യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ

Coordinates: 47°39′18″N 122°18′29″W / 47.655°N 122.308°W / 47.655; -122.308
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
University of Washington
പ്രമാണം:University of Washington seal.svg
മുൻ പേരു(കൾ)
Territorial University of Washington (1861–1889)
ആദർശസൂക്തംLux sit (Latin)[1]
തരംPublic flagship
സ്ഥാപിതം1861
അക്കാദമിക ബന്ധം
സാമ്പത്തിക സഹായം$2.968 billion (2016)[2]
പ്രസിഡന്റ്Ana Mari Cauce
അദ്ധ്യാപകർ
5,803
കാര്യനിർവ്വാഹകർ
16,174
വിദ്യാർത്ഥികൾ46,081 (Fall 2016)[3]
ബിരുദവിദ്യാർത്ഥികൾ31,418 (Fall 2016)[3]
14,663 (Fall 2016)[3]
സ്ഥലംSeattle, Washington, U.S.
47°39′18″N 122°18′29″W / 47.655°N 122.308°W / 47.655; -122.308
ക്യാമ്പസ്Urban, 703 acres (2.8 km2)
നിറ(ങ്ങൾ)Purple & Gold[4]
         
കായിക വിളിപ്പേര്Huskies ("Dawgs")
കായിക അഫിലിയേഷനുകൾ
NCAA Division IPac-12
ഭാഗ്യചിഹ്നംHarry the Husky,
and Dubs (live Husky)
വെബ്‌സൈറ്റ്www.washington.edu

യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ (സാധാരണയായി യു.ഡബ്ല്യൂ, വാഷിംഗ്ടൺ, അല്ലെങ്കിൽ അനൗപചാരികമായി "യു-ഡബ്" എന്നൊക്കെ വിളിക്കപ്പെടുന്നു) വാഷിങ്ടണിലെ സിയാറ്റിലിൽ സ്ഥിതിചെയ്യുന്നതും 1861 ൽ സ്ഥാപിക്കപ്പെട്ടതുമായ ഒരു പൊതു പൊതു ഗവേഷണ സർവ്വകലാശാലയാണ്.

പടിഞ്ഞാറൻ തീരദേശത്തെ ഏറ്റവും പഴയ സർവ്വകലാശാലകളിലൊന്നാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ. സർവ്വകലാശാലയുടെ മൂന്നു കാമ്പസുകളിൽ ഏറ്റവും പഴയതും ഏറ്റവും വലുതും സിയാറ്റിലിലെ യൂണിവേഴ്സിറ്റി ജില്ലയിലും മറ്റു രണ്ടെണ്ണം ടക്കോമ, ബോത്തെൽ എന്നിവിടങ്ങളിലുമാണ്. അമേരിക്കൻ ഐക്യനാടുകളിലാകമാനമായി ഏറ്റവും ആദരിക്കപ്പെടുന്നതും മത്സരാധിഷ്ടിതവുമായി ഒരു സർവ്വകലാശാലയാണിത്. വാഷിങ്ടണിലാകെ ഈ സർവ്വകലാശാലയ്ക്ക് 26 യൂണിവേഴ്സിറ്റി ലൈബ്രറികൾ, യു.വി. ടവർ ഓഫീസ് ബിൽഡിംഗ്, ആർട്ട് സെന്ററുകൾ, മ്യൂസിയങ്ങൾ, ലക്ച്ചർ ഹാളുകൾ, ലബോറട്ടറികൾ, കോൺഫറൻസ് സെന്ററുകൾ എന്നിവ ഉൾപ്പെടെ 500 കെട്ടിടങ്ങളും 20 ദശലക്ഷം സ്ക്വയർഫീറ്റ് സ്ഥലസൌകര്യവുമാണുള്ളത്.

യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ ‘അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റീസ്’ എന്ന സംഘടനയിലെ അംഗമാണ്. നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ ഈ സർവ്വകലാശാലയെ ലോകത്തെ ഏറ്റവും മികച്ച 15 സർവകലാശാലകളുടെ കൂടെ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സർവ്വകലാശാലയുടെ 140 ഡിപ്പാർട്ട്മെൻറുകൾ, വിവിധ കോളേജുകൾ, സ്കൂളുകൾ എന്നിവ മുഖേന ബാച്ചിലേഴ്സ്, മാസ്റ്റേർസ്, ഡോക്ടറേറ്റ് ഡിഗ്രികൾ എന്നിവ ഈ സർവ്വകലാശാല വാഗ്ദാനം ചെയുന്നു. ഈ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ, വിദ്യാർത്ഥികൾ എന്നിവരിൽ  നോബൽ സമ്മാന ജേതാക്കൾ, പുലിറ്റ്സർ പ്രൈസ് വിജയികൾ, പണ്ഡിതന്മാർ അതുപോലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും മികച്ച മെഡിക്കൽ സ്കൂൾ ഈ സർവ്വകലാശാലയിലാണുള്ളത്, അതുപോലെ തന്നെ ബിസിനസ്, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ്, നിയമ, ഫാർമസി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവിലും രാജ്യങ്ങളിലെ മികച്ച സ്കൂളുകൾ ഈ യൂണിവേഴ്സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്.

അത്ലറ്റിക്സിൽ ഇത് NCAA Division I Pac-12 Conference (Pac-12) ഉമായി മത്സരിക്കുന്നു. ഇവിടുത്തെ അത്ലറ്റിക് ടീമുകളെ ഹസ്കിസ് എന്നു വിളിക്കുന്നു.

ചരിത്രം[തിരുത്തുക]

സ്ഥാപിക്കൽ[തിരുത്തുക]

The original University building, c. 1870
Alaska-Yukon-Pacific Exposition on the UW campus toward Mount Rainier in 1909

1854-ൽ പ്രവിശ്യാ ഗവർണറായിരുന്ന ഇസാക്ക് സ്റ്റീവൻസ്, വാഷിങ്ടണിൽ ഒരു സർവകലാശാല സ്ഥാപിക്കണമെന്നു ശിപാർശ ചെയ്തിരുന്നു. മെതോഡിസ്റ്റ് ധർമ്മോപദേശകനായിരുന്ന ഡാനിയൽ ബാഗ്ലി ഉൾപ്പെടെയുല്ള പ്രമുഖ സിയാറ്റിൽ പ്രാദേശ നിവാസികൾ ഇത് നഗരത്തിന്റെ പ്രാബല്യവും അഭിമാനവും ഉയർത്തുന്നതിനുള്ള ഒരു അവസരമായി കണ്ടു. സ്കൂൾ സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് സിയാറ്റിലിന്റെ ആദ്യകാല സ്ഥാപകനും പ്രാദേശിക നിയമനിർമ്മാണ സഭയിലെ അംഗമുമായിരുന്ന ആർതർ എ. ഡെന്നിയെ അവർ ബോദ്ധ്യപ്പെടുത്തി.

രണ്ട് സർവകലാശാലകൾ തുടക്കത്തിൽ ചാർട്ടേർഡ് ചെയ്യപ്പെട്ടുവെങ്കിലും ഈ തീരുമാനം റദ്ദു ചെയ്യപ്പെടുകയും പിന്നീട് പ്രാദേശികയമായ സംഭാവന ചെയ്ത് ഭൂമി ലഭ്യമായിരുന്നു എന്നതിനാൽ ലൂയിസ് കൗണ്ടിയിൽ മാത്രമായി ഒരു സർവകലാശാലയ്ക്ക് അനുകൂലമായി തീരുമാനം കൈക്കൊള്ളുകയും ചെയ്തു.  നിർദ്ദിഷ്ട സ്ഥലങ്ങളിലൊന്നും തന്നെ നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ 1858 ൽ സിയാറ്റിലിന്റെ കാര്യത്തിൽ ഒരു പുനർവിചിന്തനത്തിനായി ആർതർ എ. ഡെന്നി നിയമസഭയിലേയ്ക്ക് അപേക്ഷ സമർപ്പിച്ചു.

