യുമ കൌണ്ടി
യുമ കൗണ്ടി, Arizona | ||
---|---|---|
![]() Yuma County Administration Building | ||
| ||
Map of Arizona highlighting യുമ കൗണ്ടി Location in the U.S. state of Arizona | ||
![]() Arizona's location in the U.S. | ||
സ്ഥാപിതം | November 9, 1864 | |
സീറ്റ് | Yuma | |
വലിയ പട്ടണം | Yuma | |
വിസ്തീർണ്ണം | ||
• ആകെ. | 5,519 ച മൈ (14,294 കി.m2) | |
• ഭൂതലം | 5,514 ച മൈ (14,281 കി.m2) | |
• ജലം | 5.1 ച മൈ (13 കി.m2), 0.09% | |
ജനസംഖ്യ (est.) | ||
• (2017) | 2,07,534 | |
• ജനസാന്ദ്രത | 37.64/sq mi (15/km²) | |
Congressional districts | 3rd, 4th | |
സമയമേഖല | Mountain: UTC-7 | |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറൻ മൂലയിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് യുമ. 2010 ലെ യു.എസ്. കനേഷുമാരി കണക്കുകൾ പ്രകാരമുള്ള ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 195,751 ആയിരുന്നു.[1] കൌണ്ടി സീറ്റ് യുമ നഗരത്തിലാണ്.[2] യുമ കൌണ്ടി, യുമ, AZ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയലിലുൾപ്പെട്ടിരിക്കുന്നു.
ഈ കൌണ്ടി മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു : തെക്കുവശത്ത് മെക്സിക്കോയിലെ സൊനോറ സംസ്ഥാനം, കൊളറാഡോ നദിയ്ക്ക് എതിരായി പടിഞ്ഞാറു വശത്ത് യു.എസ്. സംസ്ഥാനമായ കാലിഫോർണിയയും മെക്സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയുമാണ് മറ്റു രണ്ടെണ്ണം.
ചരിത്രം[തിരുത്തുക]
ആയിരക്കണക്കിനു വർഷങ്ങളായി തദ്ദേശീയ ഇന്ത്യാക്കാരുടെ സംസ്കാരിക അധിവാസത്തിലായിരുന്ന ഈ പ്രദേശം കൊളോണിയൽ കാലഘട്ടത്തിൽ സ്പാനിഷ് സാമ്രാജ്യത്തിൻറെ നിയന്ത്രണത്തിലായിത്തീർന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ മെക്സിക്കോ-അമേരിക്കൻ യുദ്ധം, ഗാഡ്സ്ഡെൻ പർച്ചേസ് എന്നിവയ്ക്കു മുമ്പ് ഇത് സ്വതന്ത്ര മെക്സിക്കോയുടെ ഭാഗമായിരുന്നു.
ആദ്യ അരിസോണ പ്രാദേശിക നിയമനിർമ്മാണസഭ രൂപംകൊടുത്ത നാല് യഥാർത്ഥ അരിസോണ കൗണ്ടികളിലൊന്നാണ് യുമ കൗണ്ടി. രേഖാംശം 113° 20' ക്കു പടിഞ്ഞാറും ബിൽ വില്യംസ് നദിയുടെ തെക്കു ഭാഗവുമാണ് കൗണ്ടി പ്രദേശമായി നിർവചിക്കപ്പെട്ടിരുന്നത്. ഇതിന്റെ വടക്കൻ പകുതിയിൽനിന്ന് 1882 ൽ ലാ പാസ് കൌണ്ടി രൂപീകരിക്കുന്നതുവരെ രൂപീകരണകാലത്തെ യഥാർത്ഥ അതിർത്തികൾ നിലനിന്നിരുന്നു.
യഥാർത്ഥ കൌണ്ടി സീറ്റ് ലാ പാസ് നഗരമായിരുന്നു. 1871 ൽ അത് അരിസോണ നഗരത്തിലേക്ക് മാറ്റുകയും പിന്നീട് 1873 ൽ യുമ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയുമാണുണ്ടായത്.
സമ്പദ്‍വ്യവസ്ഥ[തിരുത്തുക]
യു.എസ്-മെക്സിക്കോ അതിർത്തിയിലുടനീളമായുള്ള യുമ കൌണ്ടിയുടെ തന്ത്രപരമായ സ്ഥാനം കാരണം, യുമാ കൗണ്ടിയിലൂടെ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം അത്യധികമാണ്. 2005 ഒക്ടോബർ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ, ഏകദേശം 124,400 അനധികൃത വിദേശികൾ ഇവിടെനിന്നു പിടിയിലായി. മുൻ വർഷത്തെ അപേക്ഷിച്ച് ഈ അനധികൃത കുടിയേറ്റം 46% വർദ്ധിച്ചിരുന്നു. 2015-ൽ അതിർത്തി കെട്ടിയടച്ചതിനാലും കാവൽ ശക്തമാക്കിയനാലും മറ്റും വെറും 6000 പേർ മാത്രമാണ് പിടിക്കപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിലെ കുറവ് അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ പ്രതിഫലിച്ചിരുന്നു.
പതിനായിരക്കണക്കിന് തൊഴിലാളികളെങ്കിലും മിനിമം വേതനത്തിൽ ജോലിയെടുക്കുന്ന കാർഷികവൃത്തി വർഷത്തിൽ ഏകദേശം 3 ബില്ല്യൺ ഡോളർ നേടുന്ന വ്യവസായമാണ്. നവംബറിൽ മുതൽ മാർച്ച് വരെയുള്ള കാർഷിക സീസണിൽ 40,000 മെക്സിക്കൻ ജോലിക്കാരെങ്കിലും അമേരിക്കൻ ഐക്യനാടുകളിലെ കൃഷിയിടങ്ങളിൽ ജോലിയെടുക്കുവാനായി ദിനംപ്രതി അതിർത്തി കടക്കുന്നു.
അതിർത്തി മേഖലയുടെ മറുവശത്തുള്ള മെക്സിക്കൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ സമ്പദ്വ്യവസ്ഥ നിലനിൽക്കുന്നതെന്ന് കൗണ്ടിയിലെ നേതാക്കൾക്കു നന്നായി അറിയാം. ഇതു രണ്ടുവശത്തുമുള്ളവർ പരിഗണിക്കേണ്ടതായിട്ടുണ്ട്. "എൽ പാസോയ്ക്ക് അപ്പുറത്ത് സ്യൂഡാഡിൽ ഓട്ടോമോട്ടീവ് പ്ലാന്റുകളുണ്ട്, യുമായ്ക്ക് തെക്കുപടിഞ്ഞാറായി മെക്സിക്കാലിയിൽ വിമാനനിർമ്മാണ വ്യവസായങ്ങളുണ്ട്, സാൻ ഡിയേയോയ്ക്കു സമീപമുള്ള ടിജുവാനയിൽ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളുണ്ട് . അതുപോലെതന്നെ അമേരിക്കൻ വശത്ത് ചില്ലറ വിൽപ്പന ശാലകൾ, പണ്ടകശാലകൾ, ട്രക്കിംഗ് കമ്പനികൾ തുടങ്ങിയവ ഇടകലർന്നു സ്ഥിതിചെയ്യുന്നു "
അവലംബം[തിരുത്തുക]
- ↑ "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2016-01-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 18, 2014.
- ↑ "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
![]() |
Imperial County, California | La Paz County | ![]() | |
Municipality of Mexicali | ![]() |
Maricopa County Pima County | ||
![]() ![]() | ||||
![]() | ||||
State of Sonora, Mexico |