യോഗേന്ദ്ര യാദവ്
Yogendra Yadav | |
---|---|
ദേശീയത | Indian |
കലാലയം | Rajasthan University(BA), JNU Delhi (MA), Punjab University, Chandigarh (M Phil) |
രാഷ്ട്രീയ കക്ഷി | Aam Aadmi Party |
ജീവിതപങ്കാളി(കൾ) | Madhulika Banerjee |
ഒരു ഇന്ത്യൻ രാഷ്ട്രീയ ബുദ്ധി ജീവിയും ഗ്രന്ഥകാരനുമായ വ്യക്തിയാണ് യോഗേന്ദ്ര യാദവ്.[1] 2004 മുതൽ സെൻറർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റിയിൽ സീനിയർ ഫെലോ ആയി പ്രവർത്തിച്ചിരുന്നു. 2010ൽ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനുള്ള ദേശീയ ഉപദേശക സമിതിയിലും അംഗമായിരുന്നു. രാഷ്ട്രീയ വിശകലനത്തിലുള്ള അപാരപാടവം കൊണ്ട് തൊണ്ണൂറുകളുടെ രണ്ടാംപാദത്തിൽ രാജ്യവ്യാപകമായി ശ്രദ്ധ നേടി. ദൂരദർശനിലും എൻ.ഡി.ടി.വിയിലും സി.എൻ.എൻ ഐ.ബി.എന്നിലും തെരഞ്ഞെടുപ്പു വിശകലനവിദഗ്ദ്ധനായി രണ്ട് പതിറ്റാണ്ടോളം അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. 2011ൽ ദേശവ്യാപകമായി പടർന്ന അഴിമതിവിരുദ്ധ മുന്നേറ്റത്തിൽ പങ്കാളിയായി. പിന്നിട് കെജ്രിവാൾ ആം ആദ്മി പാർട്ടി രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി. പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ്. 2013ലെ ദൽഹി നിയമസഭ ഇലക്ഷനിൽ മത്സരിച്ചു വിജയിച്ചു.
ജീവിത രേഖ
[തിരുത്തുക]1963 സെപ്റ്റംബർ അഞ്ചിന് ജനനം. പഠിക്കുന്ന കാലത്ത് രാഷ്ട്രീയ പഠനത്തിലായിരുന്നു താൽപര്യം. 1985-1993 കാലത്ത് ചണ്ഡിഗഢിലെ പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ പ്രഫസർ ആയി.