യെമൻ
Republic of Yemen الجمهورية اليمنية Al-Jumhūriyyah al-Yamaniyyah | |
---|---|
ദേശീയ മുദ്രാവാക്യം: "Allah, al-Watan, at-Thawra, al-Wehda" "God, Nation, Revolution, Unity" | |
ദേശീയ ഗാനം: United Republic | |
തലസ്ഥാനം | San‘a’ |
വലിയ നഗരം | San'a |
ഔദ്യോഗിക ഭാഷകൾ | Arabic |
നിവാസികളുടെ പേര് | Yemeni, Yemenite |
ഭരണസമ്പ്രദായം | Republic |
അബ്ദ് റബു മൻസൂർ ഹാദി | |
Mohammed Basindawa | |
Establishment | |
May 22 1990 | |
• ആകെ വിസ്തീർണ്ണം | 527,968 കി.m2 (203,850 ച മൈ) (49th) |
• ജലം (%) | negligible |
• July 2008 estimate | 23,013,376[4] (51st) |
• July 2007 census | 22,230,531 |
• ജനസാന്ദ്രത | 42/കിമീ2 (108.8/ച മൈ) (160th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $52.61 billion (88th) |
• പ്രതിശീർഷം | $2,400 (2007 est.) (175th) |
എച്ച്.ഡി.ഐ. (2007) | 0.508 Error: Invalid HDI value · 153rd |
നാണയവ്യവസ്ഥ | Yemeni rial $1 = 198.13 Rials (YER) |
സമയമേഖല | UTC+3 |
കോളിംഗ് കോഡ് | 967 |
ISO കോഡ് | YE |
ഇൻ്റർനെറ്റ് ഡൊമൈൻ | .ye |
യെമൻ (Arabic: اليَمَن al-Yaman) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് യെമൻ (Arabic: الجمهورية اليمنية al-Jumhuuriyya al-Yamaniyya) തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മിഡിൽ ഈസ്റ്റിൽ ഉൾപ്പെടുന്ന ഒരു രാജ്യമാണ്. വടക്ക് സൗദി അറേബ്യ, പടിഞ്ഞാറ് ചെങ്കടൽ, തെക്ക് അറേബ്യൻ കടൽ, ഏഡൻ ഉൾക്കടൽ, കിഴക്ക് ഒമാൻ എന്നിവയുമായി അതിർത്തി പങ്കിടുന്നു.യമൻ -1
മആദ്ബ്നു ജബൽ (റ)ഹുവിന്റെ പ്രബോധനമേറ്റ നാട്ടുകാർക്ക് അള്ളാഹു ബറകത്ത് ചെയ്യട്ടെ
യമനികൾ നിങ്ങളുടെ അടുക്കൽ വരും. അവർ വളരെ ഹൃദയ വിശുദ്ധിയുള്ളവരും ലോല മനസ്കരുമാണ്. വിശ്വാസവും വിജ്ഞാനവും യമാനിയ്യാണ്" യമനികളെ കുറിച്ചുള്ള നബി(സ)യുടെ പ്രവചനം തന്നെ ഇപ്രകാരമാണ്, തീർത്തും സത്യമായ വാക്കുകൾ...
ഇന്ന് യമൻ കത്തുമ്പോൾ നാം മറന്നുപോയ, അല്ലെങ്കിൽ അധികമാർക്കുമറിയില്ലാത്ത ചില കാര്യങ്ങളുണ്ട്.അറേബ്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന യമൻ എന്ന ആ കൊച്ചുരാഷ്ട്രം കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ വൈജ്ഞാനിക മണ്ഡലങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചാണത്.
കേരളത്തിലെ മുസ്ലിംകൾ അഭിമാനത്തോടെ പറയുന്ന പല പേരുകളും ഒന്നുകിൽ യമനിൽ നിന്ന് ഇങ്ങോട്ട് വന്നവരുടേയൊ അവരുടെ സന്താന പരമ്പരകളുടേയൊ ആണ്.യമനിലെ ഹളർമൗത്തിൽ നിന്നാണ് മലബാറിന്റെ മക്കളെ മതം പഠിപ്പിക്കാൻ ശൈഖ് സയ്യിദ് ജിഫ്രിയെന്ന മഹാൻ കേരളത്തിലെത്തിയത്. മലബാറിന്റെ സാംസ്കാരിക മണ്ഡലത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിച്ച അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരൻ ഹസൻ ജിഫ്രിയേയും സഹോദരി പുത്രൻ സയ്യിദ് അലവി തങ്ങളേയും മലനാടിന് സംഭാവന ചെയ്തതും യമനാണ്....
