രംഗനാഥ ക്ഷേത്രം, നെല്ലൂർ
Sri Ranganathaswamy Temple | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Nellore |
നിർദ്ദേശാങ്കം | 14°52′44″N 79°17′52″E / 14.878847°N 79.297857°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Vishnu |
ജില്ല | Nellore |
സംസ്ഥാനം | Andhra Pradesh |
രാജ്യം | India |
പൂർത്തിയാക്കിയ വർഷം | 12 A.D. |
ലിഖിതങ്ങൾ | in telugu |
ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, ഭഗവാൻ രംഗനാഥൻ പരബ്രഹ്മൻ മഹാവിഷ്ണു ഭഗവാന്റെ രൂപത്തിലുള്ള ഒരു ഹൈന്ദവക്ഷേത്രമാണ്. നെല്ലൂരിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൽപഗിരി രംഗനാഥസ്വാമി ക്ഷേത്രം അഥവാ രംഗനായകുലു ക്ഷേത്രം. പെന്ന നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ പ്രധാന കവാടം ഗാലിഗോപുരം എന്നറിയപ്പെടുന്ന വലിയ ഗോപുരമാണ്. അക്ഷരാർത്ഥത്തിൽ "കാറ്റ് ഗോപുരം" "wind tower". എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഗോപുരത്തിന് ഏകദേശം 70 അടി ഉയരമുണ്ട്. അതിനു മുക ളിലായി 10 അടി സ്വർണം പൂശിയ പാത്രത്തിനെ കലശം എന്നുവിളിക്കുന്നു. എല്ലാ വർഷവും മാർച്ച്-ഏപ്രിൽ മാസത്തിൽ (ഇത് ഇന്ത്യൻ കലണ്ടർ അനുസരിച്ച് വ്യത്യാസപ്പെടുന്നു) ഒരു വലിയ ഉൽസവം ആഘോഷിക്കുന്നു. ഇവ ബ്രഹ്മോത്സവം എന്നാണ് അറിയപ്പെടുന്നത്.