യു. കലാനാഥൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യു.കലാനാഥൻ | |
---|---|
![]() | |
അറിയപ്പെടുന്നത് | യുക്തിവാദ പ്രചാരകൻ,ശാസ്ത്ര പ്രചാരകൻ |
കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളിലെ ഒരു പ്രമുഖ പ്രവർത്തകനാണ് യു കലാനാഥൻ (U.Kalanadhan). വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.[1] കേരള യുക്തിവാദി സംഘം എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു.ചാലിയം യു.എച്ച്.എച്ച്.എസിൽ അദ്ധ്യാപകനായിരുന്നു.
ജീവിതരേഖ[തിരുത്തുക]
1940 ജൂലൈ 22 ന് ജനനം. കോഴിക്കോട് ഗൺപത് സ്കൂളിൽ വിദ്ധ്യാഭ്യാസം. ഫറൂക്ക് കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ ആനങ്ങാടി റെയിൽവേ ഗേറ്റിനു സമീപം 'ചാർവാകം'എന്ന വീട്ടിൽ താമസിക്കുന്നു. ഇന്ത്യയിലെ യുക്തിവാദ സംഘടനകളുടെ ഫെഡറേഷനായ FIRA (Federation of Indian Rationalist Associations) യുടെ പ്രസിഡന്റായും,സിക്രട്ടറിയായും പ്രവർത്തിച്ചു. ഇപ്പോൾ അതിന്റെ രക്ഷാധികാരിയാണ്. കേരള യുക്തിവാദിസംഘത്തിന്റെ സംസ്ഥാന രക്ഷാധികാരിയാണ് ഇപ്പോൾ. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ കലാനാഥൻ ഉജ്ജ്വല വാഗ്മിയാണ്.
കൃതികൾ[തിരുത്തുക]
പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]
- സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "യു കലാനാഥൻ മാസ്റ്റർക്ക് കേരള സാഹിത്യഅക്കാദമി അവാർഡ്" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2021-12-25.