മാപ്പിള മക്കളെ വിപ്ലവബോധമുള്ളവരാക്കിയ സയ്യിദ് ഫസൽ പൂക്കോയ തങ്ങളാവട്ടെ(മമ്പുറം തങ്ങൾ) യമനിൽ നിന്നെത്തിയ അലവി തങ്ങളുടെ മകനാണ്...മതപ്രബോധനത്തിനായി സയ്യിദ് അലി ശിഹാബുദ്ദീൻ എന്ന മഹാനായ പണ്ഡിതൻ മലബാറിലേക്കെത്തിയതും യമനിൽ നിന്ന്.അദ്ദേഹത്തിന്റെസന്താന പരമ്പര സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ വഴി പാണക്കാട് തങ്ങൾമാരിലെത്തി നില്ക്കുന്നു.
കൊളോണിയൽ കാലത്ത് യമനിൽ നിന്നെത്തിയ മഹാന്മാരും അവരുടെ സന്താന പരമ്പരകളും കേരള മുസ്ലിംകൾക്ക് ആത്മീയ നേതൃത്വം മാത്രമല്ലായിരുന്നു, രാഷ്ട്രീയ നേതൃത്വം കൂടിയായിരുന്നു. യമനിൽ നിന്നെത്തിയ ഉലമാക്കളാണ് സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള പോരാട്ടം മുസൽമാന്റെ കടമയെന്ന് മാപ്പിള മക്കളെ പഠിപ്പിച്ചത്.ചരിത്രത്തിൽ കൊച്ചിയെ ഒരു ഇസ്ലാമിക കേന്ദ്രമാക്കി മാറ്റിയ മഖ്ദൂം കുടുംബത്തിലെ അഹമദ് അൽ മഅ്ബരിയും യമനിൽ നിന്നു തന്നെ.
പൊന്നാനി ദർസിന്റെ സ്ഥാപകൻ സൈനുദ്ദീന് മഖ്ദൂമിന്റെയും കോഴിക്കോട് ഖാസിമാരുടേയും മുൻ തലമുറയെ അന്വേഷിച്ചാലും ചെന്നെത്തുക യമനിലായിരിക്കും.കൂടാതെ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരുടേയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഥമ പ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളുടേയും പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടേയും കുടുംബപരമ്പര യമനിൽ നിന്നു തന്നെ. കേരളത്തിലെ ഇസ്ലാമിക പാരമ്പര്യത്തിന്റെ വേരുകൾ അന്വേഷിച്ചാൽ ഇനിയും ഒട്ടനവധി മഹാന്മാരുടേയും ഉലമാക്കളുടേയും കുടുംബപരമ്പര യമനിൽ എത്തിച്ചേരുന്നതായും കാണാം.
ഇസ്ലാമിന്റെ വ്യാപനത്തിനുവേണ്ടി നാടും വീടുമുപേക്ഷിച്ച് അറിവിന്റെ നൗകകളിൽ സംസ്കാരവും പേറി മലയാള നാടിന്റെ തീരത്തണഞ്ഞവരുടെ അതേ യമൻ...
തുടരും ....
ചരിത്രം
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതനവും സാംസ്കാരിക സമ്പന്നവുമായ ഒരു ചരിത്രം അവകാശപ്പെടാവുന്ന നാടാണ് യെമൻ. മറ്റു ജനവിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുരാതനകാലം തൊട്ടുതന്നെ സ്ഥിരവാസികളണ് യെമെനികൾ. മറ്റു അറേബ്യൻ ജനതകൾ നാടോടികളോ, അർധനടോടികളോ ആയിരുന്നു. ഇന്ന് ദരിദ്രരാജ്യങ്ങളുടെ നിരയിലാണെങ്കിലും സമ്പന്നമായ ഒരു സംസ്കാരമാണ് യെമെനി ജനതയ്ക്ക് അവകാശമെടാനുള്ളത്. ബി.