Jump to content

യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിൻജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിൻജൻ
Georg-August-Universität Göttingen
ലത്തീൻ: Universitas Regiæ Georgiæ Augustæ
ആദർശസൂക്തംIn publica commoda (Latin)[1]
തരംPublic
സ്ഥാപിതം1734
ബജറ്റ്€ 1.119 billion[2]
പ്രസിഡന്റ്Ulrike Beisiegel
അദ്ധ്യാപകർ
4,446[3]
കാര്യനിർവ്വാഹകർ
7,822[3]
വിദ്യാർത്ഥികൾ31,500[4]
സ്ഥലംGöttingen, Lower Saxony, Germany
ക്യാമ്പസ്University town
അഫിലിയേഷനുകൾGerman Excellence Universities
Coimbra Group
EUA
U4 Network
വെബ്‌സൈറ്റ്www.uni-goettingen.de

യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിൻജൻ, (ജർമ്മൻ: Georg-August-Universität Göttingen, GAU,അനൌപചാരികമായി: Georgia Augusta) ജർമ്മനിയിലെ ഗോട്ടിൻജൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്.

1734-ൽ ബ്രിട്ടനിലെ രാജാവും ഹാനോവറിലെ എലക്റ്ററുമായിരുന്ന ജോർജ് രണ്ടാമൻ ജോർജ് രണ്ടാമൻ സ്ഥാപിച്ചതും 1737 ൽ ക്ലാസുകൾ ആരംഭിച്ചതുമായി ഈ സർവകലാശാല, ലോവർ സാക്സണിയിലെ ഏറ്റവും പഴക്കം ചെന്നതും 26,000 വിദ്യാർത്ഥികളോടെ, വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏറ്റവും വലിയതുമായ സർവകലാശാലയാണ്. നിരവധി ശ്രദ്ധേയ വ്യക്തികളുടെ പഠനകേന്ദ്രമായിരുന്ന ഈ സർവ്വകലാശാല, ജർമ്മനിയിലെ ചരിത്രപരവും പരമ്പരാഗതവുമായ സ്ഥാപനങ്ങളിൽ ഒന്നിനെ പ്രതിനിധീകരിക്കുന്നു. ഗോട്ടിൻജൻ "ദ സിറ്റി ഓഫ് സയൻസ്" എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നു..[5]

യൂണിവേഴ്‍സിറ്റ് ഓഫ് ഗോട്ടിൻജന് മുമ്പ് 'ജർമ്മൻ യൂണിവേഴ്സിറ്റീസ് എക്സലൻസ് ഇനീഷ്യേറ്റീവ്' പിന്തുണ നൽകിയുരുന്നതും കോയിംബ്ര ഗ്രൂപ്പിലെ അംഗത്വവും, ഏകദേശം 40 നോബൽ സമ്മാന ജേതാക്കളുടെ അസോസിയേഷനുമായുള്ള ബന്ധവും ഇതിൻറെ യശസുയർത്തിയിരുന്നു.

അതിനുപുറമേ ഗോട്ടിൻജൻ കേന്ദ്രമായുള്ള പ്രധാന ഗവേഷണ സ്ഥാപനങ്ങളായ മാക്സ് പ്ലാങ്ക് സൊസൈറ്റി ഫോർ അഡ്വാൻസ്മെൻറ് ഓഫ് സയൻസ്, ഗോട്ട്‍ഫ്രൈഡ് വിൽഹെം ലെയ്ബ്‍നിസ് സയൻറിഫിക് കമ്മ്യൂണിറ്റി എന്നിവയുമായി ശക്തമായ ബന്ധങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഏതാണ്ട് 8 ദശലക്ഷം മാധ്യമ യൂണിറ്റുകളുള്ള ഗോട്ടിൻജൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലൈബ്രറി എന്നിവ ജർമനിയുടെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ്.

ചരിത്രം[തിരുത്തുക]

1734-ൽ ഹാനോവറിലെ എലക്റ്ററും കൂടിയായിരുന്ന ബ്രിട്ടനിലെ കിംഗ് ജോർജ്ജ് രണ്ടാമൻ, അദ്ദേഹത്തിന്റെ ഹാനോവറിലെ പ്രധാനമന്ത്രിയായിരുന്ന ഗാർലച്ച് അഡോൾഫ് വോൺ മഞ്ചൌസെനോട്, അക്കാദമിക സ്വാതന്ത്ര്യത്തിന്റെയും യൂറോപ്യൻ നവോത്ഥാനകാലത്തെ ജ്ഞാനോദയത്തിൻറേയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് അനുസൃതമായ രീതിയിലുള്ള ഒരു സർവ്വകലാശാല ഗോട്ടിൻജനിൽ സ്ഥാപിക്കണമെന്നു നിർദ്ദേശിച്ചിരുന്നു.

തുടക്കത്തിൽ, സർവകലാശാലയുടെ ഉദ്ഘാടനത്തിനായി നിർമ്മിക്കപ്പെട്ട പുതിയ കെട്ടിടങ്ങളിൽ കുതിരസവാരിക്കായുള്ള ഒരു ഒരു തളവും ഫെൻസിങ്ങ് എന്ന കായിക വിനോദത്തിനായുള്ള ഒരു ഫെൻസിങ് ഹൗസും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേ സമയം കോഴ്സുകൾ പൗളിനേർക്കിർച്ചെയിലും ചേർന്നുള്ള ഡൊമിനിക്കൻ സന്യാസി മഠങ്ങളിലോ അല്ലെങ്കിൽ പ്രൊഫസർമാരുടെ ഭവനങ്ങളിലോ ആയിരുന്നു പഠിപ്പിച്ചിരുന്നത്. 19 ആം നൂറ്റാണ്ടിൽ വരെ സർവ്വകലാശാലാ ഓഡിറ്റോറിയം നിർമ്മിച്ചിട്ടില്ലായിരുന്നു.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. Universität Göttingen (October 5, 2009). "Leitbild für Alumni Göttingen". Retrieved July 17, 2017.
  2. "Tabelle: Finanzhilfe, Sondermittel, Drittmittel der Georg-August-Universität Göttingen (mit Medizin)" (PDF). University of Göttingen (in ജർമ്മൻ). Archived from the original (PDF) on 2018-03-10. Retrieved 2017-06-22.
  3. 3.0 3.1 "Beschäftigte (Personenzählung) an der Georg-August-Universität Göttingen (mit Medizin)" (PDF). University of Göttingen (in ജർമ്മൻ). Archived from the original (PDF) on 2018-07-23. Retrieved 2017-06-22.
  4. "Studierende (Personenzählung) an der Georg-August-Universität Göttingen (mit Medizin)" (PDF). University of Göttingen (in ജർമ്മൻ). Archived from the original (PDF) on 2017-11-16. Retrieved 2017-06-22.
  5. "Göttingen Tourismus - HOME". Goettingen-tourismus.de. 2017-01-04. Retrieved 2017-02-09.