ഉള്ളടക്കത്തിലേക്ക് പോവുക

യെശോദാബെൻ മോദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യശോദാബെൻ[1]
Jashodaben
യെശോദാ ബെൻ- പെയിന്റിംഗ്
Spouse of the Prime Minister of India
പദവിയിൽ
പദവിയിൽ
26 May 2014
വ്യക്തിഗത വിവരങ്ങൾ
ജനനംബ്രഹ്മൻവാദ, ഗുജറാത്ത്), ഇന്ത്യ
പൗരത്വംഇന്ത്യൻ
ദേശീയതഇന്ത്യൻ
പങ്കാളിനരേന്ദ്ര മോദി

(m. 1968)

(estranged)[2][3]
ജോലിഅദ്ധ്യാപനം

ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായ ബാല്യവിവാഹം മാത്രം ചെയ്ത വനിത ആണ് യശോദാബെൻ . 1968ലാണ് ഇവർ ബാല്യ വിവാഹിതരായത്. അധികംവൈകാതെ ബാല്യത്തിൽ തന്നെ അവർ പിരിയുകയും ചെയ്തു.

1952-ലാണ് യശോദാബെൻ ജനിച്ചത് 2 വയസ്സാകുമ്പോഴേക്കും അവരുടെ അമ്മ മരിച്ചു. നാട്ടാചാരപ്രകാരം അവർ നരേന്ദ്രമോദിയുമായുള്ള ബാല്യ വിവാഹം മാത്രമേ കഴിച്ചിരുന്നുള്ളു , ബാല്യത്തിലേ അവർ വേർപിരിയുകയുമായിരുന്നു. മോദിയുടെ അനുഷ്ഠാനത്തിന്റെ ഭാഗമായ ബാല്യ വിവാഹത്തിന്റെ വിവരങ്ങൾ പ്രസക്തിയിലാത്തതിനാൽ വിവാഹിതനല്ല എന്നാണ് 2014-വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാൽ 2014-ലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താൻ ആചാരാനുഷ്ഠാനപരമായി ബാല്യത്തിൽ വിവാഹിതനാണെന്നും, യെശോദാ ബെൻ എന്നാണ് അവരുടെ പേരെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. 1968-ൽ[4] തന്റെ പതിനേഴാം വയസ്സിൽ യെശോദാ ബെനിനെ ആചാരാനുഷ്ഠാനപരമായ വിവാഹം കഴിച്ച മോദി,[5] വിവാഹത്തിനു ശേഷം തന്നെ ആചാരപരമായ ഭാര്യയുമായി പിരിയുകയും ചെയ്തു. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരൻ സോമഭായ് പറഞ്ഞു . യശോദയെ ബെനിന്റെ പഠനം പൂർത്തിയാക്കാൻ നിർബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി മോദി വീടു വിട്ടത്.[4][6]

പതിനെട്ടാമത്തെ വയസ്സിൽ നരേന്ദ്രമോദി .സന്യാസ ജീവിതം നയിക്കുന്നതിനായി ഹിമാലയത്തിലേക്ക് യാത്രയായി. കുറച്ചുനാൾ മോദിയുടെ വീട്ടിൽ തങ്ങിയ യശോദാബെൻ, പഠനം തുടരുന്നതിന് തീരുമാനിച്ചു. രണ്ടുവർഷത്തിനുശേഷം അവരുടെ പിതാവ് അന്തരിച്ചു. 1972 ൽ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ പാസായി.

3 വർഷക്കാലത്തെ യാത്രക്ക് ശേഷം തിരിച്ചെത്തിയ നരേന്ദ്രമോദിയോടൊപ്പം കഴിയുന്നതിനു യശോദാബെന്നിന് സാധിച്ചില്ല. 1978 മുതൽ 1990 വരെ യശോദ ബെൻ അധ്യാപികയായി സേവനം ചെയ്തു. 1991 ൽ അവർ രജോസന ഗ്രാമത്തിലെത്തി താമസമാരംഭിച്ചു.


അവലംബം

[തിരുത്തുക]
  1. Express News Service (May 3, 2015). "Jashodaben moves State Information Commission with fresh RTI". The Indian Express. Retrieved 6 May 2015.
  2. Gowen, Annie (25 January 2015). "Abandoned as a child bride, wife of India's Modi waits for husband's call". Retrieved 3 November 2017 via www.WashingtonPost.com.
  3. Oza, Nandini; Bhattacherjee, Kallol (22 April 2014), "THE FORGOTTEN HALF", week.manoramaonline.com, Malayala Manorama, archived from the original on 23 June 2015
  4. 1 2 "ദൈവങ്ങൾക്ക് നന്ദി പറയാൻ,യശോദ തീർത്ഥാടനത്തിലാണ്". കേരളകൗമുദി. 11 ഏപ്രിൽ 2014. Archived from the original (പത്രലേഖനം) on 2014-04-11 06:39:17. Retrieved 11 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  5. "താൻ വിവാഹിതനെന്ന് മോദി". ജന്മഭൂമി. ഏപ്രിൽ 10, 2014. Archived from the original (പത്രലേഖനം) on 2014-04-10 09:34:58. Retrieved 10 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  6. "വിവാഹിതനെന്ന്‌ മോദിയുടെ സത്യവാങ്മൂലം; അരനൂറ്റാണ്ട്‌ മുമ്പത്തെ സാമൂഹ്യാചാരം മാത്രമെന്ന്‌ സഹോദരൻ". ജന്മഭൂമി. 11 ഏപ്രിൽ 2014. Archived from the original (പത്രലേഖനം) on 2014-04-11 06:45:17. Retrieved 11 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=യെശോദാബെൻ_മോദി&oldid=4535967" എന്ന താളിൽനിന്ന് ശേഖരിച്ചത്