യൌദ്ധേയൻ (ദേവിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരു വംശത്തിലെ യുധിഷ്ഠിര ചക്രവർത്തിക്ക് ദേവിക മഹാറാണിയിൽ ജനിച്ച പുത്രൻ ആണ് യൗദേയൻ.ഇവൻ സാത്യകിയിൽ നിന്നും അർജ്ജുനന്റെ കയ്യിൽ നിന്നും വിദ്യ അഭ്യസിച്ചു. വിഷ്ണു പുരാണ പ്രകാരം പ്രതിവിന്ത്യന്റെ മകന്റെ പേരാണ് യൗദ്ധേയന്.എന്നാല് മഹാഭാരതത്തിലെ സഭാ പർവത്തിൽ പുരു വംശാനൂ കീർത്തനതിൽ യൌദ്ദേയന്റെ പേര് പരാമർശിക്കുന്നു.

കഥകൾ പ്രകാരം യൌദ്ദേയന് വിവാഹം ചെയ്തത് ബ്രാഹ്മണ കുമാരിയായ സുബലയെ ആണ്. യൌദ്ദേയനെ യുദ്ധത്തിൽ പരാജയപ്പെടുത്തി ആണ് സുബല യൗദ്ദേയ പത്നി ആയത്. ഇൗ ബന്ധത്തിൽ ജയന്തൻ, സാമ്രാജൻ എന്നീ പുത്രൻ മാരാണ് ഉള്ളത്.ഇവർ പിന്നീട് കുരുവംശത്തിലെ പ്രധാന പദവികൾ വഹിച്ചു.

കാലങ്ങൾക്ക് ശേഷം യാദവൻ ആയതിനാൽ യാദവ നാശത്തിൽ പെട്ട് മരിച്ചു.

മറ്റു കഥകളിൽ അശ്വത്ഥാമാവ്,അല്ലെങ്കിൽ കൃതവർമാവ്‌ ഇവരെ രാത്രി കൂട്ടക്കൊലയിൽ കൊന്നു എന്ന് പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=യൌദ്ധേയൻ_(ദേവിക)&oldid=3699209" എന്ന താളിൽനിന്ന് ശേഖരിച്ചത്