യുക്കോൺ ഡെൽറ്റ ദേശീയ വന്യജീവി സങ്കേതം
യുക്കോൺ ഡെൽറ്റ ദേശീയ വന്യജീവി സങ്കേതം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | അലാസ്ക, യു.എസ്. |
Nearest city | ബെഥേൽ, അലാസ്ക |
Coordinates | 61°18′N 163°06′W / 61.3°N 163.1°W[1] |
Area | 19.16 million ഏക്കർ (77,500 കി.m2) |
Established | 1980 |
Governing body | U.S. Fish and Wildlife Service |
Website | Yukon Delta NWR |
യുക്കോൺ ഡെൽറ്റ ദേശീയ വന്യജീവി സങ്കേതം തെക്കുപടിഞ്ഞാറൻ അലാസ്കയിൽ ഏകദേശം 19.16 ദശലക്ഷം ഏക്കർ (77,500 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായിവ്യാപിച്ചുകിടക്കുന്ന ഒരു യു.എസ്. ദേശീയ വന്യജീവി സങ്കേതമാണ്.[2] ആർട്ടിക് ദേശീയ വന്യജീവി സങ്കേതത്തേക്കാൾ ഒരൽല്പം മാത്രം ചെറുതായ ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ ദേശീയ വന്യജീവി സങ്കേതമെന്ന സ്ഥാനം അലങ്കരിക്കുന്നു. യൂക്കോൺ, കുസ്കോക്വിം എന്നീ നദികളാൽ സൃഷ്ടിക്കപ്പെട്ട അഴിമുഖത്തെ ഉൾക്കൊള്ളുന്ന ഇത്, ബെറിംഗ് കടലോളം നീളുന്ന തീരപ്രദേശമാണ്. സമുദ്രനിരപ്പിന് അരികെയുള്ള വിപുലമായ തണ്ണീർത്തടങ്ങൾ ഉൾപ്പെടുന്ന അഴിമുഖം പലപ്പോഴും ബെറിംഗ് കടലിലെ വേലിയേറ്റങ്ങളാൽ വെള്ളത്തിനടിയിലാകാറുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനോദ്യാനമായ വുഡ്-ടിക്ചിക് സ്റ്റേറ്റ് പാർക്കാണ് ഇതിന്റെ കിഴക്കൻ അതിർത്തി. ബെഥേൽ പട്ടണത്തിലെ ഓഫീസുകളിൽ നിന്നാണ് ഈ വന്യജീവി സങ്കേതം നിയന്ത്രിക്കപ്പെടുന്നത്.