യു.വിമൽ കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളിയായ ബാഡ്മിന്റൺ താരമാണ് യു. വിമൽ കുമാർ (U. Vimal Kumar). 1988ലും 1989ലും ഇന്ത്യൻ നാഷണൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു[1]. ഇന്ത്യയുടെ മുഖ്യ ദേശീയ പരിശീലകനായി സേവനം അനുഷ്ടിച്ചു.[2]

നേട്ടങ്ങൾ[തിരുത്തുക]

1983ലും 1984ലും ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ ചാംപ്യനായി. 1988, 1991 വർഷങ്ങളിൽ വെൽഷ് ഇന്റർനാഷണൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ വിജയിയായി. 1992ലെ ബാർസിലോണിയ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ലോക റാങ്കിൽ ആദ്യ 20ൽ ഇടംപിടിച്ചിരുന്നു. വിവിധ വർഷങ്ങളിൽ ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ മുഖ്യ പരിശീലകനായി സേവനം അനുഷ്ടിച്ചു. 2006 മുതൽ പ്രകാശ് പദുകോൺ ബാഡ്മിന്റൺ അക്കാദമിയുടെ ഡയറക്ടാറായി[3]. സൈന നേവാൾ, പാരുപ്പള്ളി കശ്യപ് എന്നിവരുടെ പരിശീലകനാണ്.

അവലംബം[തിരുത്തുക]

  1. "Men's Singles National Champions". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-26.
  2. "Top shuttlers lack drive, says coach". The Tribune. August 13, 2003. ശേഖരിച്ചത് 10 February 2009.
  3. "Vimal Kumar quits". The Hindu. April 25, 2006. മൂലതാളിൽ നിന്നും 2006-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 February 2009.
"https://ml.wikipedia.org/w/index.php?title=യു.വിമൽ_കുമാർ&oldid=3807788" എന്ന താളിൽനിന്ന് ശേഖരിച്ചത്