യൂനിഫോമുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കനേഡിയൻ മിലിറ്റിയ, 1898 ൽ ഉപയോഗിച്ച വിവിധതരം യൂണിഫോമുകൾ.

ഒരു സ്ഥാപനത്തിലെ അല്ലെങ്കിൽ പ്രസ്ഥാനത്തിലെ അംഗങ്ങൾ അതിന്റെ പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ സ്വീകരിക്കുന്ന വസ്ത്ര ധാരണ രീതിയാണ്‌ യൂനിഫോം. പട്ടാളക്കാർ, പോലീസ്, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ മേഖലകളിലും യൂനിഫോം നിലവിലുണ്ട്. പോലീസ് യൂനിഫോമുകൾ പോലുള്ളവ മറ്റുള്ളവർ ഉപയോഗിക്കൽ നിയമവിരുദ്ധവുമാണ്.

ഉത്ഭവം[തിരുത്തുക]

ലാറ്റിൻ പദങ്ങളായ unus, (ഏകം), forma, (രീതി) എന്നിവയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.[1]

ജോലിസ്ഥലത്തെ യൂനിഫോം[തിരുത്തുക]

മെക്സിക്കോ പട്ടണത്തിലെ യൂനിഫോം ധരിച്ച ന്യൂസ് പേപ്പർ വിൽപ്പനക്കാർ

.

ബാങ്ക്, പോസ്റ്റ് ഓഫീസ്, ആരോഗ്യ പ്രവർത്തകർ, ഡ്രൈവർ, വൈമാനികർ, ഹോട്ടൽ / ബാർ തൊഴിലാളികൾ, ബ്ലൂ കോളർ തൊഴിലുകളിലേർപ്പെട്ടവർ , ജീവൻരക്ഷാ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം പല രാജ്യങ്ങളിലും യൂനിഫോം നിലവിലുണ്ട്.[2] [3]

വിദ്യാഭ്യാസ മേഖല[തിരുത്തുക]

1927 ൽ ജപ്പാൻ ഭരണ കാലത്തെ തായ്‌വാൻ സ്കൂൾ കുട്ടികളുടെ യൂനിഫോം.

വിദ്യാഭ്യാസ രംഗത്തും യൂനിഫോം മിക്കവാറും എല്ലാ രാജ്യങ്ങളിലും നിലവിലുണ്ട്. സാധാരണ വസ്ത്രങ്ങൾക്ക് പുറമെ , ടീ ഷർട്ടുകളും ഇന്ന് ഉപയോഗിക്കപ്പെടുന്നു. കോട്ട്, ടൈ, ജാക്കറ്റുകൾ എന്നിവയും ഇതിന്റെ ഭാഗമാവുന്നു. വിദ്യാലയങ്ങളുടെ ലോഗോ ഇതിൽ തുന്നിച്ചേർക്കുകയും ചെയ്യുന്നു..1222 ൽ, ഇംഗ്ലണ്ടിലാണ് വിദ്യാഭ്യാസ രംഗത്ത് യൂനിഫോം ഉപയോഗിക്കപ്പെട്ടത്. കാന്റർബറിയിലെ ആർച്ച് ബിഷപ്പ് സ്കൂൾ കുട്ടികൾക്ക് 'cappa clausa' എന്നറിയപ്പെടുന്ന പുറം വസ്ത്രം നിർബന്ധമാക്കിയിരുന്നു. ആധുനിക രൂപത്തിലുള്ള ചിട്ടയായ യൂനിഫോം ആരംഭിച്ചത് 16ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്. ക്രൈസ്റ്റ് ഹോസ്പിറ്റൽ ബോർഡിങ്ങ് വിദ്യാർത്ഥികൾ നീ ലയും മഞ്ഞയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു.[4]

ജയിൽ യൂനിഫോം[തിരുത്തുക]

ജയിൽ യൂനിഫോം
പ്രധാന ലേഖനം: Prison uniform

തടവുകാർ ധരിക്കുന്ന യൂനിഫോമാണിത്. പല രാജ്യങ്ങളിലും പല രീതികളിലാണ്.

