യോനിയിലെ ഇൻട്രാപിത്തീലിയൽ മുഴകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vaginal intraepithelial neoplasia
സ്പെഷ്യാലിറ്റിOncology


യോനിയിലെ ഇൻട്രാപിത്തീലിയൽ മുഴകൾ അഥവാ വജൈനൽ ഇൻട്രാപിത്തീലിയൽ നിയോപ്ലാസിയ (ഇംഗ്ലീഷ്:Vaginal intraepithelial neoplasia) (VAIN) എന്ന, യോനിയിലെ അർബുദത്തിനു മുൻപായുള്ള അവസ്ഥയിൽ കോശങ്ങളിൽ കാണപ്പെടുന്ന അസാധാരണ മാറ്റങ്ങളാൽ പ്രകടമാകുന്ന കണ്ടെത്തലുകൾ വിവരിക്കുന്ന ഒരു അവസ്ഥയാണ്.[1]

ഈ രോഗം അപൂർവമാണ്, സാധാരണയായി രോഗലക്ഷണങ്ങളൊന്നും കാണപ്പെടാറില്ല.[2] പാപ്പാനിക്കോളൗ ടെസ്റ്റിൽ (പാപ്പ് സ്മിയർ) അസാധാരണമായ കോശങ്ങളുടെ സാന്നിധ്യത്താൽ VAIN കണ്ടെത്താനാകും.[2]

സെർവിക്കൽ ഇൻട്രാപിത്തീലിയൽ നിയോപ്ലാസിയ പോലെ, VAIN മൂന്ന് ഘട്ടങ്ങളിലാണ് വരുന്നത്, VAIN 1, 2, 3.[3] VAIN 1-ൽ, യോനിയിലെ ചർമ്മത്തിലെ കോശങ്ങളുടെ ഘനം മൂന്നിലൊന്ന് കൂടിയിരിക്കും, അതേസമയം VAIN 3-ൽ പൂർണ്ണമായും ഘനം ബാധിക്കുന്നു.[3] VAIN 3 എന്നത് കാർസിനോമ ഇൻ-സിറ്റു( തുടക്കം) അല്ലെങ്കിൽ സ്റ്റേജ് 0 യോനിയിലെ അർബുദംഎന്നും അറിയപ്പെടുന്നു.[3]

ചിലതരം ഹ്യൂമൻ പാപ്പിലോമ വൈറസ് ("ഉയർന്ന അപകടസാധ്യതയുള്ള തരങ്ങൾ") കൊണ്ടുള്ള അണുബാധ 80% വരെ VAIN കേസുകളുമായി ബന്ധപ്പെട്ടിരിക്കാം.[4] പ്രാരംഭ ലൈംഗിക ബന്ധത്തിന് മുമ്പ് HPV വാക്സിൻ ഉപയോഗിച്ച് കുത്തിവയ്പ്പ് നടത്തുന്നത് VAIN-ന്റെ സംഭവങ്ങൾ കുറയ്ക്കുന്നതായി കാണിക്കുന്നു.[5]

റഫറൻസുകൾ[തിരുത്തുക]

  1. Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. p. 1192. ISBN 978-1-4160-2999-1.
  2. 2.0 2.1 Diakomanolis, E; Stefanidis, K; Rodolakis, A; Haidopoulos, D; Sindos, M; Chatzipappas, I; Michalas, S (2002). "Vaginal intraepithelial neoplasia: report of 102 cases". European Journal of Gynaecological Oncology. 23 (5): 457–9. PMID 12440826.
  3. 3.0 3.1 3.2 Cancer Research UK (2002). The stages of cancer of the vagina Archived 2007-10-07 at the Wayback Machine.. CancerHelp UK. Retrieved January 3, 2008.
  4. Cancer Research UK (2002). Risks and causes of vaginal cancer Archived 2007-10-07 at the Wayback Machine.. CancerHelp UK. Retrieved January 3, 2008.
  5. "FDA Approves Expanded Uses for Gardasil to Include Preventing Certain Vulvar and Vaginal Cancers". Food and Drug Administration. 2008-09-12. Retrieved 2010-02-13.