യുവോൺ സിൽവെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുവോൺ സിൽവെയ്ൻ
ജനനം(1907-06-28)ജൂൺ 28, 1907
മരണംഒക്ടോബർ 3, 1989(1989-10-03) (പ്രായം 82)
ദേശീയതHaitian
പുരസ്കാരങ്ങൾHaitian Medical Association Posthumously Award
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംObstetrics and gynaecology

ഹെയ്തിയിൽ നിന്നുള്ള ആദ്യത്തെ വനിതാ വൈദ്യശാസ്ത്ര ഭിഷഗ്വരയായിരുന്നു യുവോൺ സിൽവെയ്ൻ (ജീവിതകാലം: ജൂൺ 28, 1907 - ഒക്ടോബർ 3, 1989)[1]. യൂണിവേഴ്സിറ്റി ഓഫ് ഹെയ്തി മെഡിക്കൽ വിദ്യാലയത്തിൽ ചേരുന്ന ആദ്യത്തെ വനിത കൂടിയായിരുന്നു അവർ. 1940-ൽ വൈദ്യശാസ്ത്ര ബിരുദം നേടിയ അവർ ബിരുദാനന്തരം, പോർട്ട്-ഓ-പ്രിൻസ് ജനറൽ ആശുപത്രിയിൽ പ്രസവചികിത്സയിലും ഗൈനക്കോളജിയിലും സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു. ഹെയ്തിയിലെ ആദ്യ വനിതാ പ്രാക്ടീഷണർ എന്ന നിലയിൽ, ഹെയ്തിയൻ പൗരന്മാർക്ക്[2] മെച്ചപ്പെട്ട വൈദ്യശാസ്ത്ര പ്രവേശനവും ഉപകരണങ്ങളും നൽകുന്നതിൽ അവർ ഒരു സുപ്രധാനമായ പങ്ക് വഹിച്ചുിരുന്നു[3] അവരുടെ മറ്റ് നേട്ടങ്ങളിൽ, ഹെയ്തിയൻ സ്ത്രീകളുടെ ശാരീരികവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സമത്വത്തിന് വേണ്ടി പോരാടുന്ന ശബ്ദങ്ങളിൽ ഒന്നായിരുന്നു അവർ.[4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഹെയ്തിയിലെ അമേരിക്കൻ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഒരു പ്രധാന വ്യക്തിയും ഹെയ്തിയൻ ആക്ടിവിസ്റ്റുമായ യൂജിനി മല്ലേബ്രാഞ്ചെയുടെയും ജോർജസ് സിൽവെയിന്റെയും മകളായി പോർട്ട്-ഓ-പ്രിൻസിലാണ് ഡോ. ഇവോൺ സിൽവെയ്ൻ ജനിച്ചത്. അവർക്ക് ഏഴ് കുട്ടികളുണ്ടായിരുന്നു. അവരിൽ ഒരാൾ ഹെയ്തിയിലെ ആദ്യത്തെ വനിതാ നരവംശശാസ്ത്രജ്ഞയായ സുസെയ്ൻ കോംഹെയർ-സിൽവെയ്ൻ ആയിരുന്നു.[5]

പിതാവിനാൽ വളരെയധികം സ്വാധീനിക്കപ്പെട്ട അവർ എക്കോൾ നോർമൽ ഡി ഇൻസ്റ്റിറ്റ്യൂട്ട്സിൽ വിദ്യാഭ്യാസത്തിന് ചേർന്നു. അവിടെ ബിരുദം നേടി അധ്യാപികയായി ജോലി ചെയ്യാൻ തുടങ്ങി.[6] 28-ആം വയസ്സിൽ, ഹെയ്തി സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാലയത്തിൽ ചേരുന്ന ആദ്യത്തെ വനിതയായിരുന്നു അവർ. 1940-ൽ വൈദ്യശാസ്ത്ര ബിരുദം കരസ്ഥമാക്കി.[2] തുടർന്ന് ഇന്റർ-അമേരിക്കൻ ഹെൽത്ത് ബ്യൂറോയിൽ നിന്ന് സ്കോളർഷിപ്പ് ലഭിക്കുകയും കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ പ്രവേശനം നേടുകയും ചെയ്തു.[1] ഇന്റേൺഷിപ്പിന് മൂന്ന് വർഷത്തിന് ശേഷം അവർ ന്യൂയോർക്ക് പോസ്റ്റ്-ഗ്രാജുവേറ്റ് മെഡിക്കൽ സ്കൂളിലും ഹോസ്പിറ്റലിലും പാൻ-അമേരിക്കൻ സാനിറ്ററി ബ്യൂറോ ഫെലോഷിപ്പിൽ ജോലി ചെയ്തു.[2]

ബഹുമതികൾ[തിരുത്തുക]

ഹെയ്തിയൻ മെഡിക്കൽ അസോസിയേഷൻ (എഎംഎച്ച്) മരണാനന്തരം ഹെയ്തിയൻ വനിതാ ഡോക്ടർ എന്ന ബഹുമതി നൽകി ആദരിച്ചു..[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 Avril, Erickson (December 15, 2015). "Yvonne Sylvain, médecin (1907-1989)". Haïtiennes. Éditions science et bien commun. ISBN 9782924661055. Retrieved December 2, 2017.
  2. 2.0 2.1 2.2 Braggiotti, Mary (September 3, 1947). "Haiti's First Woman Physician" (PDF). New York Post. Retrieved June 26, 2018.
  3. Windsor, Laura Lynn (2002). Women in Medicine: An Encyclopedia. ABC-CLIO. pp. 193. ISBN 1576073920.
  4. Journal of Haitian Studies. The Association. 1997. p. 84.
  5. "Guide to the Suzanne Comhaire-Sylvan Papers M1835". Oac.cdlib.org. Retrieved March 23, 2015.
  6. "Haiti-Reference : Notables d'Haiti : Yvonne Sylvain n. 28 juin 1907 Port-au-Prince d. 03 oct 1989". www.haiti-reference.com. Archived from the original on 2018-06-27. Retrieved December 2, 2017.
  7. "La première femme haïtienne médecin honorée à titre posthume par le Corps médical" [The first woman Haitian doctor honored posthumously by the Medical Corps]. AlterPresse (in ഫ്രഞ്ച്). ഏപ്രിൽ 6, 2005. Retrieved ഡിസംബർ 2, 2017.
"https://ml.wikipedia.org/w/index.php?title=യുവോൺ_സിൽവെയ്ൻ&oldid=3999185" എന്ന താളിൽനിന്ന് ശേഖരിച്ചത്