യേശു മിഥ്യാവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യേശു ഒരു ചരിത്രപുരുഷനായിരുന്നില്ലെന്നും ഒരു ഐതിഹാസിക കഥാപാത്രം മാത്രമായിരുന്നെന്നും സമർത്ഥിക്കുന്ന വാദമാണ് യേശു മിഥ്യാവാദം അഥവാ ക്രിസ്തു മിഥ്യാവാദം (Jesus myth theory /Christ myth theory). ഗ്രീക്കോ റോമൻ ദൈവസങ്കല്പങ്ങളേയും ആചാരങ്ങളേയും അടിസ്ഥാനപ്പെടുത്തി ആദിമ ക്രൈസ്തവർ രൂപപ്പെടുത്തിയ ആരാധന പാത്രമാണ് ക്രിസ്തു എന്ന ദൈവം എന്നാണ് മിഥ്യാവാദികൾ കരുതുന്നത്. ജീവിച്ചിരുന്ന ഒന്നോ അതിലധികമോ വ്യക്തികളെ ആസ്പദമാക്കി ദിവ്യ പരിവേഷം ചാർത്തി ഉണ്ടാക്കിയ ഐതിഹാസിക നായകനാവാം യേശു എന്നു കരുതുന്നവരും മിഥ്യാവാദികളായി ചിത്രീകരിക്കപ്പെടാറുണ്ട്. യേശു ഒരു ചരിത്രപുരുഷനല്ലെന്നെ പതിനെട്ടാം നുറ്റാണ്ടിനുമുൻപ് ജീവിച്ചിരുന്ന ചരിത്രകാരന്മാർ ആരുംതന്നെ അഭിപ്രായപെട്ടിരുന്നില്ല. കുടാതെ ഭുരിപക്ഷം ചരിത്രകാരന്മാരും യേശു ഒരു ചരിത്രപുരുഷൻ തന്നെയായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ്.

ഉറവിടം[തിരുത്തുക]

കന്യാജനനം, ദിവ്യാൽഭുത പ്രവർത്തനങ്ങൾ , മരണാനന്തര ഉയർത്തെഴുന്നേൽപ്പ് , ആകാശാരോഹണം , ഇവയെല്ലാം ഗ്രീക്കോ റോമൻ ദേവ കഥകളിൽ നിന്നും കടമെടുത്ത് ആദിമ ക്രൈസ്തവർ ഉണ്ടാക്കിയതാണ് യേശു എന്ന ദൈവം എന്ന് മിഥ്യാവാദികൾ കരുതുന്നു. ബൈബിളേതര സ്രോതസ്സുകളിലൊന്നിലും ദിവ്യാൽഭുത പ്രവർത്തകനായിരുന്ന ഒരു ആത്മീയ വാദിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ല എന്നതും മിഥ്യാവാദികൾ ചൂണ്ടികാണിക്കുന്നു.

എതിർ വാദം[തിരുത്തുക]

