യോനിയിലെ യീസ്റ്റ് അണുബാധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോനിയിലെ യീസ്റ്റ് അണുബാധ
മറ്റ് പേരുകൾCandidal vulvovaginitis, vaginal thrush
Gram stain showing the spores and pseudohyphae of Candida albicans surrounded by round vaginal skin cells, in a case of candidal vulvovaginitis.
സ്പെഷ്യാലിറ്റിGynaecology
ലക്ഷണങ്ങൾയോനിയിലെ ചൊറിച്ചിൽ, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന നീറ്റൽ, വെളുത്തതും കുറുകിയത്തുമായ യോനിയിലെ ഡിസ്ചാർജ്, വേദനാജനകമായ ലൈംഗീകത, യോനിയുടെ ചുറ്റുമുള്ള ചുവപ്പ് നിറം [1]
കാരണങ്ങൾExcessive growth of Candida[1]
അപകടസാധ്യത ഘടകങ്ങൾAntibiotics, pregnancy, diabetes, HIV/AIDS[2]
ഡയഗ്നോസ്റ്റിക് രീതിTesting the vaginal discharge[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Chlamydia, gonorrhea, bacterial vaginosis[3][1]
TreatmentAntifungal medication[4]
ആവൃത്തി90% of women at some point[1]

യോനിയിൽ യീസ്റ്റ് അമിതമായി വളരുന്ന അവസ്ഥയെ കാൻഡിഡൽ വൾവോവാഗിനൈറ്റിസ്, അഥവാ വജൈനൽ ത്രഷ് എന്ന് അറിയപ്പെടുന്നു. ഇത് വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ്. [5] [1] ഏറ്റവും സാധാരണമായ ലക്ഷണം യോനിയിലെ കഠിനമായ ചൊറിച്ചിൽ ആണ്. [1] മൂത്രമൊഴിക്കുമ്പോൾ നീറ്റലും, കട്ടിയുള്ളതും വെളുത്തതുമായ യോനീസ്രവങ്ങൾ വന്നുകൊണ്ടിരിക്കൽ തുടങ്ങിയതും ഇതിൻ്റെ ലക്ഷണങ്ങളാണ്. സാധാരണയായി ദുർഗന്ധം ഇല്ലന്നിരിക്കിലും, ലൈംഗികവേളയിൽ വേദനയും, യോനിക്ക് ചുറ്റും ചുവപ്പ് നിറത്തിലും ഇത് കാണപ്പെടുന്നു. [1] രോഗമുള്ള സ്ത്രീയുടെ ആർത്തവത്തിന് തൊട്ടുമുമ്പായിട്ട് രോഗലക്ഷണങ്ങൾ പലപ്പോഴും വഷളാകുന്നതായി കാണപ്പെടുന്നു. [2]

കാൻഡിഡയുടെ അമിതമായ വളർച്ച മൂലമാണ് യോനിയിൽ യീസ്റ്റ് അണുബാധ ഉണ്ടാകുന്നത്. [1] ഈ യീസ്റ്റ് സാധാരണയായി യോനിയിൽ ചെറിയ അളവിൽ കാണപ്പെടുന്നതാണ്. [1] യോനിയിലെ യീസ്റ്റ് അണുബാധകൾ സാധാരണയായി കാൻഡിഡ ആൽബിക്കൻ എന്ന യീസ്റ്റ് സ്പീഷീസ് മൂലമാണ് ഉണ്ടാകുന്നത്. കാൻഡിഡ ആൽബിക്കൻസ് ഒരു സാധാരണ ഫംഗസാണ്. അത് പലപ്പോഴും പ്രതികൂല ലക്ഷണങ്ങൾ ഉണ്ടാക്കാതെ വായിലോ ദഹനനാളത്തിലോ യോനിയിലോ ആയി കാണപ്പെടുന്നു. [6] അമിതമായ കാൻഡിഡയുടെ വളർച്ചയുടെ കാരണങ്ങൾ പൊതുവേ കൂടുതലായി മനസ്സിലാക്കപ്പെട്ടിട്ടില്ല. [7] എന്നിരുന്നാലും ചില മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്.

ഇത് ലൈംഗികമായി പകരുന്ന അണുബാധയായി വർഗ്ഗീകരിച്ചിട്ടില്ല; എന്നിരുന്നാലും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ രോഗബാധയുണ്ടെങ്കിൽ ഇത് പകരുന്നതിന് കാരണമാകുന്നു. [1] [2] [2]. [2] യോനിയിൽ നിന്നുള്ള ഡിസ്ചാർജിന്റെ സാമ്പിൾ പരിശോധിച്ചാണ് രോഗനിർണയം. [1] ലൈംഗികമായി പകരുന്ന അണുബാധകൾ, ക്ലമീഡിയ, ഗൊണോറിയ എന്നിവയുടെ ലക്ഷണങ്ങൾക്ക് സമാനമായതിനാൽ, പരിശോധനയിലൂടെ മാത്രമേ രോഗനിർണയം സാധ്യമാകൂ.. [1]

ആന്റിഫംഗൽ മരുന്നുകളാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. [4] ഇത് ഒന്നുകിൽ ക്ലോട്രിമസോൾ പോലുള്ള ക്രീമായോ അല്ലെങ്കിൽ ഫ്ലൂക്കോണസോൾ പോലെയുള്ള കഴിക്കാനുള്ള മരുന്നുകളോ ആകാം. [4] കോട്ടൺ അടിവസ്ത്രങ്ങളും അയഞ്ഞ വസ്ത്രങ്ങളും ധരിക്കുന്നത് പലപ്പോഴും പ്രതിരോധ നടപടിയായി ശുപാർശ ചെയ്യപ്പെടുന്നുണ്ട്. [1] [2] ഡൗച്ചിംഗും ഉൽപ്പന്നങ്ങളും ഒഴിവാക്കാനും ശുപാർശ ചെയ്യുന്നു. [1] സജീവമായ അണുബാധകൾക്ക് പ്രോബയോട്ടിക്സ് ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ല. [8]

