യാസുനി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാസുനി ദേശീയോദ്യാനം
Yasuni National Park (dark green).
Location Ecuador
Napo and Pastaza province
Area9823 km²
EstablishedJuly 26, 1979

ലാറ്റിനമേരിക്കയിലെ ഇക്വഡോറിലുള്ള ആമസോൺ മഴക്കാടുകളിൽപ്പെട്ട വന പ്രദേശമാണ് യാസുനി ദേശീയോദ്യാനം. പത്തുലക്ഷത്തോളം ഹെക്ടറിൽ പരന്നു കിടക്കുന്ന ഈ വന മേഖല ആമസോൺ തടത്തിലെ സസ്തനികളിൽ മൂന്നിലൊന്നിന്റെയും വാസഗേഹമാണ്. ലോകത്തിൽ ഏറ്റവുംകൂടുതൽ ഷഡ്പദങ്ങളുള്ളതെന്നു കരുതുന്ന ഇവിടെ 2,704 ജാതി ചെടികളും 655 ജാതി മരങ്ങളും കാണപ്പെടുന്നു.

White-banded Swallows perching of a tree stump on the bank of Rio Tiputini, Yasuni National Park

ജൈവവൈവിധ്യം[തിരുത്തുക]

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്ന 28 'നട്ടെല്ലി'കളുൾപ്പെടെ 596 ഇനം പറവകളുടെയും 382 ഇനം ശുദ്ധജല മത്സ്യങ്ങളുടെയും 151 ഇനം ഉഭയജീവികളുടെയും 121 ഇനം ഉരഗങ്ങളും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [1]

എണ്ണഖനനം[തിരുത്തുക]

ഇക്വഡോറിലെ എണ്ണനിക്ഷേപത്തിന്റെ 20 ശതമാനവും ഇവിടെയാണ്. യാസുനിയിലെ ഖനനം 41 കോടി ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തിക്കുമെന്നാണ് വിലയിരുത്തൽ. [2]

ഖനനത്തിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് ഇക്വഡോറിൽ നടക്കുന്നത്.

ആഗോളതാപനത്തെ പ്രതിരോധിക്കാൻ, ദരിദ്രരാജ്യങ്ങളുടെ പരിസ്ഥിതിസംരക്ഷണത്തിന് വരുന്ന സാമ്പത്തികബാദ്ധ്യത സമ്പന്ന രാജ്യങ്ങളും ഏറ്റെടുക്കണമെന്ന വ്യവസ്ഥയനുസരിച്ചു തയ്യാറാക്കിയ പദ്ധതിയിൽ നിന്ന് പ്രസിഡന്റ് റാഫേൽ കൊറെയ പിന്നോക്കം പോയി.[3]

അവലംബം[തിരുത്തുക]

  1. Margot S. Bass; Matt Finer; Clinton N. Jenkins; Holger Kreft; Diego F. Cisneros-Heredia; Shawn F. McCracken; Nigel C. A. Pitman; Peter H. English; Kelly Swing; Gorky Villa; Anthony Di Fiore; Christian C. Voigt; Thomas H. Kunz (2010). Hector, Andy (ed.). "Global Conservation Significance of Ecuador's Yasuní National Park". Public Library of Science. 5 (1): e8767. doi:10.1371/journal.pone.0008767. Retrieved 06-07-2011. {{cite journal}}: Check date values in: |accessdate= (help)CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)
  2. Alexandra Valencia (August 16, 2013). "Ecuador to open Amazon's Yasuni basin to oil drilling". Reuters. Archived from the original on 2015-01-12. Retrieved August 17, 2013.
  3. സിസി ജേക്കബ് (2013 സെപ്റ്റംബർ 16). "എണ്ണയോ ജീവജാതിയോ". മാതൃഭൂമി. Retrieved 2013 സെപ്റ്റംബർ 16. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യാസുനി_ദേശീയോദ്യാനം&oldid=3957332" എന്ന താളിൽനിന്ന് ശേഖരിച്ചത്