭാഷയായി മാറ്റുമെന്ന് ബിൽ പാസാക്കുകയും ചെയ്തു. എന്നിരുന്നാലും തമിഴ്നാടിന്റെ ഹിന്ദി-വിരുദ്ധ പ്രക്ഷോഭത്തിന്റെ ഫലമായി ഹിന്ദി ഒരിക്കലും ദേശീയഭാഷയാക്കിയില്ല.

1946 ൽ ധൂലേക്കർ ഇന്ത്യൻ ഭരണഘടനാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1952 മുതൽ 1957 വരെ അദ്ദേഹം ഒരു പാർലമെന്റ് അംഗമായി, ലോക്സഭയിൽ സേവനം അനുഷ്ടിച്ചു. [3][4]

1958 മുതൽ 1964 വരെ അദ്ദേഹം ഉത്തർപ്രദേശ് നിയമസഭ കൗൺസിലിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

പുസ്തകങ്ങൾ

[തിരുത്തുക]
  • Shweta-shwatrupanishad Bhashya
  • Prashnapanishad Saral Bhashya
  • Atmadarshi Geeta Bhashya
  • Pillars of Vedant
  • Chaturvedanugami Bhashya
  • Kathopnishad Saral Bhasyha

അവലംബം

[തിരുത്തുക]
  1. Siddiqui, A. U. (2004). Indian Freedom Movement in Princely States of Vindhya Pradesh. Northern Book Centre. p. 117. ISBN 8172111509. Retrieved 3 September 2012.
  2. Selected works of Jawaharlal Nehru, 1972, Jawaharlal Nehru, M. Chalapathi Rau, H. Y. Sharada Prasad, Bal Ram Nanda, Orient Longman
  3. Lok Sabha debates, p. 9, 1980, Lok Sabha Secretariat
  4. Uttar Pradesh, p. 400, 2002, Information and Public Relations Department, Uttar Pradesh