യു എൻ സി ആർ പി ഡി
യു എൻ സി ആർ പി ഡി | |
---|---|
ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രഉടമ്പടി | |
Drafted | 13 ഡിസംബർ 2006 |
Signed Location |
30 മാർച്ച് 2007 ന്യൂ യോർക്ക് |
Effective Condition |
3 മെയ് 2008 20 സാധൂകരണങ്ങൾ |
Signatories | 158 |
Parties | 150 |
Depositary | ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ |
Languages | അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് |
ഭിന്നശേഷിയെ സംബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ കൺവെൻഷൻ (Convention on the Rights of Persons with Disabilities) ആണ് യു എൻ സി ആർ പി ഡി. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യ രാഷ്ട്ര കൺവെൻഷൻ (United Nations Convention for the Rights of Disabled Persons) എന്നാണ് ഇതിന്റെ പൂർണ്ണ രൂപം.[1] 2006 ഡിസംബർ 13 നാണ് ഈ കൺവെൻഷൻ അംഗീകരിക്കപ്പെട്ടത്. 2008 മെയ് മൂന്നാം തീയതി ഉടമ്പടി പ്രാബല്യത്തിൽ വന്നു. ഉടമ്പടിയിൽ ഒപ്പിട്ടത് 158 ലോകരാഷ്ട്രങ്ങളാണ്. ഇതിൽ 150 എണ്ണം ഉടമ്പടിയുടെ നിയമാവലികൾക്ക് വിധേയരാണെന്ന് (state parties) സമ്മതിച്ചു.[2]. ഈ ഉടമ്പടിയിൽ പങ്കാളികളായ രാജ്യങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികൾക്ക് മനുഷ്യാവകാശങ്ങളുടെ പൂർണ്ണലഭ്യത ഉറപ്പുവരുത്താനും, അതിനെ സംരക്ഷിക്കാനും, വേണ്ട പ്രോത്സാഹനങ്ങൾ നൽകാനും ബാധ്യസ്ഥരാണ്.അന്താരാഷ്ട്ര തലത്തിൽ ഭിന്നശേഷിയുടെ സാമൂഹ്യമാതൃക ചർച്ച ചെയ്യപ്പെടാനും അതിനനുസൃതമായ നയങ്ങളും പ്രവർത്തനപദ്ധതികളും രൂപീകരിക്കാനും ഈ ഉടമ്പടി കാരണമായിത്തീർന്നു.ഐക്യരാഷ്ട്രസഭയുടെ പ്രധാന മനുഷ്യാവകാശഉടമ്പടികളിൽ ഒന്നാണ് ഈ ഉടമ്പടി. മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന പത്ത് ഉടമ്പടി നിരീക്ഷണ സമിതികളിൽ[3]. ഒന്നായ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമിതിയാണ്(Committee on the Rights of Persons with Disabilities) [4] യു എൻ സി ആർ പി ഡി യുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നത്
അവലംബം
[തിരുത്തുക]- ↑ "ഐക്യരാഷ്ട്രസഭ എനേബിൾ സൈറ്റ് - എനേബിൾ". http://www.un.org/. Retrieved 2014-09-21.
{{cite web}}
: External link in
(help)|publisher=
- ↑ "ഐക്യരാഷ്ട്രസഭ ഉടമ്പടി സമാഹാരം". https://treaties.un.org. Retrieved 2014-09-21.
{{cite web}}
: External link in
(help)|publisher=
- ↑ "ഐക്യരാഷ്ട്രസഭ ഉടമ്പടിനിരീക്ഷണസമിതികൾ". http://www.ohchr.org. Retrieved 2014-09-21.
{{cite web}}
: External link in
(help)|publisher=
- ↑ "ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസമിതി". http://www.ohchr.org. Retrieved 2014-09-21.
{{cite web}}
: External link in
(help)|publisher=