യേശു ഒരു ചരിത്രപുരുഷനായിരുന്നില്ലെന്നുള്ള സാങ്കലപ്പത്തിന് ചരിത്രകാരന്മാരുടെയോ ബൈബിൾ പണ്ഡിതന്മാരുടെയോ പിന്തുണയില്ല.[1] ഒന്നാം നുറ്റാണ്ടിലെ യഹൂദ ചരിത്രകാരനായിരുന്ന ജോസിഫസ് "യേശു എന്ന് അറിയപെടുന്നവന്റെ സാഹോദരനായ യക്കോബ്" എന്ന് തന്റെ ഒരു കൃതിയിൽ പരാമർശിക്കുന്നുണ്ട്.[2] കുടാതെ സാഹചര്യപരമായ തെളിവുകളും എടുത്തുകാട്ടപെടാറുണ്ട്. ഉദാഹരണത്തിനു "യേശുവിന്റെ സഹോദരനും യോസേഫിന്റെ പുത്രനുമായ യാക്കൊബിന്റെത്" എന്ന് രേഖപെടുത്തപെട്ട ശവപെട്ടി 2002-ൽ കണ്ടെടുക്കപെട്ടത് ഭുരിപക്ഷം പണ്ഡിതന്മാരാലും അംഗീകരിക്കപെട്ടിട്ടുണ്ട്. കുടാതെ യേശു ഒരു "അത്ഭുതപ്രവർത്തകനും, മഹാഉപദേശകനും" അയിരുന്നെന്ന് ജോസിഫസ് തന്റെ മറ്റൊരു പുസ്തകത്തിൽ പരാമർശിക്കുന്നത് ആധികാരികമാണെന്ന് പരക്കെ അംഗീകരിക്കപെട്ടിരിക്കുന്നു[3][4] ഏ.ഡി 112-ൽ ജീവിച്ചിരുന്ന റോമൻ ഗവർണറായ പ്ലിനി ദി യങർ "ക്രിസ്ത്യാനികൾ എന്ന രോഗം വ്യാപകമാകുന്നു" എന്നും ആയതിനാൽ അതിനെ തള്ളിപറയാത്തവരെ വധിക്കുന്നതിനുള്ള തീരുമാനിച്ചിട്ടൂണ്ടെന്നും തന്റെ കത്തിൽ എഴുതുകയുണ്ടായി. [5] പുതിയ നിയമത്തിൽ കാണപ്പെടുന്ന കൃത്യമായ ചരിത്രം മനുഷ്യരാൽ കെട്ടുച്ചമച്ചെടുക്കപെട്ടുവെന്നും അതിനെ വിശ്വസിച്ച് മാനവചരിത്രത്തിൽ വൻ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു മതം തന്നെ ഉളവായെന്നും വിശ്വസിക്കുന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ലെന്ന് പണ്ഡിതന്മാർ പറയുന്നു. കുടാതെ സുവിഷേശങ്ങളൂടെ എഴുത്തുകാർ അവരുടെതന്നെ കുറവുകളെയും പിഴവുകളെയും കുറിച്ച് സത്യസന്ധമായി രേഖപെടുത്തിയത് അവയുടെ സത്യാവസ്ഥയുടെ തെളിവാണെന്ന് ചുണ്ടികാണിക്കപെടുന്നു.[6] യേശുവിനെകുറിച്ച് ഒന്നാം നുറ്റാണ്ടിലെ ചരിത്രകാരന്മാർ വലിയ പരാമർശനങ്ങൾ നടത്താത്തതിനു കാരണം ഭുരിഭാഗം യഹൂദരും റോമാക്കാരും യേശു മിശിഹായാണെന്ന് അംഗീകരിക്കാത്തവരും അവന്റെ എതിരാളികളും ആയതിനാലായിരിക്കാമെന്ന് ചരിത്രകാരന്മാർ പറയുന്നു. പുതിയ നിയമം കെട്ടുകഥയാണെങ്കിൽ സമകാലികമായ മറ്റ് പല ഗ്രന്ഥങ്ങളും കെട്ടുകഥയാണെന്ന് അനുമാനിക്കേണ്ടിവരുമെന്നതും ചുണ്ടികാണിക്കപെട്ടിട്ടുണ്ട്.[7]

അവലംബം[തിരുത്തുക]

  1. For example, van Voorst, Robert. Jesus Outside the New Testament, 2000, pp. 6, 14, 16.
    • Stanton, Graham. The Gospels and Jesus. Oxford University Press, 2002, p. xxiii.
  2. Feldman, Louis H. "Josephus" in David Noel Freedman (ed.) Anchor Bible Dictionary. Doubleday, 1992, pp. 990–991.
  3. Paul L. Maier, The James Ossuary Lutheran Witness, 2003. p 1
  4. James D. Tabor, The Jesus Dynasty: The Hidden History of Jesus, His Royal Family, and the Birth of Christianity, Simon and Schuster, 2006. pp 6-36
  5. Bearing through witness about God's Kingdom p.26 , The watchtower bible and tract soceity
  6. Durant, Will. Christ and Caesar. Simon & Schuster, 1972, p. 557.
  7. Grant, Michael (1977), Jesus: An Historian’s Review, pp. 199–200
"https://ml.wikipedia.org/w/index.php?title=യേശു_മിഥ്യാവാദം&oldid=3136487" എന്ന താളിൽനിന്ന് ശേഖരിച്ചത്