ഏകദേശം 75% സ്ത്രീകൾക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ കുറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും യോനിയിൽ യീസ്റ്റ് അണുബാധയുണ്ടായിട്ടുണ്ടാകാം. [1] [9] ഏകദേശം 5% പേർക്ക് ഒരു വർഷത്തിൽ മൂന്നിൽ കൂടുതൽ അണുബാധകൾ ഉണ്ടാകുന്നതായാണ് പഠനങ്ങൾ പറയുന്നത്. [9] ബാക്ടീരിയൽ വാഗിനോസിസ് കഴിഞ്ഞാൽ യോനിയിൽ വീക്കം വരാൻ ഏറ്റവും സാധാരണമായ രണ്ടാമത്തെ കാരണമാണിത്. [3]

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

കാൻഡിഡൽ വൾവോവാഗിനിറ്റിസിലെ സ്പെകുലം പരിശോധന, മുൻഭാഗത്തെ യോനിയിലെ ഭിത്തിയിൽ കട്ടിയുള്ള തൈര് പോലെയുള്ള ഫലകം കാണിക്കുന്നു. ചിത്രത്തിന്റെ മധ്യഭാഗത്ത് അൽപ്പം എറിത്തമറ്റസ് അടിത്തറ ദൃശ്യമാണ്, അവിടെ ചില ഫലകങ്ങൾ ചുരണ്ടിയ നിലയിലാണ്.

യോനിയിൽ അണുബാധയുണ്ടാകുമ്പോൾ ചില ലക്ഷണങ്ങണും പ്രകടമാകുന്നു. ഒന്നാമതായി യോനിയിൽ ഉണ്ടാകുന്ന ശക്തമായ ചൊറിച്ചിലും അസ്വസ്ഥതയുമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കഠിനമായ വേദനയും അസ്വസ്ഥതയും ഉണ്ടായേക്കാം. മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും നീറ്റലും, കൂടാതെ യോനിയിൽ നിന്നുള്ള ഡിസ്ചാർജ് തുടങ്ങിയവയാണ് . [10] യീസ്റ്റ് അണുബാധയുള്ളപ്പോൾ യോനിയിൽ നിന്നുള്ള ഡിസ്ചാർജിന് നേർത്തതും വെള്ള നിറമുള്ളതും കട്ടിയുള്ളതും ഏകീകൃതമായ ഘടനയുള്ളതുമായിരിക്കും [2] . [11]

അവലംബം[തിരുത്തുക]

 1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 "Vaginal yeast infections fact sheet". womenshealth.gov. December 23, 2014. Archived from the original on 4 March 2015. Retrieved 5 March 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "WH2014" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 2. 2.0 2.1 2.2 2.3 2.4 2.5 2.6 Sobel, JD (9 June 2007). "Vulvovaginal candidosis". Lancet. 369 (9577): 1961–71. doi:10.1016/S0140-6736(07)60917-9. PMID 17560449. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Lancet2007" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 3. 3.0 3.1 Ilkit, M; Guzel, AB (August 2011). "The epidemiology, pathogenesis, and diagnosis of vulvovaginal candidosis: a mycological perspective". Critical Reviews in Microbiology. 37 (3): 250–61. doi:10.3109/1040841X.2011.576332. PMID 21599498.
 4. 4.0 4.1 4.2 "Sexually transmitted diseases treatment guidelines, 2006". MMWR Recomm Rep. 55 (RR-11): 1–94. August 2006. PMID 16888612. Archived from the original on 2014-10-20.
 5. James, William D.; Berger, Timothy G.; et al. (2006). Andrews' Diseases of the Skin: clinical Dermatology. Saunders Elsevier. p. 309. ISBN 0-7216-2921-0.
 6. "Vaginal yeast infection". MedlinePlus. National Institutes of Health. Archived from the original on 4 April 2015. Retrieved 14 May 2015.
 7. Watson, C. J.; Grando, D.; Garland, S. M.; Myers, S.; Fairley, C. K.; Pirotta, M. (26 July 2012). "Premenstrual vaginal colonization of Candida and symptoms of vaginitis". Journal of Medical Microbiology. 61 (Pt 11): 1580–1583. doi:10.1099/jmm.0.044578-0. PMID 22837219.
 8. Abad, CL; Safdar, N (June 2009). "The role of lactobacillus probiotics in the treatment or prevention of urogenital infections – a systematic review". Journal of Chemotherapy (Florence, Italy). 21 (3): 243–52. doi:10.1179/joc.2009.21.3.243. PMID 19567343.
 9. 9.0 9.1 "Diagnosis of vaginitis". Am Fam Physician. 62 (5): 1095–104. September 2000. PMID 10997533. Archived from the original on 2011-06-06.
 10. "Guideline vulvovaginal candidosis (2010) of the German Society for Gynecology and Obstetrics, the Working Group for Infections and Infectimmunology in Gynecology and Obstetrics, the German Society of Dermatology, the Board of German Dermatologists and the German Speaking Mycological Society". Mycoses. 55 Suppl 3: 1–13. 2012. doi:10.1111/j.1439-0507.2012.02185.x. PMID 22519657.
 11. Gunter, Jen (27 August 2019). The vagina bible : the vulva and the vagina-- separating the myth from the medicine. London. ISBN 978-0-349-42175-9. OCLC 1119529898.{{cite book}}: CS1 maint: location missing publisher (link)