യൂണിറ്റി ടെക്നോളജീസ്
Unity Technologies | |
Formerly | Over the Edge Entertainment (2004–2007) |
Public | |
Traded as |
|
വ്യവസായം | |
സ്ഥാപിതം | 2004Copenhagen, Denmark | in
സ്ഥാപകൻs |
|
ആസ്ഥാനം | , US |
പ്രധാന വ്യക്തി | |
ഉത്പന്നങ്ങൾ | Unity |
സേവനങ്ങൾ |
|
വരുമാനം | US$2.19 billion (2023) |
ഫലകം:Increasenegative US$−833 million (2023) | |
ഫലകം:Increasenegative US$−822 million (2023) | |
മൊത്ത ആസ്തികൾ | US$7.24 billion (2023) |
Total equity | US$3.19 billion (2023) |
ജീവനക്കാരുടെ എണ്ണം | 6,748 (2023) |
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | unity |
Footnotes / references [2] |
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ വീഡിയോ ഗെയിം സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് കമ്പനിയാണ് യൂണിറ്റി സോഫ്റ്റ്‌വെയർ ഇൻക്. (യൂണിറ്റി ടെക്നോളജീസ് എന്ന പേരിൽ ബിസിനസ്സ് ചെയ്യുന്നു)[3]. 2004-ൽ ഡെൻമാർക്കിൽ ഓവർ ദ എഡ്ജ് എൻ്റർടൈൻമെൻ്റ് എന്ന പേരിൽ സ്ഥാപിതമായ ഇത് 2007-ൽ അതിൻ്റെ പേര് മാറ്റി. വീഡിയോ ഗെയിമുകളും മറ്റ് ആപ്ലിക്കേഷനുകളും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ലൈസൻസുള്ള ഗെയിം എഞ്ചിനായ യൂണിറ്റി വികസിപ്പിച്ചതിന്റെ പേരിൽ യൂണിറ്റി ടെക്നോളജീസ് ഏറ്റവും പ്രശസ്തിയുള്ള കമ്പനിയാണ്.
ചരിത്രം
[തിരുത്തുക]സ്ഥാപിക്കലും ആദ്യകാല വിജയവും (2004-2008)
[തിരുത്തുക]2004-ൽ ഡേവിഡ് ഹെൽഗാസൺ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ), നിക്കോളാസ് ഫ്രാൻസിസ് (ചീഫ് ക്രിയേറ്റീവ് ഓഫീസർ), ജോക്കിം ആൻ്റെ (ചീഫ് ടെക്‌നോളജി ഓഫീസർ) എന്നിവർ ചേർന്ന് കോപ്പൻഹേഗനിൽ ഓവർ ദി എഡ്ജ് എൻ്റർടെയ്ൻമെൻ്റ് എന്ന പേരിൽ യൂണിറ്റി ടെക്നോളജീസ് സ്ഥാപിച്ചു.[4][5]ഓവർ ദ എഡ്ജ് അതിൻ്റെ ആദ്യ ഗെയിമായ ഗൂബോൾ 2005-ൽ പുറത്തിറക്കി.[5]ഗെയിം വാണിജ്യപരമായി പരാജയപ്പെട്ടു, എന്നാൽ മൂന്ന് സ്ഥാപകർ ഗെയിം വികസനം ലളിതമാക്കാൻ അവർ സൃഷ്ടിച്ച ഗെയിം ഡെവലപ്‌മെൻ്റ് ടൂളുകൾക്ക് മൂല്യം ലഭിച്ചു, അതിനാൽ അവർ മറ്റ് ഡെവലപ്പർമാർക്കായി ഒരു എഞ്ചിൻ സൃഷ്ടിക്കുന്നതിലേക്ക് കമ്പനിയുടെ ശ്രദ്ധ മാറ്റി.[4][5][6]
വിദഗ്ധർക്ക് മാത്രമല്ല, എല്ലാവർക്കും സ്വന്തമായി വീഡിയോ ഗെയിമുകളും സംവേദനാത്മക പ്രോജക്റ്റുകളും സൃഷ്ടിക്കുന്നത് എളുപ്പമാക്കാൻ കമ്പനി ആഗ്രഹിക്കുന്നു. 2ഡി, 3ഡി ഉള്ളടക്കം വികസിപ്പിക്കാൻ വേണ്ടി ആർക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉപകരണങ്ങൾ നൽകാനാണ് കമ്പനി ലക്ഷ്യമിട്ടത്.[7]2006-ലെ ആപ്പിൾ ഡിസൈൻ അവാർഡിന് പരിഗണിക്കപ്പെട്ട യൂണിറ്റി മാക് ഒഎസ് എക്സ് ഗ്രാഫിക്‌സിൻ്റെ ഏറ്റവും മികച്ച ഉപയോഗത്തിത്തിന്റെ പേരിൽ റണ്ണർ-അപ്പായി തിരഞ്ഞെടുക്കപ്പെട്ടു.[8]ഈ പ്ലാറ്റ്‌ഫോമിനെ പൂർണമായി പിന്തുണയ്ക്കുന്ന ആദ്യത്തെ എഞ്ചിനുകളിൽ ഒന്ന് യൂണിറ്റി ടെക്‌നോളജീസ് നിർമ്മിച്ചതിനാൽ, 2007-ൽ ഐഫോണിൻ്റെ റിലീസോടെ കമ്പനി വളർന്നു.[9][10]ഐഫോണും ആപ്പ് സ്റ്റോറും പുറത്തിറങ്ങിയപ്പോൾ ഗെയിം വ്യവസായം കൺസോൾ ഗെയിമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, മൊബൈൽ ഗെയിമുകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഡവലപ്പർമാരെ പിന്തുണയ്ക്കാൻ യൂണിറ്റി ശ്രമിച്ചു.[11][12]ഐഫോണിലെ അതിൻ്റെ ആധിപത്യം രണ്ട് വർഷത്തേക്ക് വലിയ തോതിൽ തർക്കമില്ലാത്തതായിരുന്നു.[9]2007-ൽ, ഓവർ ദ എഡ്ജ് എന്ന അതിൻ്റെ പേര് യൂണിറ്റി ടെക്നോളജീസ് എന്നാക്കി മാറ്റി.[13]
പുതിയ പ്ലാറ്റ്‌ഫോമുകളും വിപുലീകരണവും (2009–2019)
