ഉള്ളടക്കത്തിലേക്ക് പോവുക

യുണൈറ്റഡ് കിങ്ഡത്തിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A published version of the Articles of Union agreement that led to the creation of the Kingdom of Great Britain in 1707


യുണൈറ്റഡ് കിങ്ഡത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1707-ൽ ഇംഗ്ലണ്ടും സ്കോട്ട്‌ലൻഡും തമ്മിലുള്ള രാഷ്ട്രീയ ഐക്യം സാക്ഷാൽക്കരിക്കുവാനായി ഈ രാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പുവെച്ച ഉടമ്പടിയായ 1707-ലെ യൂണീയൻ ഉടമ്പടി, ഈ രാജ്യങ്ങളിലെ പാർലമെന്റുകൾ യൂണിയൻ ഉടമ്പടിയുടെ നിയമപരമായ ഉറപ്പിനായി പാസാക്കിയ നിയമങ്ങളായ യൂണീയൻ നിയമങ്ങൾ എന്നിവയോടുകൂടെയാണ്. ഇതിനെ തുടർന്ന് ഇംഗ്ലണ്ടും സ്കോട്ട്‌ലൻഡും ചേർന്ന് ഗ്രേറ്റ് ബ്രിട്ടൻ എന്ന പുതിയ രാജ്യം രൂപീകരിക്കപ്പെട്ടൂ.[1][a] 1800-ലെ യൂണീയൻ ഉടമ്പടിയെത്തുടർന്ന് കിങ്ഡം ഒഫ് അയർലണ്ട് കൂടി ഉൾപ്പെടുന്ന യുണൈറ്റഡ് കിങ്ഡം ഒഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപീകരിക്കപ്പെട്ടു.

ചരിത്രം

[തിരുത്തുക]

ശിലായുഗം മുതൽ യുകെയിൽ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തു അവശേഷിപ്പുകൾ സൂചിപ്പിക്കുന്നത്. AD അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് കുടിയേറി പാർത്ത ആങ്ലെസ് എന്ന ജെർമൻ ഗോത്രവർഗത്തിന്റെ പേരിൽ നിന്നു ആണ് ഇംഗ്ലണ്ട് എന്ന് പേര് ഉണ്ടായത്. AD 927 മുതൽ ഒരു ഏകീക്രിത രാജ്യം ആയിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ട് ഒരു പ്രബല ശക്തി ആവുകയും ലോകത്തെമ്പാടും തന്റെ രാഷ്ട്രീയ സാംസ്കാരിക സ്വാധീനം ചെലുത്തുകയും ചെയ്തു. പാർലിമെണ്ടറി ജനാധിപത്യ വ്യവസ്ഥ, വ്യവസായ വിപ്ലവം എന്നിവ ഉൽഭവിച്ചത് ഇംഗ്ലണ്ടിൽ ആണു.

ലോകത്തിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ജനങ്ങളുടെ മാതൃ രാജ്യം കൂടിയാണ് യുകെയുടെ ഭാഗമായ ഇംഗ്ലണ്ട്. (അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി താമസിച്ച ജനതയിൽ ഭൂരിഭാഗവും ഇംഗ്ലീഷുകാർ ആയിരുന്നു. അങ്ങനെയാണ് ഈ പ്രദേശങ്ങളിൽ ഇംഗ്ലീഷ് ഭാഷയും സംസ്കാരവും വ്യാപകമായത്. ഇന്നും കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പല പ്രമുഖ രാജ്യങ്ങളുടെയും ഭരണം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നേതൃത്വത്തിലാണ്.)

പ്രാചീന കാലം

[തിരുത്തുക]

ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തു ഗവേഷണങ്ങളിൽ നിന്നു മനസ്സിലാവുന്നത്. ഏറ്റവും അവസാനത്തെ ഹിമയുഗത്തിനു ശേഷം സമുദ്ര നിരപ്പ് ഇന്നു ഉള്ളതിനെക്കാൾ ഗണൃമായി കുറവു ആയിരുന്നു അതിനാൽ ഗ്രേറ്റ് ബ്രിട്ടൺ, അയർലന്റിനോടൊപ്പം യുറേഷ്യ ഭൂഖണ്ഡവുമായി ചേർന്ന് കിടക്കുക ആയിരുന്നു. ഹിമയുഗം കഴിഞു സമുദ്ര നിരപ്പു ഉയർന്നു തുടങ്ങി 10000 വർഷം കഴിഞ്ഞപ്പൊൾ അയർലന്റ് ദ്വീപ് ഈ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. പിന്നെയും 2000 കൊല്ലം കഴിഞ്ഞപ്പോൾ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപും യുറേഷ്യ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. ഈ ഭൂ പ്രദേശം യുറേഷ്യ ഭൂഖണ്ഡത്തിൽ ചേർന്നു കിടക്കുന്ന കാലത്ത് ഉത്തര ഐബീരിയയിൽ നിന്നു കര മാർഗ്ഗം വന്ന മനുഷ്യർ ആണു ഇവിടെ ആദ്യമായി സ്ഥിരതാമസം ആക്കിയത്.

