യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:Mor Severius Mushe Görgün with Catholicos of the East His Holiness Baselios Marthoma Didymus I and Mor Athanasius Thomas.jpg
മാർ സേവേറിയോസ് മോശ ഗോർഗുൻ (വലതുവശത്തു് അങ്ങേയറ്റം) പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവയോടും (ഇടത്തുനിന്നു് നാലാമതു്) ഡോ.തോമസ് മാർ അത്താനാസിയോസിനോടുമൊപ്പം (ഇടത്തുനിന്നു് മൂന്നാമതു്) ദേവലോകത്തു്- 2007നവം.

തുർക്കി, ഇറാഖ്‌ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ യൂറോപ്പിലെ അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾക്ക് വേണ്ടി സ്ഥാപിതമായ പൂർണ സ്വയംഭരണാവകാശമുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭയാണു് സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ മെത്രാപ്പോലീത്താസനം (ആർച്ച് ഡയോസിസ്). ഓർത്തഡോക്സ് പൗരസ്ത്യ സഭയുമായുള്ള ബന്ധത്തിലൂടെയാണു് ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ അതു് ഭാഗമായി നില്ക്കുന്നതു്. മാർ സേവേറിയോസ് മോശ ഗോർഗുൻ മെത്രാപ്പോലീത്തയാണു് മേലദ്ധ്യക്ഷൻ.

പട്ടത്വം ഇന്ത്യയിൽനിന്നു്[തിരുത്തുക]

ജർ‍മനിയിലെ മോശ ഗോർഗുൻ റമ്പാനെ മാർ സേവേറിയോസ് മോശ ഗോർഗുൻ എന്ന പേരിൽ‍ അഭിഷേകം ചെയ്തതോടെ 2007 നവംബർ 21-നു് സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ മെത്രാപ്പോലീത്താസനം നിലവിൽ‍ വന്നു.

2007 ഓഗസ്റ്റിൽ ചേർന്ന പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസാണു് യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾ‍‍ക്കു് മെത്രാപ്പോലീത്തയെ വാഴിച്ചു് നല്കാനുള്ള തീരുമാനമെടുത്തതു്. ഇതു് നടപ്പിലാക്കുന്നതിനായി മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയെ നിശ്ചയിയ്ക്കുകയും ചെയ്തു. കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാർ അത്താനാസിയോസും തൃശൂരിന്റെ യൂഹാനോൻ മാർ മിലിത്തോസും ക്യാനഡ-യു.കെയുടെ ഡോ.തോമസ് മാർ മക്കാറിയോസും നിയുക്ത കാതോലിക്കയും സുന്നഹദോസ് സെക്രട്ടറിയും അടങ്ങിയതായിരുന്നു അഞ്ചംഗ ഉപസമിതി. നിയുക്ത കാതോലിക്കയ്ക്കും സുന്നഹദോസ് സെക്രട്ടറിയ്ക്കും മെത്രാഭിഷേകശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഡോ.തോമസ് മാർ മക്കാറിയോസിന്റെ പിന്തുണയോടുകൂടി ഡോ.തോമസ് മാർ അത്താനാസിയോസിന്റെയും യൂഹാനോൻ മാർ മിലിത്തോസിന്റെയും മുഖ്യ കാർമ്മികത്വത്തിൽ റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബർ 21 ബുധനാഴ്ച കേരളത്തിൽ തൃശ്ശൂർ ‍ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയിൽ വച്ചു് മാർ സേവേറിയോസ് മോശ ഗോർഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നു.

സ്വയംഭരണാവകാശമുള്ള സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ ആർച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബർ‍ 6-നു് ചേർന്ന എപ്പിസ്കോപ്പൽ‍ സുന്നഹദോസ് ശരിവച്ചു.[1]

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അപ്പോസ്തലിക ദൌത്യ നിർ‍വഹണത്തിന്റെ ഭാഗമായി സഹോദരീസഭയ്ക്കുവേണ്ടി നടത്തിയ മെത്രാഭിഷേക ശുശ്രൂഷയാണിതെന്നാണു് കണ്ടനാടു് (കിഴക്കു് ) ഭദ്രാസന ചാൻ‍സലർ‍ അബ്രാഹം കാരാമേൽ‍‍ കത്തനാർ‍ വിശദീകരിച്ചതു്.

മാർ സേവേറിയോസ് മോശ ഗോർഗുൻ മെത്രാപ്പോലീത്തയ്ക്കു് അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ 2008 മാർച്ച് ആദ്യവാരം കാലിഫോർണിയയിൽ സ്വീകരണം ലഭിച്ചതു് ഒരു സുപ്രധാന സംഭവമായിരുന്നു.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സുന്നഹദോസ് അംഗീകരിച്ചു- ദ ഹിന്ദു