ഉള്ളടക്കത്തിലേക്ക് പോവുക

യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഉപഗ്രഹ കേന്ദ്രം
ഇന്ത്യൻ സ്പേസ് റിസർച്ച്  ഓർഗനൈസേഷൻ ഉപഗ്രഹ കേന്ദ്രം
ഏജൻസി അവലോകനം
രൂപപ്പെട്ടത്11 മേയ് 1972; 54 years ago (1972-05-11)
അധികാരപരിധി ബഹിരാകാശ വകുപ്പ്, ഭാരത സർക്കാർ
ആസ്ഥാനംബാംഗ്ലൂർ, കർണ്ണാടക,
വാർഷിക ബജറ്റ്ISRO ബഡ്ജറ്റ് കാണുക
മേധാവി/തലവൻഡോ. പി കുഞ്ഞികൃഷ്ണൻ, ഡയറക്ടർ
മാതൃ ഏജൻസിISRO
വെബ്‌സൈറ്റ്
ISAC home page

ഇന്ത്യൻ നിർമ്മിത ഉപഗ്രഹങ്ങളുടെ രൂപകൽപ്പന, വികസനം, ഫാബ്രിക്കേഷൻ, ടെസ്റ്റിംഗ് എന്നിവയ്ക്കായുള്ള ഇസ്രോയുടെ പ്രമുഖ കേന്ദ്രമാണ് ഐഎസ്ആർഒ ഉപഗ്രഹ കേന്ദ്രം (ISAC) (ഇംഗ്ലീഷ്: Indian Space Research Organisation Satellite Centre). 1972 ൽ ബംഗളൂരു പെനയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിതമായപ്പോൾ ഇന്ത്യൻ സയന്റിഫിക് സാറ്റലൈറ്റ് പ്രോജക്ട് (ഐഎസ്എസ്പി) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [1] ഇസ്രോയുടെ മുൻചെയർമാനും ISAC ന്റെ മോധാവിയുമായിരുന്ന ഡോ. ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ സ്മരണാർത്ഥം 2018 ഏപ്രിൽ 2 മുതൽ ഈ കേന്ദ്രത്തിന്റെ പേര് യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ എന്നാക്കി മാറ്റി.

കർണാടകയിലെ ബാംഗ്ലൂർ വിമാനപുര പോസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം നൂറിലേറെ ഉപഗ്രഹങ്ങൾ നിർമ്മിച്ചിട്ടുണ്ട്. [2] ഇൻസാറ്റ് പരമ്പര, ഐ.ആർ.എസ് പരമ്പര, ജിസാറ്റ് ആശയവിനിമയ ഉപഗ്രഹങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

ഇലക്ട്രോ-ഒപ്റ്റിക്സ് സിസ്റ്റംസ് (LEOS), ഇസ്രോ സാറ്റലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റ് (ISITE) എന്നിവ ISAC ന് കീഴിൽ പ്രവർത്തിയ്ക്കുന്നവയാണ്.

ഡോ. പി കുഞ്ഞികൃഷ്ണനാണ് നിലവിൽ ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ (ISAC)-ന്റെ ഡയറക്ടർ. [3]

മുൻ ഡയറക്ടർമാർ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "Bangalore's ISRO Satellite Centre turns forty".
  2. ↑ "ISAC's maiden century". Archived from the original on 2019-07-14. Retrieved 2019-01-21.
  3. ↑ "SDSC-SHAR chief Kunhikrishnan appointed U R Rao Satellite Centre's director". Business Standard. 31 July 2018. Retrieved 31 July 2018.
  4. ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved July 21, 2015.
  5. ↑ "DR T K Alex Appointed as New Director of ISRO Satellite Centre, Bangalore". Archived from the original on 2021-10-19. Retrieved 2019-01-21.
  6. ↑ "S K Shivakumar takes over as Director of ISRO Satellite Centre, Bangalore". Archived from the original on 2022-08-20. Retrieved 2019-01-21.
  7. ↑ "M Annadurai takes over as Director of ISRO Satellite Centre, Bangalore". Archived from the original on 2022-08-20. Retrieved 2019-01-21.