Jump to content

യൂണിവേഴ്സിറ്റി ഓഫ് മലയ

Coordinates: 3°07′15″N 101°39′23″E / 3.12083°N 101.65639°E / 3.12083; 101.65639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി ഓഫ് മലയ
Universiti Malaya
പ്രമാണം:University of Malaya coat of arms.svg
ആദർശസൂക്തംIlmu Puncha Kemajuan
തരംPublic research university
സ്ഥാപിതം28 September 1905[1][2]
ചാൻസലർSultan Nazrin Muizzuddin Shah ibni Almarhum Sultan Azlan Muhibbuddin Shah Al-Maghfullah
വൈസ്-ചാൻസലർProfessor Dr. Awg Bulgiba Awg Mahmud (Acting Vice-Chancellor since May 2017)
Pro-Chancellors
Tan Sri Dato’ Seri Diraja Ramli Ngah Talib
അദ്ധ്യാപകർ
2,903 (2016)[3]
വിദ്യാർത്ഥികൾ>20000[4]
ബിരുദവിദ്യാർത്ഥികൾ8300 (Feb 2016)[5]
9280 (Feb 2016)[5]
സ്ഥലംKuala Lumpur, Malaysia
3°07′15″N 101°39′23″E / 3.12083°N 101.65639°E / 3.12083; 101.65639
നിറ(ങ്ങൾ)Red, gold and blue
              
അഫിലിയേഷനുകൾACU, APRU, ASAIHL, AUN, FUIW,[6] APUCEN
വെബ്‌സൈറ്റ്www.um.edu.my
പ്രമാണം:University of Malaya logo.svg

യൂണിവേഴ്സിറ്റി ഓഫ് മലയ (UM; Malay: Universiti Malaya), മലേഷ്യയിലെ ക്വാലാലമ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഇത് മലേഷ്യയിലെ ഏറ്റവും പഴക്കമുള്ളതും ബഹുമാനിതവുമായ സർവ്വകലാശാലയാണ്. സർവകലാശാലയുടെ പേര് സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലഘട്ടത്തിൽ “മലയ” എന്നു ചുരുക്കിയിരുന്നു. മലയ യൂണിവേഴ്സിറ്റിയുടെ വേരുകൾ, 1905 സെപ്റ്റംബർ 28 ന് സിംഗപ്പൂരിൽ സ്ഥാപിതമായ കിംഗ് എഡ്വേഡ് VII കോളേജ് ഓഫ് മെഡിസിൻറെ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

യൂണിവേഴ്സിറ്റി ഓഫ് മലയ 1949 ഒക്ടോബറിൽ കിഡ് എഡ്വേഡ് VII കോളേജ് ഓഫ് മെഡിസിൻ, റാഫിൾസ് കോളേജ് (1929 ൽ സ്ഥാപിതമായത്) എന്നിവയുടെ ലയനത്തോടെ സിംഗപ്പൂരിൽ സ്ഥാപിതമായി. യൂണിവേഴ്സിറ്റിയുടെ വളർച്ച അതിന്റെ ആദ്യ ദശകത്തിൽ വളരെ വേഗത്തിലായിരുന്നു. ഇത് 1959 ജനുവരി 15 ന് സിങ്കപ്പൂരിലും കോലാലമ്പൂരിലുമായി സ്ഥിതിചെയ്യുന്ന രണ്ടു സ്വയംഭരണ വകുപ്പുകളുടെ രൂപീകരണത്തിനു കാരണമായി. 1960 ൽ മലയ യൂണിവേഴ്സിറ്റിയുടെ സിംഗപ്പൂരിലും (പിന്നീട് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ) ക്വാലാലംപൂരിലുമായി (യൂണിവേഴ്സിറ്റി ഓഫ് മലയ എന്ന പേരിൽ) സ്ഥിതിചെയ്യുന്നതുമായ രണ്ടു ഡിവിഷനുകളും രണ്ടു പ്രത്യേക സ്വയം ഭരണ ദേശീയ സർവകലാശാലകൾ ആയിരിക്കണമെന്ന് സർക്കാർ സൂചിപ്പിക്കുകയുണ്ടായി. 1961 ൽ ഇതിനുവേണ്ടി നിയമം പാസാക്കുകയും 1962 ജനവരി 1 ന് മലയ സർവകലാശാല നിലവിൽവരുകയും ചെയ്തു.[7]

അവലംബം

[തിരുത്തുക]
  1. humans.txt. "Our History". www.um.edu.my. Archived from the original on 2017-09-14. Retrieved 25 September 2017.
  2. "University of Malaya - The oldest university in Malaysia - MALAYSIA CENTRAL - Information Directory". malaysiacentral.com. 6 June 2008. Retrieved 25 September 2017.
  3. "Universiti Malaya (UM) Top Universities". Quacquarelli Symonds(QS). Retrieved 7 March 2017.
  4. humans.txt. "404 Error Page". www.um.edu.my. Archived from the original on 2016-09-21. Retrieved 25 September 2017. {{cite web}}: Cite uses generic title (help)
  5. 5.0 5.1 humans.txt. "UM Fact Sheet". www.um.edu.my. Archived from the original on 2018-07-20. Retrieved 25 September 2017.
  6. "Archived copy". Archived from the original on 26 January 2005. Retrieved 16 April 2010.{{cite web}}: CS1 maint: archived copy as title (link)
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-20. Retrieved 2017-10-30.
"https://ml.wikipedia.org/w/index.php?title=യൂണിവേഴ്സിറ്റി_ഓഫ്_മലയ&oldid=3799374" എന്ന താളിൽനിന്ന് ശേഖരിച്ചത്