യു.പി. സ്കൂൾ പുന്നപ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1930-ൽ പുന്നപ്രയിൽ സ്വാപിതമായ ഒരു വിദ്യാലയമാണ് ഹരിതവിദ്യാലയം (യു. പി. എസ്. പുന്നപ്ര). എൻ. എസ്. എസ്. കരയോഗം വകയായ ഈ സ്ക്കൂളിൽ ആർ. രമേഷ് ബാബു മാനേജർ,കെ. പ്രസന്നകുമാർ ഹെഡ്മാസ്റ്റർ, സി. എ. സലിം പി. റ്റി. എ. പ്രസിഡൻറ് എന്നിവർ അമരക്കാരാണ്.

കേരളത്തിലെ ഏറ്റവും കൂടുതൽ‌ കുട്ടികൾ പഠിക്കുന്ന വലിയ സ്വതന്ത്ര യു. പി. സ്സ്കൂൾ ഹരിതവിദ്യാലയമാണ്[അവലംബം ആവശ്യമാണ്]

ക്ലബ്ബുകൾ[തിരുത്തുക]

  1. വിദ്യാരംഗം കലാസാഹിത്യവേദി
  2. സയൻസ് ക്ലബ്ബ്
  3. ഗണിത ശാസ്ത്ര ക്ലബ്ബ്
  4. സാമൂഹ്യ ശാസല്ത്ര ക്ലബ്ബ്
  5. ഇംഗ്ലീഷ് ക്ലബ്ബ്
  6. ഹിന്ദി ക്ലബ്ബ്
  7. സംഗീത ക്ലാസ്സ്
  8. കാർഷിക ക്ലബ്ബ്
  9. പ്രവൃത്തി പരിചയ ക്ലബ്ബ്
  10. പരിസ്ഥിതി ക്ലബ്ബ്
  11. വിവരസാങ്കേതിക ക്ലബ്ബ്
  12. സ്ക്കൂൾ പാർലമെൻറ്
  13. സ്പോർട്സ് ക്ലബ്ബ്
  14. ശുചിത്വ ക്ലബ്ബ്
  15. റോഡ് സുരക്ഷാസേന

മറ്റ് പ്രവർത്തനങ്ങൾ[തിരുത്തുക]

1998ൽ കായിക അദ്ധ്യാപകൻ വിരമിച്ചിട്ടും തുടർന്ന് ഇങ്ങോട്ട് കായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ പരിശീലനം നൽകുന്നത് ചിത്രകലാദ്ധ്യാപനായിരുന്ന കെ. വാസുദേവൻനായരാണ്. 38 വർഷക്കാലമായി തുടർച്ചയായി കായിക മത്സരങ്ങളിൽ
സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചുവരുന്നു.[അവലംബം ആവശ്യമാണ്] ഉപജില്ലാ വിദ്യാഭ്യാസ പരിപാടികളിൽ ഏതെങ്കിലും ഒന്ന് എല്ലാ വർഷവും ഈ സ്ക്കൂളിൽ വച്ച് നടത്താറുണ്ട്. ജൈവവൈവിധ്യ വർഷവുമായി ബന്ധപ്പെട്ട് കൃഷി ഒരു സംസ്ക്കാരമായി മാറ്റുന്നതിനുവേണ്ടി, ചൊരിമണലിലും പൊന്ന് വിളയിക്കാമെന്ന് കൃഷിഭവൻറെ സഹകരണത്തോടെ നെൽകൃഷി ചെയ്ത്, വിളവെടുപ്പിലൂടെ ഈ വർഷം തെളിയിക്കുവാൻ സാധിച്ചു.

"https://ml.wikipedia.org/w/index.php?title=യു.പി._സ്കൂൾ_പുന്നപ്ര&oldid=1758778" എന്ന താളിൽനിന്ന് ശേഖരിച്ചത്