യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ
പ്രമാണം:UVic CoA.svg
മുൻ പേരു(കൾ)
Victoria College, British Columbia
ആദർശസൂക്തം"יְהִי אוֹר" (Hebrew)
"multitudo sapientium sanitas orbis" (Latin)
തരംPublic
സ്ഥാപിതം1963[1]
സാമ്പത്തിക സഹായം$394 million (2016) [2]
ചാൻസലർShelagh Rogers[3]
പ്രസിഡന്റ്Jamie Cassels, QC[4]
പ്രോവോസ്റ്റ്Dr. Valerie Kuehne, PhD[5]
അദ്ധ്യാപകർ
874 faculty[6]
കാര്യനിർവ്വാഹകർ
5,156 employees [7]
വിദ്യാർത്ഥികൾ21,696[7]
ബിരുദവിദ്യാർത്ഥികൾ18,389[7]
3,307[7]
സ്ഥലംVictoria, British Columbia, Canada
ക്യാമ്പസ്Urban, 163 hectares (403 acres)
നിറ(ങ്ങൾ)     Red
     Gold
     Blue
അത്‌ലറ്റിക്സ്U Sports, CWUAA, NAIA
കായിക വിളിപ്പേര്Vikes
അഫിലിയേഷനുകൾAUCC, IAU, CUSID, CBIE, CUP
ഭാഗ്യചിഹ്നംThunder
വെബ്‌സൈറ്റ്www.uvic.ca
പ്രമാണം:University of Victoria Logo and Wordmark.svg

യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ ('വിക്ടോറിയ സർവകലാശാല', 'യുവിക്ക്', അല്ലെങ്കിൽ 'ഓൾഡ് ബ്ലൂ') കാനഡയിൽ ബ്രിട്ടീഷ് കൊളമ്പിയയിലെ വിക്ടോറിയയിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ ഗവേഷണ സർവ്വകലാശാലയാണ്. 1963 ൽ സ്ഥാപിതമായ വിക്ടോറിയ സർവകലാശാല, ബ്രിട്ടീഷ് കൊളമ്പിയയിലെ ഏറ്റവും പഴയ സർവകലാശാലയായി അറിയപ്പെടുന്നു. 1903 ൽ മക്ഗിൽ സർവ്വകലാശാലയുടെ ഒരു അനുബന്ധ ശാഖയായിട്ടാണ് വിക്ടോറിയ കോളേജ് ആരംഭിച്ചത്.[8]

ബിരുദാനന്തര ബിരുദധാരികളും ഡോക്ടറേറ്റിനു പഠിക്കുന്നവരുമുൾപ്പെടെ ഉൾപ്പെടുന്ന ഏകദേശം 21,000 ത്തിലധികം വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയിട്ടുള്ളത്. യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ ലോകത്തെമ്പാടുമുള്ള വിദ്യാർത്ഥികളെ ആകർഷിക്കുന്ന കാനഡയിലെപല അന്തർദേശീയ സർവകലാശാലകളിൽ ഒന്നാണ്. യൂണിവേഴ്സിറ്റി സ്ഥാപിതമായതിനു മുതൽ, നിരവധി രാഷ്ട്രീയ നേതാക്കൾ, ഒളിംപിക് മെഡൽ ജേതാക്കൾ, റോണാ ആംബ്രോസ്, ഫിൻ ഡൊണലി, ജോർജ് ആബട്ട് തുടങ്ങിയവരുൾപ്പെടെ കാനഡയിലെ പല ഗവണ്മെൻറ് തലവന്മാരും ഈ സർവ്വകലാശാലയിൽ പഠനം നടത്തിയവരാണ്. വിക്ടോറിയ സർവകലാശാല, സയൻസ് പൊ, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ, ഹോങ്കോങ് യൂണിവേഴ്സിറ്റി, ഉട്രെച്റ്റ് യൂണിവേഴ്സിറ്റി, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂർ തുടങ്ങിയ ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. വിക്ടോറിയ സർവകലാശാല വർഷങ്ങളായി നിരവധി റോഡ്സ്, ഗേറ്റ്സ് സ്കോളർഷിപ്പ് ജേതാക്കളെ സൃഷ്ടിക്കുന്നതു കൂടാതെ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിഗണവും അധ്യാപകരും നോബൽ സമ്മാനം നേടിയ ഗവേഷണ സംഘങ്ങളോടൊപ്പം പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.[9]

വിദ്യാഭ്യാസ സംബന്ധമായി, വിക്ടോറിയ സർവ്വകലാശാല അതിലെ ഫാക്കൽറ്റി ഓഫ് ലോ, പീറ്റർ ബി ഗസ്റ്റാവ്സൺ സ്കൂൾ ഓഫ് ബിസിനസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, എർത്ത് ആൻഡ് ഓഷ്യൻ സയൻസസ്, എഞ്ചിനീയറിങ് ഡിപ്പാർട്ടുമെൻറ് എന്നീ വകുപ്പുകളിലെ പ്രോഗ്രാമുകൾക്ക് പ്രശസ്തമാണ്.[10] 

അവലംബം[തിരുത്തുക]

  1. "History". uvic.ca. University of Victoria. Archived from the original on 2017-09-25. Retrieved 24 September 2017.
  2. https://www.uvic.ca/home/about/facts-reports/index.php
  3. "Shelagh Rogers named as UVic's next chancellor". ring.uvic.ca. 2014-05-29. Archived from the original on 2015-01-23. Retrieved 2015-01-22.
  4. "Cassels takes oath, installed as UVic's new president". ring.uvic.ca. 2013-11-12. Archived from the original on 2015-01-23. Retrieved 2015-01-22.
  5. "Provost's bio". uvic.ca/vpacademic. Archived from the original on 2015-01-23. Retrieved 2015-01-22.
  6. "University of Victoria – Facts and reports" (PDF). Uvic.ca. 2014-08-01. Retrieved 2015-01-22.
  7. 7.0 7.1 7.2 7.3 https://www.uvic.ca/annualreview/assets/docs/annualreview-2017.pdf
  8. Henry Marshall Tory Archived 2011-05-21 at the Wayback Machine.. Ualberta.ca. Retrieved on 2013-07-12.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-23. Retrieved 2017-10-30.
  10. "Ocean Networks Canada". http://www.oceannetworks.ca/about-us/funders-partners/partners?category%5B%5D=Educational+Partner&category%5B%5D=Collaborating+Institution&category%5B%5D=Contractor&=Apply. Archived from the original on 2015-04-17. Retrieved 23 January 2015. {{cite web}}: External link in |website= (help)