കായികം[തിരുത്തുക]

എല്ലാ കായിക ഇനങ്ങൾക്കുമല്ലെങ്കിലും, മിക്കവാറും എല്ലാത്തിനും പ്രത്യേക യൂനിഫോമുകളുണ്ട്. ഗോൾഫ്, ടെന്നീസ് പോലുള്ള വ്യക്തിഗത ഇനങ്ങൾക്കും അതതു ഗെയിമിന്റെ നിയമമനുവദിക്കുന്ന വസ്ത്രധാരണാ രീതിയാണ്‌ സ്വീകരിക്കുന്നത്. [5] [6]

സുരക്ഷാ ഉദ്യോഗസ്ഥരും സൈന്യവും[തിരുത്തുക]

പ്രധാന ലേഖനം: Military uniform
റഷ്യയിലെ ഒരു ഗാർഡ് ഓഫ് ഓണർ

വിവിധ രാജ്യങ്ങളുടെ സൈനികരും പാരാ മിലിട്ടറിയും ധരിക്കുന്ന യൂനിഫോമാണ് പട്ടാള യൂനിഫോം.

പോലീസ്[തിരുത്തുക]

സ്വീഡനിലെ യൂനിഫോം ധരിച്ച പോലീസുകാരൻ‍‍

മിക്കവാറും രാജ്യങ്ങളിലെ പോലീസുകാർക്ക് വ്യത്യസ്ത തരം യൂനിഫോമുകളുണ്ട്. ഇത് അവരെ നിയമ പാലന സമയത്ത് പൊതു ജനങ്ങളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നു.

ആരോഗ്യ പ്രവർത്തകർ[തിരുത്തുക]

ഡോക്ടർ, നഴ്സ്, ഈ രംഗത്തെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെല്ലാം സേവന സമയത്ത് പ്രത്യേകം യൂനിഫോം ധരിക്കുന്നു. നഴ്സുമാർ ധരിക്കുന്ന വെള്ള വസ്ത്രം പ്രശസ്തമാണ്.[7][8]

ബ്യൂട്ടീഷ്യൻ‌[തിരുത്തുക]

ഈ രംഗത്ത് പ്രവർത്തിക്കുന്നവർ രാസ വസ്തുക്കളെയും ജലത്തെയും ചെറുക്കുന്ന തരത്തിലുള്ള യൂനിഫോമുകളാണ് ഉപയോഗിക്കുന്നത്.

ബട്ടനുകൾ[തിരുത്തുക]

ചില യൂനിഫോമുകളിൽ വില കൂടിയ അല്ലെങ്കിൽ അലംകൃതമായ ബട്ടണുകൾ ഉപയോഗിക്കുന്നു.[9]

ശുചിത്വം[തിരുത്തുക]

അമേരിക്ക, ബ്രിട്ടൺ, ആസ്ത്രേലിയ, ഹോങ്കോങ് മുതലായ രാജ്യങ്ങളിൽ യൂനിഫോം അലക്കി വൃത്തിയാക്കാൻ ചെലവഴിച്ച തുക ആദായ നികുതിയിൽ നിന്നും ഇളവു നൽകാറുണ്ട്[10][11]

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. Rafaeli, A. & Pratt, M. J. 1993. Tailored meaning: On the meaning and impact of organizational dress. Academy of Management Review, 18(1): pp. 32-55.
 3. Pratt, M. & Rafaeli, A. 2001. Symbols as a language of organizational relationships. Research in Organizational Behavior, 23: 93-113.
 4. https://school-uniforms.procon.org/history-of-school-uniforms/
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. Compare: ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. Hardy, Susan and Corones, Anthony, "The Nurse’s Uniform as Ethopoietic Fashion", Fashion Theory, Vol.21, No.5. (2015), pp. 523-552. doi=10.1080/1362704X.2016.1203090
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=യൂനിഫോമുകൾ&oldid=3642500" എന്ന താളിൽനിന്ന് ശേഖരിച്ചത്