അയോയുഗത്തിന്റെ തുടക്കത്തോടെ മധ്യ യൂറോപ്പിൽ നിന്ന് കെൽറ്റു ഗോത്ര വർഗക്കാർ ഇവിടെ വന്നു താമസം ആയി. അന്നു ഇവിടത്തെ ജനങ്ങൾ കെൽറ്റ് ഭാഷ ആയ ബൈതോണിൿ ആയിരുന്നു സംസാരിച്ചിരുന്നത്. 43 AD ആയതോടെ റോമൻ സൈന്യം ഗ്രേറ്റ് ബ്രിട്ടന്റെ ഒട്ടുമിക്ക പ്രദേശങ്ങളും പിടിച്ചടക്കി, അങ്ങനെ ഗ്രേറ്റ് ബ്രിട്ടൺ റോമൻ സാമ്രജ്യത്തിന്റെ ബ്രിട്ടാനിയ പ്രവിശ്യ ആയി. അതിനു ശേഷം ബ്രിട്ടനിൽ ഗ്രെകൊ റോമൻ സംസ്കാരം പ്രചാരത്തിൽ വന്നു. റോമാക്കാരുടെ വരവോടെ ക്രിസ്തുമതവും യുകെയിൽ വ്യാപിച്ചു. AD അഞ്ചാം നൂറ്റാണ്ടോടെ സാമ്രാജ്യത്തിന്റെ മറ്റു അതിത്തികൾ സംരക്ഷിക്കാനും, ആഭ്യന്തര യുദ്ധങ്ങളിൽ പങ്കെടുക്കാനും വേണ്ടി റോമൻ ഭരണാധികാരികൾ സൈന്യങ്ങളെ ബ്രിട്ടനിൽ നിന്നു തിരിച്ചു വിളിച്ചു തുടങ്ങി. അതോടെ ബ്രിട്ടനിലെ റോമൻ സൈനികശക്തി ക്ഷയിച്ചു തുടങ്ങി.

മദ്ധ്യകാലം

[തിരുത്തുക]

ബ്രിട്ടനിൽ നിന്നു റോമൻ സൈന്യം പിൻവാങ്ങിയതോടെ, മുൻപു ബ്രിട്ടന്റെ തീര പ്രദേശങ്ങളിൽ ചില്ലറ ആക്രമണങ്ങളും കൊള്ളയും മറ്റും ആയി നടന്നിരുന്ന ആങ്ങ്ൾസ്, സാക്സൺ, ജൂട്ട് എന്നീ ജെർമൻ ഗോത്ര വർഗങ്ങൾ ധൈര്യസമേതം ആക്രമിച്ചു കയറി ഇവിടെ സ്ഥിര താമസം ആയി. ഈ ജെർമാനിക് ഗോത്ര വർഗങ്ങളെ കൂട്ടമായി ആംഗ്ലോ സാക്‌സൺ എന്ന പേരിൽ അറിയപ്പെടും. ഇവരും ബ്രിറ്റൊൺ എന്നു വിളിക്കുന്ന ബ്രിട്ട്നിലെ ആദിവാസികളും തമ്മിൽ അനേകം യുദ്ധങ്ങൾ ഉണ്ടായി. ക്രമേണ ബ്രിട്ടന്റെ ഒരു ഭാഗമായ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും ആംഗ്ലോ സാക്‌സൺ നിയന്ത്രണത്തിൽ ആയി. അന്ന് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്ന പ്രമുഖ ആംഗ്ലൊ സാക്സൺ രാജ്യങ്ങൾ Northumbria, Mercia, Wessex, East Anglia, Essex, Kent and Sussex എന്നിവയാണ്.

AD 1066 - ൽ വില്യം ഡ്യൂക് ഒഫ് നോർമണ്ടി (വില്യം ദി കോൻക്വറർ) ഇംഗ്ലണ്ട് ആക്രമിച്ചു കീഴടക്കി. ഈ ആക്രമണത്തോടു കൂടി നോർമണ്ടിയിൽ നിന്നു വന്നവർ (നോർമൻ) ഇംഗ്ലണ്ടിലെ ഭരണ വർഗം ആയി. വില്യം ഇംഗ്ലണ്ടിന്റെ ആദ്യത്തെ നോർമൻ രാജാവും ആയി. നോർമൻ ജനത ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവർ ആയിരുന്നു. ഇംഗ്ലണ്ടിൽ നിന്നു ആംഗ്ലോ-സാക്സൺ ഭാഷയെ (പഴയ ഇംഗ്ലീഷ്) തുടച്ചു മാറ്റാൻ വേണ്ടി നോർമൻ ഭരണാധികാരികൾ ആംഗ്ലോ-സാക്സൺ ഭാഷ പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നത് നിരോധിച്ചു. കാല ക്രമേണ ഇംഗ്ലീഷ് ഇവിടുത്തെ ഭാഷയായി മാറി.

കുറിപ്പുകൾ

[തിരുത്തുക]
  1. The terms One Kingdom, United Kingdom and United Kingdom of Great Britain were used as descriptions in the Treaty of Union. However, the actual name of the new state was Great Britain. The name Great Britain (then sometimes spelled Great Brittaine) was first used by James VI/I in October 1604, who indicated that henceforth he and his successors would be viewed as Kings of Great Britain, not Kings of England and Scotland. However the name was not applied to a new state; both England and Scotland continued to be governed independently. Its validity as a name of the Crown is also questioned, given that monarchs continued using separate ordinals (e.g., James VI/I, James VII/II) in England and Scotland. To avoid confusion historians generally avoid using the term King of Great Britain until 1707 and instead to match the ordinal usage call the monarchs kings or queens of England and Scotland. Separate ordinals were abandoned when the two states merged in accordance with the Acts of Union, with subsequent monarchs using ordinals clearly based on English not Scottish history. One example is Queen Elizabeth II of the United Kingdom, who is referred to as being "the Second" even though there never was an Elizabeth I of Scotland or Great Britain. Thus the term Great Britain is generally used from 1707.

അവലംബം

[തിരുത്തുക]
  1. "New Act of Union would strengthen UK, says Fabricant". BBC News. Retrieved 1 സെപ്റ്റംബർ 2013.