യു-2 സംഭവം (1960)
ദൃശ്യരൂപം
1960 U-2 incident | |
---|---|
Part of the Cold War | |
Type | Aircraft Shot-down |
Location | 56°43′35.73″N 60°59′9.61″E / 56.7265917°N 60.9860028°E |
Objective | Intercept American U-2 spy aircraft |
Date | 1 May 1960 |
Executed by | Soviet Air Defense Forces |
Casualties | 1 Soviet (friendly fire) killed |
അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടായ ഒരു പ്രതിസന്ധിയാണ് യു 2 ചാര വിമാന സംഭവം എന്നറിയപ്പെടുന്നത്. അമേരിക്കയുടെ അത്യുന്നതിയിൽ പറന്നു ഫോട്ടോകളെടുക്കാൻ ശേഷിയുള്ള ചാരവിമാനമായിരുന്നു യു 2 ചാരവിമാനം. രഹസ്യമായി അമേരിക്ക ഈ വിമാനങ്ങളെ സോവിയറ്റ് യൂണിയന് മുകളിൽ പരത്താൻ ആരംഭിച്ചു. അത്രയും ഉയരത്തിൽ പറക്കുന്ന വിമാനത്തെ തകർക്കാൻ ശേഷിയുള്ള മിസൈൽ സോവിയറ്റ് യൂണിയൻ അന്ന് വികസിപ്പിചെടുത്തിരുന്നില്ല. 1960 മേയ് 1ന് പരത്തിയ വിമാനം എഞ്ചിനിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് പറക്കുന്ന ഉയരം അൽപം കുറച്ചതോടെ സോവിയറ്റ് യൂണിയൻ മിസൈൽ ഉപയോഗിച്ച് തകർക്കുകയും പൈലറ്റിനെ തടവിൽ പിടിക്കുകയും വിമാനത്തിലെ ചാര ഉപകരണങ്ങളെ കണ്ടെടുക്കുകയും ചെയ്തു. ഇതോടെ സോവിയറ്റ് - അമേരിക്കൻ രാജ്യങ്ങൾ തമ്മിൽ പ്രതിസന്ധിയാരംഭിച്ചു.
അവലംബം
[തിരുത്തുക]- ↑ Riddle of May Day 1960 – Part I Retrieved 21 May 2013.