സി. 1000 മുതൽ എ.ഡി. 200 വരെ ഇവിടെ നിലനിന്നിരുന്ന സബായിയൻ രാജവംശം മാരിബ് തലസ്ഥാനമാക്കിയാണ് യെമെൻ ഭരിച്ചിരുന്നത്. ഐതിഹ്യ പ്രകാരം നോഹയുടെ മൂത്ത പുത്രൻ ശേം സ്ഥാപിച്ചതാണ് ഈ പട്ടണം. സബായിയൻ കാലഘട്ടത്തിലാണ് റോമാക്കാർ യെമെനെ സന്തുഷ്ടമായ അറേബ്യ എന്ന് വിശേഷിപ്പിച്ചത്. അക്കാലത്ത് കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്രാപിച്ചു. ജലസേചനത്തിനായി വൻതോതിൽ തോടുകളും അണക്കെട്ടുകളും നിർമ്മിച്ചു. ബി.സി. 700 ൽ നിർമ്മിച്ച മാരിബിലെ അണക്കെട്ട് പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾ അതിജീവിച്ച ഈ അണക്കെട്ട് എ.ഡി. 570 ൽ നാശനത്തിനു വിധേയമായി. ബൈബിളിലെ പഴയനിയമത്തിൽ പറയുന്ന ശേബാരാജ്ഞിയുടെ രാജ്യം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു. യെമെനിൽ ഉത്പാദിപ്പിച്ചിരുന്ന കുന്തിരിക്കവും മിറായും വിവിധ രാജ്യങ്ങളിൽ എത്തി. കടൽവഴി ഇന്ത്യയുമായും കച്ചവടത്തിലേർപ്പെട്ടു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ദാഫർ തലസ്ഥാനമാക്കി നിലവിൽവന്ന ഹിമ്യാറിറ്റുകൾ സബായിയൻ രാജവംശത്തെ അപ്രസക്തമാക്കി. അവർ ജൂതമതം ഔദ്യോഗിക മതമാക്കുകയും ക്രൈസ്തവരെ വധിക്കാനും തുടങ്ങി. ഇതോടെ ബൈസന്റൈൻ ചക്രവർത്തി ജസ്റ്റിൻ ഒന്നാമന്റെ പിന്തുണയോടെ ഓക്സമിലെ ക്രൈസ്തവരാജാവ് യെമെൻ അധിനിവേശിച്ചു. എ.ഡി. 630 ന് അടുത്ത് പേർഷ്യൻ ഭരണകാലത്താണ് ഇസ്ലാം മതം യെമെനിൽ കടന്നുവരുന്നത്. വടക്കൻ യെമെൻ ഇസ്ലാമിലെ സയീദി വിഭാഗത്തിൽപ്പെട്ട ഇമാമുകളുടെ നിയന്ത്രണത്തിലായിരുന്നു. നജാഹിദ്, സുലൈഹിദ്, ഈജിപ്തുകാരായ അയൂബികൾ, തുർക്കോമൻമാരായ റസൂലിദുകൾ എന്നിവയായിരുന്നു മറ്റു പ്രബല ഇമാമുകൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ വടക്കൻ യെമെൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി. ഈ കാലത്ത് വടക്കൻ യെമെനിലെ നിയന്ത്രണം ഇമാമുകൾക്കും തെക്കൻ യെമെനിൽ ഏഡൻ തുറമുഖം കേന്ദ്രമാക്കി, ബ്രിട്ടീഷുകാരും നിയന്ത്രണം ഉറപ്പിച്ചിരുന്നു.
ആധുനിക യെമെൻ
ഗവർണ്ണറേറ്റുകളും ജില്ലകളും
2004 ഫെബ്രുവരിയിലെ വിവരമനുസരിച്ച് രാജ്യത്തെ ഇരുപത് ഗവർണ്ണറേറ്റുകൾ അഥവാ മുഹഫസകളും (muhafazah) ഒരു മുനിസിപ്പാലിറ്റിയുമായും തിരിച്ചിരിക്കുന്നു.[1] ഒരോ ഗവർണ്ണറേറ്റിലേയും ജനസംഖ്യ താഴെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.