1861 ൽ ഒരു പുതിയ സർവ്വകലാശാലാ കാമ്പസിനായി സിയാറ്റിലിൽ 10 ഏക്കർ (4 ഹെക്ടർ) സ്ഥലം പരിശോധനാവിധേയമായി. ആർതറും മേരി ഡെന്നിയും ചേർന്ന് എട്ട് ഏക്കർ സംഭാവന ചെയ്തു. മറ്റു പ്രഥമ പ്രവർത്തകരായിരുന്ന എഡ്വേർഡ് ലാൻഡർ, ചാർളി, മേരി ടെറി എന്നിവർ രണ്ടു ഏക്കറിലധികം വരുന്ന പ്രദേശം സിയാറ്റിൽ നഗരമദ്ധ്യത്തിനു സമീപമുള്ള ‘ഡെന്നീസ് നോൾ’ എന്ന മൊട്ടക്കുന്നിൽ സംഭാവന ചെയ്തു. കൂടുതൽ സുവ്യക്തമായി, ഈ ഭൂഭാഗത്തിന്റെ അതിരുകൾ പടിഞ്ഞാറ് ഫോർത്ത് അവന്യൂ, കിഴക്ക് സിക്സ്ത്ത് അവന്യൂ, വടക്ക് യൂണിയൻ സ്ട്രീറ്റ്, തെക്ക് സെനെക സ്ട്രീറ്റുകൾ എന്നിവയായിരുന്നു.

1861 നവംബർ 4 ന് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ,  ‘ടെറിട്ടോറിയൽ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ’ ആയി തുറന്നു പ്രവർത്തനമാരംഭിച്ചു. നിയമസഭ സർവ്വകലാശാലയിൽ ചേർക്കുവാനുള്ള വ്യവസ്ഥകൾ പാസാക്കുകയും 1862 ൽ ഒരു ബോർഡ് ഓഫ് റീജന്റ് രൂപീകരിക്കുകയും ചെയ്തു. ബാലാരിഷട്തകൾ കാരണമായി ഈ വിദ്യാഭ്യാസ സ്ഥാപനം മൂന്നു തവണ അടച്ചുപൂട്ടിയിരുന്നു; ആദ്യതവണ വിദ്യാർത്ഥികളുടെ കുറവുമൂലവും 1867ലും 1876 ലും മൂലധനത്തിന്റെ കുറവുമൂലവുമായിരുന്നു ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും, 1876 ൽ സർവ്വകലാശാലയുടെ ആദ്യ ബിരുദധാരിയായ ക്ലാര അന്റോണെറ്റ് മക്കാർട്ടി വിൽറ്റന് ശാസ്ത്രത്തിൽ ബാച്ച്ലേർ ബിരുദം നല്കുവാൻ സാധിച്ചു.

19-ആം നൂറ്റാണ്ടിലെ മാറ്റി സ്ഥാപിക്കൽ[തിരുത്തുക]

1889 ൽ വാഷിംഗ്ടൺ സ്റ്റേറ്റ്, യൂണിയനിൽ ചേർന്നപ്പോൾ, സിയാറ്റിലും യൂണിവേഴ്സിറ്റിയും കാതലായി വളർന്നു.

യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ മൊത്തം ബിരുദ പ്രവേശനം 30 ൽനിന്ന് 300 വരെ വിദ്യാർത്ഥികളായി വർദ്ധിച്ചു. വികസനം അനിവാര്യമായിരുന്ന കാലഘട്ടത്തിൽ, ഈ സർവ്വകലാശാലയിലെ ദ്രുതഗതിയിൽ വളരുന്ന വിദ്യാർത്ഥി സമൂഹത്തിന്റേയും ഫാക്കൽറ്റികളുടെയും സേവനത്തെ പൂർവാധികം മെച്ചപ്പെടുത്തുന്നതിനു് ഒരു പുതിയ ക്യാമ്പസ് കണ്ടെത്തുന്നതിനായി UW ബിരുദധാരി എഡ്മണ്ട് മീനി അധ്യക്ഷനായി ഒരു പ്രത്യേക ലെജിസ്ളേറ്റീവ് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അന്തിമമായി ഈ കമ്മിറ്റി,  സിയാറ്റിൽ നഗരമദ്ധ്യത്തിന് വടക്കുകിഴക്കായി ‘യൂണിയൻ ബേ’ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ഒരു സ്ഥലം തിരഞ്ഞെടുക്കുകയും ഇതു വാങ്ങുന്നതിനും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി പണം സ്വരൂപിക്കുകയും ചെയ്തു.

1895 ൽ സർവ്വകലാശാല, പുതുതായി നിർമ്മിക്കപ്പെട്ട ഡെന്നി ഹാൾ നിലനിൽക്കുന്ന പുതിയ കാമ്പസിലേയ്ക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. യൂണിവേഴ്സിറ്റി പ്രതിനിധികൾ പഴയ കാമ്പസ് വിൽക്കാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്തു. ഒടുവിൽ ഈ പ്രദേശം വാടകയ്ക്ക് കൊടുക്കുകയും ചെയ്തു. പിൽക്കാലത്ത് ‘മെട്രോപോളിറ്റൻ ട്രാക്റ്റ്’ എന്നറിയപ്പെട്ട ഇത് ആധുനികകാല സിയാറ്റിലിലെ സർവ്വകലാശാലയുടെ ഏറ്റവും മൂല്യവത്തായ റിയൽ എസ്റ്റേറ്റുകളിൽ ഒന്നായിത്തീരുകയും ദശലക്ഷക്കണക്കിന് വരുമാനം ഇതിൽനിന്ന് ഉണ്ടാക്കുകയും ചെയ്തു.

യഥാർത്ഥ ടെറിട്ടോറിയൽ യൂണിവേഴ്സിറ്റി കെട്ടിടം കാലപ്പഴക്കത്താൽ 1908 ൽ തകർന്നു വീണിരുന്നു, അതിന്റെ പഴയ സൈറ്റിൽ ഇപ്പോൾ ഫെയർമോണ്ട് ഒളിംപിക് ഹോട്ടൽ നിലനിൽക്കുന്നു.

യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിന്റെ ആദ്യത്തെ കെട്ടിടത്തിന്റെ മാത്രം ശേഷിപ്പുകൾ നാലു 24 അടി (7.3 മീ) വെള്ള, കൊത്തുപണികളുള്ള ദേവദാരു, ഇരുമ്പു തൂണുകൾ മാത്രമാണ്. യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ബിരുദധാരികളിരൊരാളും സർവ്വകലാശാലയുടെ മുൻ തലവനുമായിരുന്ന എഡ്മണ്ട് എസ്. മീനിയാണ് വീണ്ടെടുത്തത്. മീനിയും സഹപ്രവർത്തകനായിരുന്ന ഡീൻ ഹെർബർട്ട് ടി. കൺഡൺ എന്നിവർ ഈ നാലു തൂണുകളെ "ലോയൽറ്റി", "ഇൻഡസ്ട്രി," "ഫെയിത്ത്", "എഫിഷ്യൻസി" അല്ലെങ്കിൽ "ലൈഫ്" എന്നീ പേരുകളിലാണ് വിശേഷിപ്പിച്ചത്. ഈ തൂണുകൾ ഇപ്പോൾ സർവ്വകലാശാലാവളപ്പിലെ സിൽവൻ ഗ്രോവ് തിയേറ്ററിൽ നിലനിൽക്കുന്നു.

