യുക്സോം, സിക്കിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുക്സോം

युक्सोम

Yuksum
town
Skyline of യുക്സോം
Country India
StateSikkim
DistrictWest Sikkim
ഉയരം1,780 മീ(5,840 അടി)
Languages
 • OfficialNepali, Bhutia, Lepcha, Limbu, Newari, Rai, Gurung, Mangar, Sherpa, Tamang and Sunwar
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻSK

യുക്സോം, സിക്കിം സംസ്ഥാനത്തെ പടിഞ്ഞാറൻ സിക്കിം ജില്ലയിലെ ഗെയ്സിങ് ഉപമേഖലയിലുൾപ്പെടുന്ന ഒരു ചരിത്ര പട്ടണമാണ്. 1642 ൽ ഭുൻണ്ട്സോഗ് നമഗ്യാലിൻറ ആധിപത്യത്തിൽ സിക്കിം രൂപീകൃതമായപ്പോൾ ആദ്യ രാജ തലസ്ഥാനമായിരുന്നത് യുക്സോം ആയിരുന്നു. സിക്കിമിലെ ആദ്യ ചോഗ്യാൽ (മതപരവും രാഷ്ട്രിയപരവുമായി) ആയിരുന്നു ഭുൻണ്ട്സോഗ് നമഗ്യാൽ. സിക്കിമിലെ ആദ്യ രാജാവിൻറ കിരീടാധാരണം നടന്നയിടം "ത്രോൺ ഓഫ് നൊർബുഗാങ്" എന്ന പേരിൽ അറിയപ്പെടുന്നു. ഈ രാജവംശം 333 വർഷങ്ങൾ ഈ ദേശം ഭരിച്ചു.

ചരിത്രം[തിരുത്തുക]

ബുദ്ധമതം ഒൻപതാം നൂറ്റാണ്ടിൻറ ആരംഭത്തിൽത്തന്നെ ടിബറ്റ് വഴി സിക്കിമിൽ വേരുറച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ സിക്കിമും ടിബറ്റും തമ്മിൽ ഒരു ഉടമ്പടി പ്രകാരം "സഹോദരബന്ധം" ഊട്ടിയുറപ്പിച്ചു. ഈ ഉടമ്പടി വടക്കെ സിക്കിമിലെ കാവിയിൽ വച്ച് ലെപ്ച്ചാ ചീഫ് തെക്കോങ് തെക്കും ടിബറ്റൻ രാജകുമാരൻ ഖെ-ഭുമ്സയും തമ്മിലായിരുന്നു.[2][3][4]

ജനസംഖ്യ[തിരുത്തുക]

യുക്സോം സ്ഥാപിതമായ ഒരു പട്ടണമാണ്. 2001 ലെ സെൻസസ് പ്രകാരം 364 ഗൃഹസമുഛയങ്ങളിലായി 1951 ആളുകൾ ഇവിടെ ജീവിക്കുന്നു. സന്ദർശകരുടെ യും തീർത്ഥാടകരുടെയും വരവും പോക്കും താമസവും ജനസംഖ്യയിൽ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. ബുദ്ധമതാനുയായികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണിത്. പട്ടണത്തിലെ ജനസംഖ്യയിൽ ആദിവാസികളായ ഭൂട്ടിയാകൾക്കും നേപ്പാളി വംശജർക്കുമാണ് ഭൂരിപക്ഷം.[5]

ചിത്രശാല[തിരുത്തുക]

  1. Yuksom Archived മാർച്ച് 15, 2013 at the Wayback Machine
  2. "History of Sikkim". National Informatics Centre, Sikkim. ശേഖരിച്ചത് 2009-11-10.
  3. Lama, Mahendra P. (1994). Sikkim: society, polity, economy, environment. The Bhutia Lepcha Women of Sikkim: Tradition and Response to change. Indus Publishing. p. 25. ISBN 9788173870132. ശേഖരിച്ചത് 2009-11-14.
  4. "About Sikkim". Government of Sikkim. ശേഖരിച്ചത് 2009-11-15.
  5. "Carrying Capacity Study of Teesta Basin in Sikkim:The Socio-Cultural and Socio-Economic Study" (pdf). Sikkim Envis: National Informatics Centre. p. 109. ശേഖരിച്ചത് 2010-05-07.
"https://ml.wikipedia.org/w/index.php?title=യുക്സോം,_സിക്കിം&oldid=3338518" എന്ന താളിൽനിന്ന് ശേഖരിച്ചത്