ഭാഗം | തലസ്ഥാന നഗരം |
ജനസംഖ്യ കനേഷുമാരി 2004 [2] |
ജനസംഖ്യ 2006 ലെ എസ്റ്റിമേഷൻ.[3] |
കീ |
---|---|---|---|---|
'Adan | Aden | 589,419 | 634,710 | 1 |
'Amran | 'Amran | 877,786 | 909,992 | 2 |
Abyan | Zinjibar | 433,819 | 454,535 | 3 |
Ad Dali | 470,564 | 504,533 | 4 | |
Al Bayda' | Al Bayda | 577,369 | 605,303 | 5 |
Al Hudaydah | Al Hudaydah | 2,157,552 | 2,300,179 | 6 |
Al Jawf | Al Jawf | 443,797 | 465,737 | 7 |
Al Mahrah | Al Ghaydah | 88,594 | 96,768 | 8 |
Al Mahwit | Al Mahwit | 494,557 | 523,236 | 9 |
Amanat Al Asimah | Sanaa | 1,747,834 | 1,947,139 | 10 |
Dhamar | Dhamar | 1,330,108 | 1,412,142 | 11 |
Hadramaut | Al Mukalla | 1,028,556 | 1,092,967 | 12 |
Hajjah | Hajjah | 1,479,568 | 1,570,872 | 13 |
Ibb | Ibb | 2,131,861 | 2,238,537 | 14 |
Lahij | Lahij | 722,694 | 761,160 | 15 |
Ma'rib | Ma'rib | 238,522 | 251,668 | 16 |
Raymah | 394,448 | 418,659 | 17 | |
Sa'dah | Sa`dah | 695,033 | 746,957 | 18 |
Sana'a | San`a' | 919,215 | 957,798 | 19 |
Shabwah | `Ataq | 470,440 | 494,638 | 20 |
Ta'izz | Ta`izz | 2,393,425 | 2,513,003 | 21 |
ഗവർണ്ണറേറ്റുകല്ലാം ആകെ 333 ജില്ലകളായി തിരിച്ചിരിക്കുന്നു അവയെ 2,210 ഉപജില്ലകളായി തിരിച്ചിരിക്കുന്നു, അവയെ വീണ്ടും 38,284 വില്ലേജുകളായും തിരിച്ചിരിക്കുന്നു (2001 ലെ വിവരമനുസരിച്ച്).
ഭൂമിശാസ്ത്രം
പാശ്ചിമേഷ്യയിൽ അറേബ്യൻ ഉപഭൂഖണ്ഡത്തിന് തെക്കുവശത്തായാണ് യെമൻ സ്ഥിതിചെയ്യുന്നത്. അറേബ്യൻ കടൽ, ഏദൻ കടലിടുക്ക്, ചെങ്കടൽ എന്നിവ അതിർത്തികളാണ്. ഉപഭൂഖണ്ഡത്തിൽ സൗദി അറേബ്യയുടെ തെക്കുഭാഗത്തായും ഒമാനിന്റെ പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.
ചെങ്കടലിലുള്ള ദ്വീപുകളായ ഹാനിഷ് ദ്വീപുകൾ, കമറാൻ, ബരീം എന്നിവയും അറേബ്യൻ കടലിലുള്ള സുഖുത്വറ ദ്വീപും യെമനിന്റെ ഭാഗമാണ്. ഏതാനും ദ്വീപുകൾ അഗ്നിപർവ്വതമുള്ളവയാണ്; ജബൽ-അൽ-ത്വയിറിൽ 2007 ലും അതിനുമുൻപ് 1883 ലും അഗ്നിപർവ്വത പൊട്ടിത്തെറി ഉണ്ടായിരുന്നു.
527,970 ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള യെമൻ വലിപ്പത്തിൽ ഫ്രാൻസിനു തൊട്ടുപിറകിലായി 49-ംമത്തെ സ്ഥാനത്താണ്. ഏതാണ്ട് തായ്‌ലാന്റിന്റെ അതേ വലിപ്പം. യെമനിന്റെ സ്ഥാനം 15°N 48°E / 15°N 48°E.
അറേബ്യൻ മരുഭൂമിയിൽ ജനവാസമില്ലാത്തതിനാൽ തന്നെ ഉത്താരാതിർത്തി നിർണ്ണയിക്കപ്പെട്ടിട്ടില്ല.
രാജ്യത്തെ പ്രധാനമായും നാല് ഭൂമേഖലകളായിത്തിരിക്കാം: പശ്ചിമ തീരദേശങ്ങൾ, ഉയർന്ന പശ്ചിമ ഭൂമേഖല, ഉയർന്ന കിഴക്കൻ ഭൂമേഖല, പിന്നെ കിഴക്ക് റാബിഅ്-അൽ-ഖാലി.
തീരഭാഗത്തുള്ള തിഹാമഹ് ("ചൂടൻ നിലങ്ങൾ") നിരപ്പായതും വളരെ വരണ്ട സമതലങ്ങളാണ്. വരണ്ടവയാണെങ്കിലും ലഗൂണുകളുടെ സാന്നിധ്യം ഇവിടെയുണ്ട്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽകുന്നുകൾ ഇവിടെ കാണാം. ജലത്തിന്റെ ബാഷ്പീകരണം വളരെ ഉയർന്ന നിരക്കിലായതു കാരണം ഉയർന്ന ഭൂപ്രദേശത്ത് നിന്നുള്ള അരുവികൾ ഒരിക്കലും കടലിലെത്തിചേരാറില്ല. കൂടാതെ അവ ഭൂഗർഭ ജലത്തിൽ മുഖ്യപങ്ക് വഹിക്കുന്നവയുമാണ്. നിലവിൽ ഇവയെ കൃഷി ആവശ്യത്തിനു വളരെകൂടുതൽ ഉപയോഗപ്പെടുത്തുന്നു. സനാആഅ് ന് 48 കി.മീ വടക്കുള്ള മദാറിൽ ദിനോസറിന്റെ കാല്പാടുകൾ കണ്ടെത്തിയിട്ടുമുണ്ട്, ഇതു സൂചിപ്പിക്കുന്നത് ഇവിടം മുൻപ് ചളിനിറഞ്ഞ സമതലമായിരുന്നു എന്നാണ്.