20 ആം നൂറ്റാണ്ടിലെ വിപുലീകരണം[തിരുത്തുക]

1909 ലെ ‘അലാസ്ക-യൂക്കോൺ-പസഫിക് എക്സപോസിഷൻ’ ന്റെ സംഘാടകർ തങ്ങളുടേ ലോകമേളയുടെ മികച്ച സൈറ്റായി അക്കാലത്ത് മിക്കവാറും അവികസിതമായിരുന്ന സർവ്വകലാശാലാ വളപ്പ് തെരഞ്ഞെടുത്തിരുന്നു. അവർ വാഷിങ്ങ്ടൺ ബോർഡ് ഓഫ് റീജന്റ്സുമായി പൊതുപ്രദർശനത്തിന് കാമ്പസ് വളപ്പ് ഉപയോഗിക്കുന്നതിനായി ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനു പകരം സർവ്വകലാശാലാ കാമ്പസിനുള്ളിൽ മേളയ്ക്കു വേണ്ടി ഏർപ്പെടുത്തിയ വികസനങ്ങൾ മേള ഒഴിയുന്നതോടെ കാമ്പസിനുവേണ്ടി പ്രയോജനപ്പെടുത്തുക എന്ന ക്രമീകരണമായിരുന്നു ചെയ്തിരുന്നത്. ഈ ക്രമീകരണം, ജോൺ ചാൾസ് ഓംസ്റ്റെഡുമായി ചേർന്ന് ഒരു വിശദമായ സൈറ്റ് പദ്ധതിയും നിരവധി കെട്ടിടങ്ങൾ തയ്യാറാക്കുന്നതിനുമുള്ള പദ്ധതികളിലേയക്കു നയിച്ചു. ഈ പദ്ധതി പിന്നീട് കാമ്പസ് മൊത്തം ഉൾപ്പെടുന്ന ഒരു മാസ്റ്റർ പ്ലാനായി സംയോജിപ്പിക്കുകയും കാമ്പസ് ലേഔട്ടിനെ സ്ഥിരമായി സ്വാധീനിക്കുന്ന പദ്ധതിയായി മാറുകയും ചെയ്തു.

21 ആം നൂറ്റാണ്ട്[തിരുത്തുക]

Meany Hall, concert venue, behind the statue of George Washington

1990-ൽ വാഷിംഗ്ടൺ സർവകലാശാല ബൊതെൽ, ടാക്കോമ എന്നിവിടങ്ങളിൽ അധിക കാമ്പസ്സുകൾ തുറന്നു. രണ്ട് വർഷത്തെ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളെയാണ് തുടക്കത്തിൽ ഉദ്ദേശിച്ചെങ്കിലും, രണ്ട് സ്കൂളുകളും നാല് വർഷത്തെ ബിരുദം നൽകുന്ന സർവ്വകലാശാലകളായി മാറി.

കാമ്പസ്[തിരുത്തുക]

യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിന്റെ സിയാറ്റിലെ പ്രധാന കാമ്പസ്, യൂണിയൻ, പോർട്ടേജ് ഉൽക്കടൽ തീരത്ത് കിഴക്ക് കാസ്കേഡ് റേഞ്ചും പടിഞ്ഞാറ് ഒളിമ്പിക് മലനിരകളും കാണാവുന്ന രീതിയിൽ സ്ഥിതി ചെയ്യുന്നു.

Entrance of the signature Suzzallo Library
The Quad

അവലംബം[തിരുത്തുക]

  1. Buhain, Venice (May 25, 1999). "But what does it mean?". The Daily. Archived from the original on 2014-07-19. Retrieved 2017-10-18.
  2. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. Archived from the original (PDF) on 2018-12-25. Retrieved 2017-10-18.
  3. 3.0 3.1 3.2 "Fast Facts: 2017". University of Washington. Archived from the original on 2015-03-12. Retrieved 2017-10-18.
  4. "Colors". University of Washington. Retrieved December 3, 2016.