യാവാൾ വന്യജീവിസങ്കേതം

Coordinates: 21°22′55″N 75°52′34″E / 21.382°N 75.876°E / 21.382; 75.876[1]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yawal Wildlife Sanctuary
Map showing the location of Yawal Wildlife Sanctuary
Map showing the location of Yawal Wildlife Sanctuary
Map of Maharashtra, India
LocationJalgaon district, Maharashtra, India
Nearest cityBurhanpur, Maharashrta, India
Coordinates21°22′55″N 75°52′34″E / 21.382°N 75.876°E / 21.382; 75.876[1]
Area178 km2 (69 sq mi)

ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്ട്രയിലെ ജൽഗോൺ ജില്ലയിൽ യാവാൾ തഹസിലിൽ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് യാവാൾ വന്യജീവിസങ്കേതം. 178 ചതുരശ്രകിലോമീറ്ററാണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. ഇടതൂർന്ന വനങ്ങൾ നിറഞ്ഞ പ്രദേശമാണിത്. സസ്യലതാദികളുടെ അനേകം വൈവിദ്യങ്ങൾ ഈ പ്രദേശത്ത് കാണപ്പെടുന്നു.

ജൈവവൈവിദ്ധ്യം[തിരുത്തുക]

സസ്യങ്ങൾ[തിരുത്തുക]

തേക്ക്, സലായ് എന്നീമരങ്ങളാണ് വനത്തിൽ കൂടുതലായി കാണപ്പെടുന്നത്. മറ്റു പ്രധാന മരങ്ങൾ ഐൻ, ശിശം, ഹൽദു, ടിവാസ്, ഖൈർ, ചരോലി, ജമുൻ, ടെൻഡു, അൽവ എന്നിവയാണ്. മുളയുടെയും പുല്ലുകളുടെയും വളരെ നല്ല വളർച്ചയുള്ള കാടുകൾ ഇവിടെയുണ്ട്.

മൃഗങ്ങൾ[തിരുത്തുക]

കടുവ, പുള്ളിപ്പുലി, സാമ്പാർ മാൻ, ചിൻകാര, നീൽഗായ്, സ്ലോത്ത് ബിയർ, ഹൈയെന, ജക്കാൾ, കുറുക്കൻ, വൈൽഡ് ബോർ, ബാർക്കിങ് ഡീർ, കാട്ടുപൂച്ച, പാം സിവെറ്റ്, കാട്ടുനായ, പറക്കും അണ്ണാൻ, പുൽമേടുകളിലെ പക്ഷികൾ എന്നിവയാണ് പ്രധാന മൃഗങ്ങൾ.

കാലാവസ്ഥ[തിരുത്തുക]

വളരെ നനഞ്ഞ അന്തരീക്ഷമാണ് ഈ വന്യജീവിസങ്കേതത്തിൽ

താമസസൗകര്യം[തിരുത്തുക]

സർക്കാർ റെസ്റ്റ്ഹൗസ് ഇവിടെ താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നു.

എത്തിച്ചേരാൻ[തിരുത്തുക]

ആകാശമാർഗ്ഗം[തിരുത്തുക]

ഏറ്റവും അടുത്തുള്ള വിമാനത്താവളം ജൽഗോൺ വിമാത്താവളമാണ്. ഇത് 123 കിലോമീറ്റർ അകലെയാണ്.

തീവണ്ടിമാർഗ്ഗം[തിരുത്തുക]

റേവാറാണ് ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം.

ഇതും കാണുക[തിരുത്തുക]

പാൽ

അവലംബങ്ങൾ[തിരുത്തുക]

  1. "Yawal Sanctuary". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യാവാൾ_വന്യജീവിസങ്കേതം&oldid=3642318" എന്ന താളിൽനിന്ന് ശേഖരിച്ചത്