യൂബർ കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂബർ കപ്പ്
Current season or competition 2018 Thomas & Uber Cup
Sport Badminton
Founded 1957
No. of teams 16
Most recent champion(s)  ജപ്പാൻ (6th title)
Most championship(s)  ചൈന (14 titles)

വനിതാ ദേശീയ ബാഡ്മിന്റൺ ടീമുകൾ മത്സരിക്കുന്ന ഒരു പ്രധാന അന്താരാഷ്ട്ര ബാഡ്മിന്റൺ മത്സരമാണ് യൂബർ കപ്പ്. 1956–1957 ൽ ആദ്യമായി യൂബർ കപ്പ് മത്സരം നടന്നു. തുടക്കത്തിൽ മൂന്ന് വർഷത്തെ ഇടവേളകളിൽ നടത്തപ്പെട്ട ഈ മത്സരം 1984 മുതൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്നു. ലോക പുരുഷ ടീം ചാമ്പ്യൻഷിപ്പായ തോമസ് കപ്പുമായി ചേർന്നും ഈ മത്സരം നടത്തപ്പെടാറുണ്ട്. [1] 2007 ൽ തോമസ്, യൂബർ കപ്പ് ഫൈനലുകൾ വീണ്ടും വേർപെടുത്താൻ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ തീരുമാനിച്ചെങ്കിലും ആ നിർദ്ദേശം ഒടുവിൽ ഉപേക്ഷിച്ചു. മുൻ ബ്രിട്ടീഷ് വനിതാ ബാഡ്മിന്റൺ താരമായ ബെറ്റി യൂബെറിൻറെ പേരിലാണ് യൂബർ കപ്പിന് പേര് നൽകിയിരിക്കുന്നത്. [2]

ഊബർ ട്രോഫി[തിരുത്തുക]

ആദ്യത്തെ യൂബർ കപ്പ് ടൂർണമെന്റ് നടന്ന വർഷം 1956 ലെ വാർഷിക പൊതുയോഗത്തിൽ യൂബർ കപ്പ് ട്രോഫി ഔദ്യോഗികമായി സമ്മാനിച്ചു. ലണ്ടനിലെ റീജന്റ് സ്ട്രീറ്റിലെ പ്രമുഖ വെള്ളിനിർമ്മാതാക്കളായ മാപ്പിൻ & വെബ് ആണ് ഇത് നിർമ്മിച്ചത്. ട്രോഫിക്ക് 20 ഇഞ്ച് ഉയരമുണ്ട്, ഒരു സ്തംഭത്തിന് മുകളിൽ കറങ്ങുന്ന ഗ്ലോബും ഒരു വനിതാ താരം ഷട്ടിൽകോക്കിന് മുകളിൽ നിൽക്കുന്നതുമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം. [3]

2018[തിരുത്തുക]

2018 ടൂർണമെന്റ് തായ്‌ലൻഡിലെ ബാങ്കോക്കിലാണ് നടന്നത്. ഈ മത്സരത്തിൽ ജപ്പാൻ വിജയിച്ചു. [4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-20. Retrieved 2019-08-20.
  2. https://www.britannica.com/sports/Uber-Cup
  3. https://web.archive.org/web/20070927030458/http://www.worldbadminton.net/ubercup.asp
  4. Alleyne, Gayle (28 May 2014). "Next Thomas-Uber Stop – Kunshan, China!". Badminton World Federation. Bwfbadminton.org. Archived from the original on 2016-03-11. Retrieved 26 June 2014.
"https://ml.wikipedia.org/w/index.php?title=യൂബർ_കപ്പ്&oldid=3807836" എന്ന താളിൽനിന്ന് ശേഖരിച്ചത്