തിഹാമ ചെന്നവസാനിക്കുന്നത് ഉയർന്ന പശ്ചിമ ഭൂപ്രദേശത്തിന്റെ കുത്തനെയുള്ള ചെരിവുകളിലാണ്. ഈ പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ സാന്നിധ്യം കാരണമായി ജനങ്ങൾ കൂട്ടമായി താമസിക്കുന്നു, ഇവിടെയാണ് അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. തഅ്സിൽ 100 മുതൽ 760 മില്ലിമീറ്റർ വരെയും ഇബ്ബിൽ 1000 മി.മീ ന് മുകളിലും വാർഷികശരാശരി മഴ ലഭിക്കുന്നു. വളരെ വൈവിധ്യമാണ് ഇവിടങ്ങളിലെ കൃഷി, സോർഘം (sorghum ) ആണ് ഇവിടെ കൂടുതലും കാണപ്പെടുന്നത്. പരുത്തിയും പലതരത്തിലുള്ള പഴവർഗ്ഗങ്ങളും കൃഷിചെയ്തുവരുന്നു, മാങ്ങ ഇവിടെ വിലപിടിച്ച കാർഷികോല്പന്നമാണ്. പകൽസമയങ്ങളിൽ നല്ല ചൂടനുഭവപ്പെടുമെങ്കിലും രാത്രിയാവുന്നതോടെ താപനില ഗണ്യമായി കുറയുന്നു. ഉയർന്ന പ്രദേശങ്ങളിൽ കാലക്രമത്തിൽ ഒഴുകുന്ന അരുവികൾ കാണപ്പെടുന്നുവെങ്കിലും അവ ഒഴുകി കടലിൽ എത്തിച്ചേരുന്നില്ല, തിഹാമയിലെ ഉയർന്ന ബാഷ്പീകരണതോതാണിതിനു കാരണം.
മധ്യഭാഗത്തു ഉന്നതപ്രദേശങ്ങൾ സമുദ്രനിരപ്പിൽ നിന്നും ശരാശരി 2000 മീറ്റർ ഉയരമുള്ള ഫലകത്തിൽ സ്ഥിതിചെയ്യുന്നവയാണ്. മഴ-നിഴൽ സ്വധീനം കാരണമായി പശ്ചിമ ഭാഗത്തെ ഉയർന്ന പ്രദേശങ്ങളേക്കാൾ വരണ്ട മേഖലയാണ് ഇവ, എങ്കിലും അത്യാവശ്യം കൃഷിചെയ്യാനാവശ്യമായ മഴ ലഭിക്കാറുണ്ട്. ലോകത്തിലെ തന്നെ ഉയർന്ന താപനില വ്യത്യാസം ഇവിടെ അനുഭവപ്പെടുന്നു, പകൽ 30° സെൽഷ്യസും രാത്രി 0° സെൽഷ്യസുമാകുന്നത് സാധാരമാണ്. ജലസംഭരണം ജലസേചനത്തിനും ഗോതമ്പ് ബാർലി എന്നിവയുടെ കൃഷിക്കും സഹായിക്കുന്നു. ഈ മേഖലയിലാണ് സനആഅ് സ്ഥിതിചെയ്യുന്നത്. 3,666 മീറ്റർ ഉയരമുള്ള ജബൽ-അൻ-നബി ഷുഐബ് ആണ് രാജ്യത്തെ ഏറ്റവും ഉയർന്ന ഭാഗം.
കിഴക്കുവശത്തുള്ള റാബിഅ്-അൽ-ഖാലി ഇവയിൽനിന്നൊക്കെ താഴ്ന്നനിരപ്പിൽ സ്ഥിതിചെയ്യുന്നു, ശരാശരി 1000 മീറ്റർ. മഴ തീരെ ഇല്ലാത്ത ഭാഗമാണിത്.
അവലംബം
- ↑ Governorates of Yemen.
- ↑ Central Statistical Organisation of Yemen. General Population Housing and Establishment Census 2004 Final Results [1], Statistic Yearbook 2005 of Yemen [2]
- ↑ Statistic Yearbook 2006 of Yemen [3]