രംഗോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോവയിലെ ദീപാവലി ആഘോഷത്തിലെ രംഗോലി.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു കലാരൂപമാണ് രാംഗോളി. പ്രധാനമായും ഉത്തരേന്ത്യയിൽ കാണപ്പെടുന്നു. അരിപ്പൊടി, സിന്ദൂർ, മഞ്ഞൾപ്പൊടി എന്നിവ ഉപയോഗിച്ച് നിലത്ത് കളം വരച്ചാണ് രംഗോലി രൂപപ്പെടുത്തുന്നത്. സാധാരണയായി ദീപാവലി, തിഹാർ, പൊങ്കൽ തുടങ്ങി മറ്റു ഹൈന്ദവ ഉത്സവങ്ങൾ എന്നി സമയത്താണ് നിർമ്മിക്കപ്പെടുന്നത്. കലകളുടെ രൂപവും പാരമ്പര്യവും നിലനിർത്തുന്നത് ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്ക് കടന്നുപോകുന്നത്‌ മൂലമാണ്. ഐശ്വര്യത്തിനും അലങ്കാരത്തിനും വേണ്ടിയാണ് രംഗോലി വരക്കുന്നത്. ഓരോ മേഖലയിലും തനതായ പാരമ്പര്യങ്ങൾ, നാടോടിക്കഥകൾ, സമ്പ്രദായങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ വരക്കുന്ന രൂപങ്ങൾ വ്യത്യാസപ്പെട്ടിരിക്കാം. രംഗോലി ഡിസൈനുകളിൽ ലളിതമായ ജ്യാമിതീയ രൂപങ്ങൾ, ദൈവത്വ രൂപങ്ങൾ, ദള രൂപങ്ങൾ എന്നിവ ഉപയോഗിക്കുന്നു. സ്ത്രീകളാണ് സാധാരണയായി രംഗോലി വരക്കുന്നത്. രംഗോലി ഉത്തരേന്ത്യയിൽ കോലമായി കണക്കാക്കുന്നു.

"https://ml.wikipedia.org/w/index.php?title=രംഗോളി&oldid=3131383" എന്ന താളിൽനിന്ന് ശേഖരിച്ചത്