[തിരുത്തുക]വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതാണ്.[9]2018-ഓടെ, മൊബൈൽ, ഡെസ്‌ക്‌ടോപ്പ്, കൺസോളുകൾ, വെർച്വൽ റിയാലിറ്റി എന്നിവയുൾപ്പെടെ 25-ലധികം പ്ലാറ്റ്‌ഫോമുകൾക്കായി ഗെയിമുകളും മറ്റ് എക്സപീരിയൻസുകളും നിർമ്മിക്കാൻ യൂണിറ്റി ഉപയോഗിച്ചു.[14][15]യൂണിറ്റി ഗെയിമുകൾ വെബിലും വിന്യസിക്കാവുന്നതാണ്.[15][14]
യൂണിറ്റി ഉപയോക്താക്കൾക്ക് പ്രോജക്റ്റ് അസറ്റുകൾ (ആർട്ട് വർക്ക്, കോഡ് സിസ്റ്റങ്ങൾ, ഓഡിയോ മുതലായവ) പരസ്പരം വിൽക്കുന്നതിനുള്ള ഒരു ഓൺലൈൻ മാർക്കറ്റ് പ്ലേസ് ആയി 2010 നവംബറിൽ യൂണിറ്റി അസറ്റ് സ്റ്റോർ ആരംഭിച്ചു.[16]
അവലംബം
[തിരുത്തുക]- ↑ "Unity – Services". Unity Technologies. Archived from the original on 12 August 2015. Retrieved 4 August 2015.
- ↑ "US SEC: Form 10-K Unity Software Inc". U.S. Securities and Exchange Commission. 29 February 2024.
- ↑ "Unity Technologies Files Registration Statement for Proposed Initial Public Offering" (Press release). Unity Technologies. 24 August 2020 – via Business Wire.
- ↑ 4.0 4.1 Takahashi, Dean (16 October 2014). "Unity Technologies CTO declares the company isn't up for sale". VentureBeat. Archived from the original on 22 March 2019. Retrieved 17 October 2018.
- ↑ 5.0 5.1 5.2 Illummont, Brooke (9 October 2017). "Unity Technologies Gets a $400 Million Investment". Inside Scandinavian Business. Archived from the original on 18 September 2020. Retrieved 29 November 2018.
- ↑ Cook, Dave (18 October 2012). "Unity interview: engineering democracy". VG24/7. Archived from the original on 22 March 2019. Retrieved 17 October 2018.
- ↑ McWhertor, Michael (22 October 2014). "Former EA CEO John Riccitiello is now head of Unity". Polygon. Archived from the original on 5 December 2018. Retrieved 17 October 2018.
- ↑ Smykil, Jeff (9 August 2006). "Apple Design Award winners announced". Ars Technica. Archived from the original on 20 March 2019. Retrieved 29 November 2018.
- ↑ 9.0 9.1 9.2 Axon, Samuel (27 September 2016). "Unity at 10: For better—or worse—game development has never been easier". Ars Technica. Archived from the original on 5 October 2018. Retrieved 17 October 2018.
- ↑ Matney, Lucas (13 July 2016). "Unity raises $181M monster round at a reported $1.5B valuation". TechCrunch. Archived from the original on 4 December 2018. Retrieved 29 November 2018.
- ↑ Chng, Grace (28 January 2013). "Asia is 'a game changer'". The Straits Times. Retrieved 29 November 2018.
- ↑ Matney, Lucas (25 May 2017). "With new realities to build, Unity positioned to become tech giant". TechCrunch. Archived from the original on 20 October 2018. Retrieved 29 October 2018.
- ↑ MCV Staff (17 December 2009). "United they stand". MCV. Retrieved 29 May 2019.
- ↑ 14.0 14.1 Kelliher, Fiona (24 August 2018). "Video game company grabs two buildings on Mission Street for big expansion". San Francisco Business Times. Retrieved 17 October 2018.
- ↑ 15.0 15.1 Robertson, Adi (3 March 2015). "Unity officially releases its new game engine: Unity 5". The Verge. Archived from the original on 8 December 2015. Retrieved 17 October 2018.
- ↑ Elliott, Phil (10 November 2010). "The Unity Asset Store". GameIndustry.biz. Archived from the original on 22 March 2019. Retrieved 17 October 2018.