യെശോദാബെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യശോദാബെൻ[1]
Jashodaben
യെശോദാ ബെൻ- പെയിന്റിംഗ്
Spouse of the Prime Minister of India
പദവിയിൽ
ഓഫീസിൽ
26 May 2014
വ്യക്തിഗത വിവരങ്ങൾ
ജനനംബ്രഹ്മൻവാദ, ഗുജറാത്ത്), ഇന്ത്യ
പൗരത്വംഇന്ത്യൻ
ദേശീയതഇന്ത്യൻ
പങ്കാളിനരേന്ദ്ര മോദി

(m. 1968)

(estranged)[2][3]
ജോലിഅദ്ധ്യാപനം

ഒരു അധ്യാപികയും ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ സഹധർമ്മിണിയും ആയിരുന്നു യശോദാബെൻ നരേന്ദ്ര മോദി. 1968ലാണ് ഇവർ വിവാഹിതരായത്. അധികംവൈകാതെ അവർ പിരിയുകയും ചെയ്തു.

1952-ലാണ് യശോദാബെൻ ജനിച്ചത് 2 വയസ്സാകുമ്പോഴേക്കും അവരുടെ അമ്മ മരിച്ചു. നാട്ടാചാരപ്രകാരം അവർ നരേന്ദ്രമോദിയുമായുള്ള വിവാഹം കഴിഞ്ഞുവെങ്കിലും അധികം വൈകാതെ വേർപിരിയുകയായിരുന്നു. മോദി വിവാഹിതനല്ല എന്നാണ് 2014-വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാൽ 2014-ലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താൻ വിവാഹിതനാണെന്നും, യെശോദാ ബെൻ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. 1968-ൽ[4] തന്റെ പതിനേഴാം വയസ്സിൽ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി,[5] വിവാഹത്തിനു ശേഷം ചില മാസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരൻ സോമഭായ് അവകാശപ്പെടുന്നു. ഭാര്യയായ യശോദയെ പഠനം പൂർത്തിയാക്കാൻ നിർബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി മോദി വീടു വിട്ടതെന്നും പറയപ്പെടുന്നു.[4][6]

പതിനെട്ടാമത്തെ വയസ്സിൽ നരേന്ദ്രമോദി ഭാര്യയെ പിരിഞ്ഞു. സന്യാസ ജീവിതം നയിക്കുന്നതിനായി ഹിമാലയത്തിലേക്ക് യാത്രയായി. കുറച്ചുനാൾ മോദിയുടെ വീട്ടിൽ തങ്ങിയ യശോദാബെൻ, പഠനം തുടരുന്നതിന് തീരുമാനിച്ചു. രണ്ടുവർഷത്തിനുശേഷം അവരുടെ പിതാവ് അന്തരിച്ചു. 1972 ൽ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ പാസായി.

3 വർഷക്കാലത്തെ യാത്രക്ക് ശേഷം തിരിച്ചെത്തിയ നരേന്ദ്രമോദിയോടൊപ്പം അധികകാലം കഴിയുന്നതിനു യശോദാബെന്നിന് സാധിച്ചില്ല. 1978 മുതൽ 1990 വരെ യശോദ ബെൻ അധ്യാപികയായി സേവനം ചെയ്തു. 1991 ൽ അവർ രജോസന ഗ്രാമത്തിലെത്തി താമസമാരംഭിച്ചു.


അവലംബം[തിരുത്തുക]

  1. Express News Service (May 3, 2015). "Jashodaben moves State Information Commission with fresh RTI". The Indian Express. Retrieved 6 May 2015.
  2. Gowen, Annie (25 January 2015). "Abandoned as a child bride, wife of India's Modi waits for husband's call". Retrieved 3 November 2017 – via www.WashingtonPost.com.
  3. Oza, Nandini; Bhattacherjee, Kallol (22 April 2014), "THE FORGOTTEN HALF", week.manoramaonline.com, Malayala Manorama, archived from the original on 23 June 2015
  4. 4.0 4.1 "ദൈവങ്ങൾക്ക് നന്ദി പറയാൻ,യശോദ തീർത്ഥാടനത്തിലാണ്". കേരളകൗമുദി. 11 ഏപ്രിൽ 2014. Archived from the original (പത്രലേഖനം) on 2014-04-11 06:39:17. Retrieved 11 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  5. "താൻ വിവാഹിതനെന്ന് മോദി". ജന്മഭൂമി. ഏപ്രിൽ 10, 2014. Archived from the original (പത്രലേഖനം) on 2014-04-10 09:34:58. Retrieved 10 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  6. "വിവാഹിതനെന്ന്‌ മോദിയുടെ സത്യവാങ്മൂലം; അരനൂറ്റാണ്ട്‌ മുമ്പത്തെ സാമൂഹ്യാചാരം മാത്രമെന്ന്‌ സഹോദരൻ". ജന്മഭൂമി. 11 ഏപ്രിൽ 2014. Archived from the original (പത്രലേഖനം) on 2014-04-11 06:45:17. Retrieved 11 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=യെശോദാബെൻ&oldid=3522989" എന്ന താളിൽനിന്ന് ശേഖരിച്ചത്