രംഭ (അപ്സരസ്)
ദൃശ്യരൂപം
ഹൈന്ദവ ഐതിഹ്യപ്രകാരം അപ്സരസുകളിലെ രാജ്ഞിയാണ് രംഭ. ദേവലോകത്തെ അപ്സരസുകളിൽ ഏറ്റവും മനോഹരിയായിരുന്നു രംഭ.
നൃത്തത്തിലും, സംഗീതത്തിലും, കാമകലകളിലും നൈപുണ്യയായിരുന്നു രംഭ. ദേവലോകത്തെ രാജാവായിരുന്ന ഇന്ദ്രൻ പലപ്പോഴും മുനിമാരുടെ തപസ്സ് ഭേദിക്കുന്നതിന് രംഭയുടെ സഹായമാണ് തേടിയിരുന്നത്.